
ധ്യാൻ ശ്രീനിവാസനെ നായകനാക്കി സാഗർ ഹരി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം വീകത്തിന്‍റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബര്‍ 9 ന് ചിത്രം തിയറ്ററുകളില്‍ എത്തും. കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങൾക്ക് ശേഷം സാഗര്‍ ഹരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം അവതരിപ്പിക്കുന്നത് അബാം മൂവീസിന്‍റെ ബാനറില്‍ എബ്രഹാം മാത്യു ആണ്. ഷീലു എബ്രഹാം ആണ് നിര്‍മ്മാണം.
ധ്യാന്‍ ശ്രീനിവാസന്‍, ഷീലു എബ്രഹാം, അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ജഗദീഷ്, ഡെയിന്‍ ഡേവിസ്, ഡയാന ഹമീദ്, മുത്തുമണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ധനേഷ് രവീന്ദ്രനാഥ് ആണ് ചിത്രത്തിനു വേണ്ടി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിംഗ് ഹരീഷ് മോഹൻ, സംഗീതം വില്യംസ് ഫ്രാൻസിസ്, കലാസംവിധാനം പ്രദീപ് എം വി, പ്രൊജക്റ്റ് ഡിസൈൻ ജിത്ത് പിരപ്പൻകോഡ്, വസ്ത്രലങ്കാരം അരുൺ മനോഹർ, മേക്കപ്പ് അമൽ ചന്ദ്രൻ, ഫിനാൻസ് കൺട്രോളർ അമീർ കൊച്ചിൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സനു സജീവൻ, ക്രീയേറ്റീവ് കോഡിനേറ്റർ മാർട്ടിൻ ജോർജ് അറ്റവേലിൽ, അസോസിയേറ്റ് ഡയറക്ടർമാര്‍ സംഗീത് ജോയ്, സക്കീർ ഹുസൈൻ, മുകേഷ് മുരളി, ഡിസൈൻ പ്രമേഷ് പ്രഭാകർ, പി ആർ ഒ പി ശിവപ്രസാദ്, സ്റ്റിൽസ് സന്തോഷ് പട്ടാമ്പി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
സായാഹ്ന വാര്‍ത്തകള്‍ ആണ് ധ്യാനിന്‍റേതായി അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം. സോഷ്യോ പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്‍തത് അരുണ്‍ ചന്ദു ആയിരുന്നു. ധ്യാനിനൊപ്പം ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ