
മലയാളത്തിലെ വിഖ്യാത ചലച്ചിത്രകാരൻ ജോണ്‍ എബ്രഹാമിന് ആദരവായി ഹ്രസ്വ ചലച്ചിത്രമേള സംഘടിപ്പിക്കുന്നു. 13,14, 15 തിയ്യതികളിലായിട്ടാണ് മേള. നടൻ ജോയ് മാത്യു ആണ് ചലച്ചിത്ര മേളയുടെ ഡയറക്ടര്‍. കോഴിക്കോട് കൃഷ്‍ണമേനോൻ സ്‍മാരക മ്യൂസിയത്തില്‍ വെച്ചാണ് മേള നടക്കുക. 40 രാജ്യങ്ങളില്‍ നിന്നുള്ള ഹ്രസ്വ ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക.
ഇന്ത്യയില്‍ തന്നെ ചെറു സിനിമകള്‍ക്കായി നടക്കുന്ന ഏറ്റവും മേള കുടിയാണ് നടക്കാനിരിക്കുന്നത്. ഇന്ത്യ, ജപ്പാൻ, ഇറാൻ, സ്വിട്സർലാൻഡ്, ചൈന, തുടങ്ങി 40 രാജ്യങ്ങളിൽ നിന്നായി 122 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. എഴുന്നൂറിലധികം ചെറു സിനിമകളിൽ നിന്നാണ് അവസാന ഘട്ട നിർണയത്തിനായി 122 സിനിമകൾ തെരഞ്ഞെടുത്തത്. ഇത്രയും രാജ്യങ്ങളെ പ്രതിനിധീകരിച്ച് സിനിമ എത്തുക എന്നത് തന്നെ സന്തോഷമുള്ള കാര്യമാണ്. അവരുടെ പ്രതിനിധികളും മേളയിൽ ഉണ്ടാവും- ജോയ് മാത്യു പറയുന്നു. ഡെലിഗേറ്റ് പാസ് വിതരണം ആരംഭിച്ചിട്ടുണ്ട്.