Shruti Haasan : ശ്രുതി ഹാസന്റെ സീരീസ് 'ബെസ്‍റ്റ്‍സെല്ലര്‍' അടുത്തമാസം മുതല്‍

Web Desk   | Asianet News
Published : Jan 28, 2022, 06:56 PM IST
Shruti Haasan : ശ്രുതി ഹാസന്റെ സീരീസ് 'ബെസ്‍റ്റ്‍സെല്ലര്‍' അടുത്തമാസം മുതല്‍

Synopsis

ശ്രുതി ഹാസൻ നായികയാകുന്ന സീരീസാണ് 'ബെസ്‍റ്റ്‍സെല്ലര്‍'.  


ശ്രുതി ഹാസൻ (Shruti Haasan) നായികയാകുന്ന സീരീസാണ് 'ബെസ്റ്റ്‍സെല്ലര്‍'. ആമസോണ്‍ പ്രൈമിലാണ് സീരീസ് സ്‍ട്രീം ചെയ്യുക. ശ്രുതി ഹാസൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 'ബെസ്റ്റര്‍സെല്ലര്‍' വെബ്‍ സീരീസിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചുള്ള പോസ്റ്ററും ശ്രുതി ഹാസൻ പങ്കുവെച്ചിട്ടുണ്ട്.

'ബെസ്റ്റ്‍സെല്ലര്‍' എന്ന സീരീസ് രവി സുബ്രഹ്‍മണ്യന്റെ അതേപേരിലുള്ള നോവലിന്റെ ആവിഷ്‍കാരമാണ്. ഫെബ്രുവരി 18നാണ് സീരീസ് സ്‍ട്രീം ചെയ്‍തു തുടങ്ങുക. 
'ബെസ്റ്റ്‍സെല്ലര്‍' വെബ്‍ സീരീസിന്റെ ഷൂട്ടിംഗ് അടുത്തിടെ ശ്രുതി ഹാസൻ പൂര്‍ത്തിയാക്കിയിരുന്നു. 12 വര്‍ഷത്തിന് ശേഷം മിഥുൻ ചിക്രവര്‍ത്തിയും ശ്രുതി ഹാസനും ചിത്രത്തില്‍ ഒന്നിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. 

ശ്രുതി ഹാസൻ നായികയാകുന്ന 'സലാര്‍' എന്ന ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്ററും ഇന്നു പുറത്തുവിട്ടിരുന്നു. പ്രഭാസ് ആണ് ചിത്രത്തില്‍ നായകനാകുന്നത്. . 'കെജിഎഫ്' എന്ന ചിത്രത്തിന്റെ ബാനറായ ഹൊംബാളെ ഫിലിംസ് ആണ് 'സലാറും' നിര്‍മിക്കുന്നത്.  മധു ഗുരുസ്വാമിയാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ എത്തുന്നത്. 


'സലാര്‍' എന്ന ചിത്രം  സംവിധാനം ചെയ്യുന്നത് പ്രശാന്ത് നീലാണ്. രവി ബസ്രുറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഭുവൻ ഗൗഡയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. പ്രശാന്ത് നീലിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. '

PREV
Read more Articles on
click me!

Recommended Stories

നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ
പുഷ്പ താഴത്തില്ലെടാ.., നേടിയത് 1800 കോടി; ഇന്ത്യൻ സിനിമയിൽ ഇൻഡസ്ട്രി ഹിറ്റടിച്ച അല്ലു അര്‍ജുന്‍ പടം