‘നീ കൈലാസത്തിൽ ശിവ ഭഗവാനൊപ്പം ചുറ്റിക്കറങ്ങുന്നുണ്ടാകും’; സുശാന്തിന്റെ ഓർമ്മയിൽ സഹോദരി

Published : Jan 22, 2023, 05:28 PM IST
‘നീ കൈലാസത്തിൽ ശിവ ഭഗവാനൊപ്പം ചുറ്റിക്കറങ്ങുന്നുണ്ടാകും’; സുശാന്തിന്റെ ഓർമ്മയിൽ സഹോദരി

Synopsis

2020 ജൂൺ 14 നാണ് സഹൃത്തുക്കളെയും ആരാധകരെയും കണ്ണീരിലാഴ്ത്തി സുശാന്ത് ഈ ലോകത്തോട് വിടപറഞ്ഞത്.

ല്ലാവരോടും ചെറുപുഞ്ചിരിയോടെയും സ്‍നേഹത്തോടെയും പെരുമാറിയിരുന്ന യുവനടൻ സുശാന്ത് സിം​ഗ് രാജ്‍പുത്തിന്റെ വിയോ​ഗ വേദന ഇപ്പോഴും ബോളിവുഡിലും സിനിമാസ്വാദകരുടെ മനസ്സിലും അലയടിക്കുകയാണ്. 2020 ജൂൺ 14 നാണ് സഹൃത്തുക്കളെയും ആരാധകരെയും കണ്ണീരിലാഴ്ത്തി സുശാന്ത് വിടപറഞ്ഞത്. എന്തിനാണ് സുശാന്ത് ആത്മഹത്യ ചെയ്തത് എന്നതിന് ഇപ്പോഴും ഉത്തരം ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ആയിരുന്നു സുശാന്തിന്റെ പിറന്നാൾ. ഈ അവസരത്തിൽ സുശാന്തിന്റെ സഹോദരി ശ്വേത സിം​ഗ് കീർത്തി പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. 

'പിറന്നാൾ ആശംസകൾ സഹോദരാ. നീ എവിടെയാണെങ്കിലും എപ്പോഴും സന്തോഷമായി ഇരിക്കൂ, നീ കൈലാസത്തിൽ ശിവ ഭഗവാനുമായി ചുറ്റിക്കറങ്ങുകയാണെന്ന് എനിക്ക് തോന്നുന്നു. ഞങ്ങൾ നിന്നെ സ്നേഹിച്ചു കൊണ്ടേയിരിക്കുന്നു.  ചില സമയങ്ങളിൽ നീ താഴേക്ക് നോക്കണം, നീ എത്രമാത്രം മാജിക്കാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് കാണണം. നിന്നെ പോലെ തന്നെ സ്വർണ ഹൃദയമുള്ള നിരവധി സുശാന്തുമാർക്ക് നീ ജന്മം നൽകി. എന്റെ മോനേ ഞാൻ നിന്നെക്കുറിച്ച് അഭിമാനിക്കുന്നു. എപ്പോഴും അങ്ങനെ ആയിരിക്കും', എന്നാണ് ശ്വേത കുറിച്ചത്. ഒപ്പം സുശാന്തിന് ഒപ്പമുള്ള ഫോട്ടോയും അവർ പങ്കുവച്ചിട്ടുണ്ട്. 

സുശാന്ത് സിംഗ് രജ്‍പുത്തിന്റെ മരണത്തോടെ വന്‍ വിവാദമാണ് ബോളിവുഡില്‍ ഉയര്‍ന്നത്. ബോളിവുഡിന്റെ സ്വജനപക്ഷപാതത്തിന്റെ ഇരയാണ് സുശാന്ത് എന്ന ആരോപണങ്ങൾ ഉയർന്നു. ബോയ്ക്കോട്ട് ബോളിവുഡ് സജീവമായി. അടുത്തിടെ സുശാന്തിന്‍റെ ആത്മഹത്യയല്ല കൊലപാതകമാണെന്നും സുശാന്തിന്‍റെ മൃതദേഹത്തില്‍ മര്‍ദ്ദിക്കപ്പെട്ട പാടുകള്‍ അടക്കം ഉണ്ടെന്ന പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നിരുന്നു. നടന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുവന്ന കൂപ്പർ ആശുപത്രിയിലെ മോർച്ചറി സ്റ്റാഫാണെന്ന് സ്വയം വെളിപ്പെടുത്തിയ ഒരു വ്യക്തിയാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. സുശാന്തിന്‍റെത് ആത്മഹത്യയല്ലെന്നും, കൊലപാതകമാണെന്നും ഇയാൾ ഉന്നയിച്ചിരുന്നു. 

'വീണ്ടും ഓട്ടോയോടിക്കാൻ ഇറങ്ങി, കോടീശ്വരന് പൈസ എന്തിനെന്ന് ചോദ്യം, പലരും പ്രാകി': അനൂപ് പറയുന്നു

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ