ഏതാണീ കുഞ്ഞുവാവ?, ശ്വേതാ മേനോന്റെ ഫോട്ടോ ക്യൂട്ടെന്നും ആരാധകര്‍

Published : Aug 07, 2023, 06:15 PM IST
ഏതാണീ കുഞ്ഞുവാവ?, ശ്വേതാ മേനോന്റെ ഫോട്ടോ ക്യൂട്ടെന്നും ആരാധകര്‍

Synopsis

നടി ശ്വേതാ മേനോനൊപ്പമുള്ള കുട്ടി ആര് എന്നാണ് ആരാധകര്‍ അന്വേഷിക്കുന്നത്.

ഭാഷാ ഭേദമന്യേ നിരവധി ഹിറ്റുകളുള്ള താരമാണ് ശ്വേതാ മേനോൻ. നിലവില്‍ നിരന്തരം ചിത്രങ്ങളുടെ ഭാഗമാകുന്നില്ല എങ്കിലും സജീവമാണ് ശ്വേത മേനോൻ. ടെലിവിഷൻ പ്രോഗ്രാമുകളിലൊക്കെ ശ്വേത ഭാഗമാകാറുണ്ട്. ഇപ്പോഴിതാ ശ്വേത മേനോന്റെ ഒരു ഫോട്ടോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

ഒരു പിഞ്ചു കുഞ്ഞിനൊപ്പമുള്ള ശ്വേതയുടെ ഫോട്ടോയാണ് സാമൂഹ്യ മാധ്യമത്തില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. ഏതാണീ കുഞ്ഞു വാവ എന്നാണ് ഫോട്ടോ കണ്ട ആരാധകര്‍ അന്വേഷിക്കുന്നത്. വളരെ ക്യൂട്ടാണ് ശ്വേതയുടെയും കുഞ്ഞിന്റെയും ഫോട്ടോ എന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു. ശ്വേതയ്‍ക്കും ശ്രീവല്‍സണിനും പതിനൊന്നുകാരിയായ സബൈനയെന്ന മകളാണ് ഉള്ളത്.

'പള്ളിമണി' എന്ന ചിത്രമാണ് ശ്വേതയുടേതായി ഒടുവില്‍ റിലീസ് ചെയ്‍തത്. സൈക്കോ ഹൊറര്‍ വിഭാഗത്തിലുള്ള ഒരു ചിത്രമായ 'പള്ളിമണി'യില്‍ ശ്വേതാ മേനോന്റെ പ്രകടനം ശ്രദ്ധിക്കപ്പെടുകയും ചെയ്‍തിരുന്നു. അനില്‍ കുമ്പഴയാണ് ചിത്രത്തിന്റെ സംവിധാനം. നിത്യാ ദാസും കൈലാഷും ദിനേശ് പണിക്കരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തി. മോശമല്ലാത്ത പ്രതികരണമാണ് ചിത്രത്തിന് നേടാനായത്. ശ്രീജിത്ത് രവീന്ദ്രൻ സംഗീത സംവിധാനം നിര്‍വഹിച്ചപ്പോള്‍ അനിയൻ ചിത്രശാല ഛായാഗ്രാഹണവും രതീഷ് പല്ലാട്ട് പ്രൊജക്റ്റ് ഡിസൈനും നാരായണൻ ഗാനരചനയും നിര്‍വഹിച്ചു. വിനീത് ശ്രീനിവാസൻ പാടിയ ഗാനം ചിത്രത്തിലേതായി ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

ഫെമിന മിസ് ഇന്ത്യ ഏഷ്യാ പസിഫിക് വിജയിയായാണ് ശ്രേതാ മേനോൻ കലാ ലോകത്ത് ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. 'അനശ്വരം' എന്ന സിനിമയിലൂടെ ശ്വേത ആദ്യമായി നായികയായി. മമ്മൂട്ടിയുടെ നായികയായി 'കാതറിൻ' എന്ന കഥാപാത്രമായിട്ടായിരുന്നു 'അനശ്വര'ത്തില്‍ വേഷമിട്ടത്. ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷാ ചിത്രങ്ങളിലും ശ്വേതാ മേനോൻ നിരവധി മികച്ച വേഷങ്ങള്‍ ചെയ്‍ത് ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട്.

Read More: ആരാണ് ആ ഫോട്ടോയിലുള്ളത്, ഉത്തരം പറയാനാകാതെ മഞ്‍ജു, കുറുമ്പ് കാട്ടി മറുപടിയുമായി മമ്മൂട്ടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

കേരളം മുഴുവൻ ഖജുരാഹോയിലേക്ക്; രസിച്ചാസ്വദിച്ച് കാണാനൊരു ഫാമിലി ഫൺ റൈഡ്; തിയേറ്ററുകളിൽ കുടുംബപ്രേക്ഷകരുടെ ആധിപത്യം
'ജോര്‍ജുകുട്ടി അര്‍ഹിക്കുന്ന സ്കെയിലില്‍ ആ​ഗോള റിലീസ്'; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി ആന്‍റണി പെരുമ്പാവൂര്‍