മലയാള സിനിമയിലെ എക്കാലത്തെയും ക്ലാസിക് ഹിറ്റാണ് ഫാസിൻ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്.

മിഴ് സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ചന്ദ്രമുഖി 2'. ബോളിവുഡ് താരം കങ്കണയാണ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രീകരണം പുരോ​ഗമിക്കുന്ന സിനിമയുമായി ബന്ധപ്പെട്ട് കങ്കണ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

ചന്ദ്രമുഖി എന്ന ചിത്രത്തിലെ ജ്യോതികയുടെ പ്രകടനത്തെ അഭിനന്ദിച്ചാണ് കങ്കണ എത്തിയിരിക്കുന്നത്. തന്നെയാണ് ബോളിവുഡ് നടിമാരിൽ ഏറെ ഇഷ്ടം എന്ന് ജ്യോതിക പറയുന്ന പഴയൊരു വീഡിയോ പങ്കുവച്ച് കൊണ്ടായിരുന്നു കങ്കണയുടെ പ്രതികരണം. 

ജ്യോതികയുടെ വാക്കുകൾ പ്രോത്സാഹനം നൽകുന്നതാണെന്ന് കങ്കണ ട്വീറ്റ് ചെയ്തു. 'എല്ലാ ദിവസവും ചന്ദ്രമുഖിയിലെ ജ്യോതികയുടെ പ്രകടനം കാണാറുണ്ട്. ചന്ദ്രമുഖി 2-ന്റെ ക്ലൈമാക്സ് ഷൂട്ട് നടക്കുന്നതാണ് അതിന് കാരണം. ആദ്യഭാ​ഗത്തിൽ എത്ര ആശ്ചര്യജനകമാണ് അവരുടെ പ്രകടനം. ആ ബ്രില്ല്യൻസിനൊപ്പം എത്താൻ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല', എന്ന് കങ്കണ കുറിച്ചു.

അതേസമയം, ഈ വർഷം ജൂലൈയിൽ ആണ് ചന്ദ്രമുഖി 2വിന്റെ ചിത്രീകരണം ആരംഭിച്ചത്. രജനീകാന്ത് തകർത്തഭിനയിച്ച ചന്ദ്രമുഖി വീണ്ടും എത്തുമ്പോൾ, നായകനായി എത്തുന്നത് ലോറൻസ് ആണ്. വടിവേലു ചന്ദ്രമുഖിയുടെ രണ്ടാംഭാഗത്തിലും അഭിനയിക്കുന്നുണ്ട്. ആര്‍.ഡി. രാജശേഖര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകന്‍ എം.എം. കീരവാണിയാണ്. തോട്ടാധരണിയാണ് കലാസംവിധായകന്‍. ലൈക്ക പ്രൊഡക്ഷനാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെയും നിര്‍മ്മാതാക്കള്‍.

Scroll to load tweet…

മലയാള സിനിമയിലെ എക്കാലത്തെയും ക്ലാസിക് ഹിറ്റാണ് ഫാസിൻ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. ചിത്രത്തിന്റെ കന്നഡ റീമേക്ക് ആപ്തമിത്രയുടെ ഒഫിഷ്യല്‍ റീമേക്ക് ആയി പുറത്തുവന്ന ചിത്രമായിരുന്നു ചന്ദ്രമുഖി. ആപ്തമിത്ര ഒരുക്കിയ പി വാസു തന്നെയായിരുന്നു ഈ ചിത്രത്തിന്‍റെയും സംവിധാനം. തമിഴ്നാട്ടിലെ തിയറ്ററുകളില്‍ രണ്ടര വര്‍ഷത്തോളം പർദർശിപ്പിച്ച് വന്‍ വിജയം നേടിയ സിനിമ കൂടിയായിരുന്നു ഇത്. 

നടി ജയസുധ മൂന്നാമതും വിവാഹിതയായെന്ന് റിപ്പോർട്ട്, പ്രതികരണം ഇങ്ങനെ