വേറിട്ട ഭാവത്തില്‍ സൗബിൻ; സിദ്ധാർഥ് ഭരതന്‍റെ 'ജിന്ന്' റിലീസ് തിയതി

Published : Dec 03, 2022, 03:42 PM ISTUpdated : Dec 03, 2022, 03:46 PM IST
വേറിട്ട ഭാവത്തില്‍ സൗബിൻ; സിദ്ധാർഥ് ഭരതന്‍റെ 'ജിന്ന്' റിലീസ് തിയതി

Synopsis

ഒരു മനുഷ്യന്റെ താളം തെറ്റിയ മനസിന്റെ സഞ്ചാരമാണ് ചിത്രം വരച്ചു കാണിക്കുന്നത്.

റെ കാലമായി മലയാളികൾ കാത്തിരിക്കുന്ന സിദ്ധാർത്ഥ് ഭരതൻ ചിത്രമാണ്  'ജിന്ന്'. സൗബിൻ ഷാഹിർ നായകനായി എത്തുന്ന ചിത്രത്തിന്റേതായി പുറത്തുവന്ന പ്രൊമോഷൻ മെറ്റീരിയലുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് സിദ്ധാർത്ഥ് ഭരതൻ. 

ജിന്ന് ഡിസംബർ 30 റിലീസ് ചെയ്യുമാണ് സിദ്ധാർത്ഥ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഒരു മനുഷ്യന്റെ താളം തെറ്റിയ മനസിന്റെ സഞ്ചാരമാണ് ചിത്രം വരച്ചു കാണിക്കുന്നത്. സൗബിനെ കൂടാതെ ശാന്തി ബാലചന്ദ്രൻ, ഷൈൻ ടോം ചാക്കോ, നിഷാന്ത് സാഗർ, സാബു മോൻ, ലിയോണ ലിഷോയ്, ഷറഫുദ്ദീൻ, കെപിഎസി ലളിത, ജഫാർ ഇടുക്കി തുടങ്ങിയവർ അഭിനയിക്കുന്നു. 

സമീര്‍ താഹിറിന്‍റെ 'കലി'യുടെ രചയിതാവ് രാജേഷ് ഗോപിനാഥനാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീതം പകരുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് ദീപു ജോസഫ് ആണ്. പാട്ടുകള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നത് സന്തോഷ് വര്‍മ്മ, അന്‍വര്‍ അലി. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് ഗോപിനാഥ്. പബ്ലിസിറ്റി ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്. 

'ഹിഗ്വിറ്റ മാധവന്റെ മാത്രം സ്വന്തമല്ല'; സിനിമാക്കാരുടെ ഇരട്ട സ്വഭാവം പറയാതെ തരമില്ലെന്നും ബെന്യാമിൻ

അതേസമയം, 'ചതുരം' എന്ന ചിത്രമാണ് സിദ്ധാര്‍ഥ് ഭരതന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. റോഷന്‍ മാത്യു, സ്വാസിക വിജയ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകള്‍ ഒരുപോലെ നേടിയിരുന്നു. നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്ണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങള്‍ക്കു ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. ശാന്തി ബാലചന്ദ്രന്‍, അലന്‍സിയര്‍ ലേ ലോപ്പസ്, നിഷാന്ത് സാഗര്‍, ലിയോണ ലിഷോയ്, ജാഫര്‍ ഇടുക്കി, ജിലു ജോസഫ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

PREV
Read more Articles on
click me!

Recommended Stories

"പലരും നമുക്കിടയില്‍ ഒരു മുഖംമൂടി ധരിച്ചുകൊണ്ട് നില്‍ക്കുകയാണെന്ന് തോന്നിയിട്ടുണ്ട്": ജിതിൻ ജോസ്
റിലീസ് 1999ന്, ബ്ലോക് ബസ്റ്റർ ഹിറ്റ്; 26 വർഷങ്ങൾക്കിപ്പുറവും 'പുതുപടം' ഫീൽ; ആ രജനി ചിത്രം വീണ്ടും തിയറ്ററിൽ