ആദ്യ ആഴ്‍ചയില്‍ 'ഭേഡിയ'യ്‍ക്ക് പ്രതീക്ഷകള്‍ നിലനിര്‍ത്താനായില്ല, ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്

By Web TeamFirst Published Dec 2, 2022, 11:47 PM IST
Highlights

വരുണ്‍ ധവാൻ ചിത്രത്തിന്റെ ആദ്യ ആഴ്‍ചയിലെ കളക്ഷൻ റിപ്പോര്‍ട്ട്.

വരുണ്‍ ധവാൻ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ഭേഡിയ. കൃതി സനോണ്‍ ആണ് ചിത്രത്തിലെ നായിക. മോശമല്ലാത്ത പ്രതികരണമായിരുന്നു ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് തുടക്കത്തില്‍ ലഭിച്ചത്. അമര്‍ കൗശിക് സംവിധാനം ചെയ്‍ത 'ഭേഡിയ'യ്‍ക്ക് ബോക്സ് ഓഫീസില്‍ വൻ നേട്ടമുണ്ടാക്കാൻ കഴിയുന്നില്ലെന്നാണ് ഇപ്പോഴത്തെ റിപ്പോര്ടട്്.

'ഭേഡിയ' എന്ന ചിത്രം ആദ്യ ആഴ്‍ച 42.05 കോടി രൂപ മാത്രമാണ് സ്വന്തമാക്കിയിരിക്കുന്നത് . 'ഭാസ്‍കര്‍' എന്ന കഥാപാത്രമായി വരുണ്‍ ധവാൻ അഭിനയിക്കുമ്പോള്‍ 'ഡോ. അനിക'യായിട്ടാണ് കൃതി സനോണ്‍ എത്തിയിരിക്കുന്നത്. ജിഷ്‍ണു ഭട്ടചാര്‍ജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. സച്ചിൻ- ജിഗാര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്

fares way below expectations in Week 1… Weekend biz raised expectations, but weekdays underperformed… Fri 7.48 cr, Sat 9.57 cr, Sun 11.50 cr, Mon 3.85 cr, Tue 3.45 cr, Wed 3.20 cr, Thu 3 cr. Total: ₹ 42.05 cr. biz. pic.twitter.com/Bh540FPU1j

— taran adarsh (@taran_adarsh)

ദീപക് ദൊബ്രിയാല്‍, അഭിഷേക് ബാനര്‍ജി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ദിനേശ് വിജനാണ് ജിയോ സ്റ്റുഡിയോസുമായി ചേര്‍ന്ന് 'ഭേഡിയ' എന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഹൊറര്‍- കോമഡി യുണിവേഴ്‍സില്‍ ദിനേശ് വിജന്റെ മൂന്നാം ചിത്രമായ 'ഭേഡിയ' ജിയോ സ്റ്റുഡിയോസാണ് വിതരണം ചെയ്‍തിരിക്കുന്നത്. 2018ലെ 'സ്‍ത്രീ', 2021ലെ 'രൂഹി' എന്നീ ചിത്രങ്ങളുടെ ഭാഗമാണ് ഇത്.

'ജഗ്ജഗ്ഗ് ജിയോ' ആണ് വരുണ്‍ ധവാൻ നായകനായി ഇതിനുമുമ്പ് പ്രദര്‍ശനത്തിന് എത്തിയ ചിത്രം. അനില്‍ കപൂറും പ്രധാന വേഷത്തില്‍ എത്തിയ ചിത്രം രാജ് മേഹ്‍തയായിരുന്നു സംവിധാനം ചെയ്‍തത്. 2022 ജൂണ്‍ 24ന് ആണ് ചിത്രം റിലീസ് ചെയ്‍തത്. കൃതി സനോണ്‍ നായികയായി  'ഭേഡിയ'യ്‍ക്ക് മുമ്പ് പ്രദര്‍ശനത്തിന് എത്തിയ ചിത്രം 'ഹീറോപന്തി 2'വാണ്. ആക്ഷൻ ഹീറോ ടൈഗര്‍ ഷ്രോഫ് ആണ് ചിത്രത്തില്‍ നായകനായി എത്തിയത്. അഹമ്മദ് ഖാനാണ് ചിത്രം സംവിധാനം ചെയ്‍തത്. എ ആര്‍ റഹ്‍മാനാണ് സംഗീത സംവിധാനം നിര്‍വഹിച്ചത്.

Read More: പുതിയ കാലത്തിന്റെ കെണിയില്‍ കുടുങ്ങുന്ന ജീവിതങ്ങള്‍, 'ഖെദ്ദ' റിവ്യു

click me!