'രോഹിത് ഷെട്ടിയോട് ഹായ് പറയാൻ പോകുന്ന വഴിയില്‍', രസികൻ ക്യാപ്ഷനുമായി സിദ്ധാര്‍ഥ് മല്‍ഹോത്ര

Web Desk   | Asianet News
Published : Feb 02, 2021, 05:29 PM IST
'രോഹിത് ഷെട്ടിയോട് ഹായ് പറയാൻ പോകുന്ന വഴിയില്‍', രസികൻ ക്യാപ്ഷനുമായി സിദ്ധാര്‍ഥ് മല്‍ഹോത്ര

Synopsis

പൊലീസ് യൂണിഫോമിലുള്ള സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ ഫോട്ടോ ചര്‍ച്ചയാകുന്നു.

താങ്ക് ഗോഡ് എന്ന സിനിമയിലാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര ഇപോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇന്ദ്ര കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോള്‍ യൂണിഫോമിലുള്ള സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്ര തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ ക്യാപ്ഷനാണ് രസകരമായിരിക്കുന്നത്.

ബോളിവുഡില്‍ പൊലീസ് സിനിമകളുടെ സംവിധായകൻ എന്ന പേരില്‍ അറിയപ്പെടുന്ന രോഹിത് ഷെട്ടിയെ സൂചിപ്പിച്ചാണ് സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ ക്യാപ്ഷൻ. രോഹിത് ഷെട്ടിയോട് ഹായ് പറയാൻ പോകുന്ന വഴിയില്‍ എന്നാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. പൊലീസ് യൂണിഫോമിലാണ് സിദ്ധാര്‍ഥ് മല്‍ഹോത്രയുള്ളത്. സിദ്ധാര്‍ഥ് മല്‍ഹോത്ര തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. സിംബ എന്ന സിനിമയില്‍ അഭിനയിച്ച രണ്‍വീര്‍ സിംഗ് ചിരിയുമായി കമന്റിട്ടിരിക്കുന്നു.

രാകുല്‍ പ്രീത് സിംഗ് ആണ് ചിത്രത്തില്‍ നായികയാകുന്നത്.

അജയ് ദേവ്‍ഗണ്‍ ആണ് താങ്ക് ഗോഡില്‍ പ്രധാന കഥാപാത്രമായി എത്തുന്നത്.

PREV
click me!

Recommended Stories

സംവിധാനം പ്രശാന്ത് ഗംഗാധര്‍; 'റീസണ്‍ 1' ചിത്രീകരണം പൂര്‍ത്തിയായി
അഭിമന്യു സിംഗും മകരന്ദ് ദേശ്പാണ്ഡെയും വീണ്ടും മലയാളത്തില്‍; 'വവ്വാൽ' പൂർത്തിയായി