'നമ്മുടെ ഹൃദയങ്ങളില്‍ എന്നുമുണ്ടാകും', ഒപ്പമുണ്ടായവര്‍ക്ക് നന്ദി പറഞ്ഞും സിദ്ധാര്‍ഥ് ശുക്ലയുടെ കുടുംബം

Web Desk   | Asianet News
Published : Sep 06, 2021, 11:36 PM IST
'നമ്മുടെ ഹൃദയങ്ങളില്‍ എന്നുമുണ്ടാകും', ഒപ്പമുണ്ടായവര്‍ക്ക് നന്ദി പറഞ്ഞും സിദ്ധാര്‍ഥ് ശുക്ലയുടെ കുടുംബം

Synopsis

സിദ്ധാര്‍ഥിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയവര്‍ക്ക് നന്ദി പറഞ്ഞ് കുടുംബം.


ബിഗ് ബോസിലും ബോളിവുഡ് ചിത്രങ്ങളിലും മികവ് കാട്ടിയ സിദ്ധാര്‍ഥ് ശുക്ല അടുത്തിടെയാണ് അന്തരിച്ചത്. 40 വയസ് മാത്രമായിരുന്നു.  ഒട്ടേറെ താരങ്ങള്‍ അനുശോചനം രേഖപ്പെടുത്തി രംഗത്ത് എത്തിയിരുന്നു. ഇപോഴിതാ എല്ലാവര്‍ക്കും നന്ദി അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സിദ്ധാര്‍ഥ് ശുക്ലയുടെ കുടുംബം.

"സിദ്ധാർഥ് ശുക്ലയുടെ യാത്രയിൽ ഭാഗഭാക്കാവുകയും നിരുപാധികമായ സ്‍നേഹവും കാട്ടിയ എല്ലാവർക്കും നന്ദി. അവൻ നമ്മുടെ ഹൃദയത്തിൽ എന്നും ഉണ്ടാകും. അതിനാല്‍ ഇതിവിടെ അവസാനിക്കുന്നില്ലെന്നും കുടുംബം വ്യക്തമാക്കുന്നു. എല്ലാവരും സിദ്ധാര്‍ഥ് ശുക്ലയ്ക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്നും കുടുംബം അഭ്യര്‍ഥിക്കുന്നു.

മുംബൈ പൊലീസ് സേനയ്ക്ക് ഒരു പ്രത്യേക നന്ദി അറിയിക്കുന്നതായും സിദ്ധാര്‍ഥ് ശുക്രയുടെ കുടുംബം പറയുന്നു.

ബിഗ് ബോസ് 13 സീസണ്‍ വിജയ് ആണ് സിദ്ധാര്‍ഥ് ശുക്ല.

PREV
click me!

Recommended Stories

രേഖാചിത്രം മുതൽ കളങ്കാവൽ വരെ; തലയെടുപ്പോടെ മോളിവുഡ്; 2025ലെ മികച്ച 10 മലയാള സിനിമകൾ
അരുണ്‍ വിജയ് നായകനാവുന്ന പുതിയ ചിത്രം; 'രെട്ട തല' ക്രിസ്‍മസ് റിലീസ്