'നന്ദി ചേട്ടാ, എന്നില്‍ വിശ്വസിച്ചതിന്', മോഹൻലാലിനോടും ആന്റണി പെരുമ്പാവൂരിനോടും പൃഥ്വിരാജ്

Web Desk   | Asianet News
Published : Sep 06, 2021, 10:07 PM IST
'നന്ദി ചേട്ടാ, എന്നില്‍ വിശ്വസിച്ചതിന്', മോഹൻലാലിനോടും ആന്റണി പെരുമ്പാവൂരിനോടും പൃഥ്വിരാജ്

Synopsis

ക്യാമറയ്ക്ക് മുന്നിൽ അദ്ദേഹത്തെ വളരെ കുസൃതിയോടെ കാണുന്നത് വളരെ സന്തോഷകരമാണ്.

പൃഥ്വിരാജിന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രമെന്ന നിലയില്‍ എല്ലാവരും കാത്തിരിക്കുന്നതാണ് ബ്രോ ഡാഡി. മോഹൻലാലും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമായതിനാല്‍ പ്രതീക്ഷകള്‍ വാനോളമാണ്. ബ്രോ ഡാഡി സെറ്റിലെ ഫോട്ടോകള്‍ പൃഥ്വിരാജ് ഷെയര്‍ ചെയ്യാറുണ്ട്. ഇപോഴിതാ ബ്രോ ഡാഡിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതായി അറിയിക്കുകയാണ് പൃഥ്വിരാജ്.

രണ്ടാമതായി സംവിധാനം ചെയ്യുന്ന ചിത്രം പൂര്‍ത്തിയായി. ക്യാമറയ്ക്ക് മുന്നിൽ അദ്ദേഹത്തെ വളരെ കുസൃതിയോടെ കാണുന്നത് വളരെ സന്തോഷകരമാണ്. നന്ദി ചേട്ടാ (മോഹൻലാല്‍). എന്നിൽ വളരെയധികം വിശ്വാസവും ബോധ്യവും ഉണ്ടായിരുന്നതിന്,  മികച്ച അഭിനേതാക്കൾക്കും  മികച്ച ക്രൂവിനും നന്ദിയെന്നും പൃഥ്വിരാജ് പറയുന്നു.

ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

കല്യാണി പ്രിയദര്‍ശനും മീനയുമാണ് ചിത്രത്തിലെ നായികമാര്‍. ശ്രീജിത്ത് എനും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്.  ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സിദ്ധു പനയ്‍ക്കല്‍ ആണ് പ്രൊഡക്ഷൻ കണ്‍ട്രോളര്‍. എം ആര്‍ രാജകൃഷ്‍ണനാണ് ഓഡിയോഗ്രാഫി. ഒരു കോമഡി ചിത്രമായിരിക്കും ഇതെന്നാണ് പൃഥ്വിരാജ് സൂചന നല്‍കിയിരിക്കുന്നത്. സന്തോഷകരമായ ഒരു സിനിമയായിരിക്കും ഇതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്