ജേസൺ സഞ്ജയ് ചിത്രം 'സിഗ്മ' ഒടിടിയിലേക്ക്; എവിടെ കാണാം?

Published : Oct 28, 2026, 03:56 PM IST
sigma movie

Synopsis

തമിഴ് നടൻ വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് സംവിധാനം ചെയ്ത 'സിഗ്മ' എന്ന ചിത്രം ഒക്ടോബർ 30 മുതൽ നെറ്റ്ഫ്ലിക്സിൽ ഒടിടി സ്ട്രീമിംഗ് ആരംഭിക്കുന്നു. സുന്ദീപ് കിഷൻ, ഫരിയ അബ്ദുള്ള എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം ഒക്ടോബർ രണ്ടിനാണ് തിയറ്ററുകളിൽ എത്തിയത്.

തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയിയുടെ മകൻ ജേസൺ സഞ്ജയ് സംവിധാനം ചെയ്യുന്നുവെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് 'സിഗ്‍മ'. സുന്ദീപ് കിഷനും ഫരിയ അബ്ദുള്ളയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒക്ടോബർ 2ന് തിയറ്ററുകളിൽ എത്തി. ചിത്രം കേരളത്തിൽ വിതരണം ചെയ്‍തിരിക്കുന്നത് ​ഗോകുലം ​ഗോപാലന്റെ ശ്രീ ​ഗോകുലം മൂവീസ് ആണ്. ഇപ്പോഴിതാ ചിത്രം ഒടിടി സ്ട്രീമിംഗ് ആരംഭിക്കുകയാണ്. ഒക്ടോബർ 30 മുതൽ ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

തമന്‍ എസ് സംഗീതം നൽകുന്ന ചിത്രമാണ് 'സിഗ്‍മ'. ജി കെ എം തമിഴ് കുമരനാണ് സി​ഗ്മയുടെ നിര്‍മ്മാതാവ്. തമിഴ്നാട്ടിലും തായ്ലന്‍ഡിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. രാജു സുന്ദരം, സമ്പത്ത് രാജ്, ശിവ് പണ്ഡിറ്റ്, അന്‍പു ദാസന്‍, യോഗ് ജാപി, മഹാലക്ഷ്‍മി, ഷീല രാജ്‍കുമാര്‍, കമലേഷ്, കിരണ്‍ കൊണ്ഡ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രവീണ്‍ കെ എല്‍ ആണ് എഡിറ്റര്‍. ഛായാഗ്രഹണം കൃഷ്‍ണന്‍ വസന്ത്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ സഞ്ജീവ്, വരികള്‍ വിവേക്, സൂപ്പര്‍ സുബ്ബു, സ്റ്റണ്ട് വെങ്കട്, സില്‍വ, സ്റ്റില്‍സ് സൂര്യ, പബ്ലിസിറ്റി ഡിസൈനര്‍ അനന്ത് കഞ്ചെര്‍ള. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജയ് ഗണേഷ് ബി, മേക്കപ്പ് പി എസ് കുപ്പുസാമി, ഡിഐ പ്രസാദ്, കളറിസ്റ്റ് രംഗ, വിഎഫ്എക്സ് ആര്‍ ഹരിഹരസുതന്‍, അഡീഷണല്‍ സ്ക്രീന്‍പ്ലേ കലീല്‍ രാജ, സഞ്ജീവ് എസ്, അജലി അശോക്, ചീഫ് റീ റെക്കോര്‍ഡിംഗ് മിക്സര്‍ എസ് ശിവകുമാര്‍, സൗണ്ട് ഡിസൈന്‍ കൃഷ്‍ണന്‍ സുബ്രഹ്‍മണ്യന്‍, വരുണ്‍ വെങ്കടരാമന്‍, സൗണ്ട് ഡിസൈന്‍ ആന്‍ഡ് മിക്സ് അറ്റ് എ എം സ്റ്റുഡിയോസ്, ചെന്നൈ, പിആര്‍ഒ സുരേഷ് ചന്ദ്ര, വംശി ശേഖര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സുബ്രഹ്‍മണ്യന്‍ നാരായണന്‍, ഹെഡ് ഓഫ് ലൈക്ക പ്രൊഡക്ഷന്‍സ് ജി കെ എം തമിഴ് കുമരന്‍, നിര്‍മ്മാണം സുബാസ്കരന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ആഗോള ബോക്സ് ഓഫീസിൽ 750 കോടി നേട്ടവുമായി 'ജയിലർ 2' മുന്നേറുന്നു
ജയസൂര്യയുടെ 'മായന്‍' വിദേശത്ത് റിലീസ് ചെയ്യുന്നത് ഹോം സ്ക്രീന്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്