
സിജു വില്‍സണ്‍ ചിത്രം 'വരയൻ' ഏറെക്കാലമായി എല്ലാവരും കാത്തിരിക്കുന്ന ഒന്നാണ്. ജിജോ ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'വരയൻ' എന്ന ചിത്രത്തിന്റെ റിലീസ് പല കാരണങ്ങളാല്‍ നീണ്ടുപോകുകയായിരുന്നു. സിജു വില്‍സണ്‍ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍ (Varayan release).
മെയ് ഇരുപതിനാണ് ചിത്രം റിലീസ് ചെയ്യുക. കാത്തിരിപ്പ് അവസാനിച്ചു, ഇനി ആഘോഷം എന്ന് പറഞ്ഞാണ് വരയന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. സിജു വില്‍സണ്‍ ചിത്രം തിയറ്ററുകളില്‍ തന്നെയാണ് പ്രദര്‍ശനത്തിന് എത്തുക. വൈദികനായ ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ സിജു വില്‍സണ്‍ അവതരിപ്പിക്കുന്നത്.
പ്രേമചന്ദ്രൻ എ ജിയാണ് ചിത്രം നിര്‍മിക്കുന്നത്. സത്യം സിനിമാസാണ് ചിത്രം അവതരിപ്പിക്കുന്നത്. ബിനു മുരളിയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍.ജോജി ജോസഫാണ് ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈൻ.
'വരയൻ' എന്ന ചിത്രത്തിന്റെ ഗാനരചന നിര്‍വഹിക്കുന്നത് ബി കെ ഹരിനാരായണനാണ്. പ്രകാശ് അലക്സാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. രാജേഷ് രാമനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സിജു വില്‍സന്റെ കഥാപാത്രം മികച്ച ഒന്നാകും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
Read More : ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ആകാൻ സിജു വില്‍സണ്‍, തയ്യാറെടുപ്പ് വ്യക്തമാക്കി ഫോട്ടോ
'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന ചിത്രവും സിജു വില്‍സണിന് ഏറെ പ്രതീക്ഷയുള്ളതാണ്. പത്തൊൻപതാം നൂറ്റാണ്ട് കാലഘട്ടത്തെ നവോത്ഥാന നായകനായ ആറാട്ട് വേലായുധ പണിക്കരായാണ് സിജു വില്‍സണ്‍ അഭിനയിക്കുന്നത്. വിനയൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിനയൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്.
'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന ചിത്രം തിയറ്ററുകളില്‍ തന്നെയാകും റിലീസ് ചെയ്യുകയെന്ന് നേരത്തെ വിനയൻ അറിയിച്ചിരുന്നു. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഏറ്റവും കുറഞ്ഞ ചെലവിൽ ആസ്വദിക്കാൻ പറ്റുന്ന വിനോദമാണ് സിനിമ. വർണ്ണാഭമായ ദൃശ്യങ്ങളുടെയും അതിശയിപ്പിക്കുന്ന ശബ്‍ദവിന്യാസത്തിന്‍റെയും വിസ്‍മയക്കാഴ്‍ചയായ സിനിമ നല്ല തിയറ്ററുകളിലെ സാങ്കേതിക സൗകര്യത്തോടു കൂടി കണ്ടാലേ അതിന്‍റെ പൂർണ്ണ ആസ്വാദനത്തിലെത്തൂ. ഒടിടി പ്ലാറ്റ്‍ഫോമിൽ റിലീസ് ചെയ്യുന്ന സിനിമകൾ ഫോണിന്‍റെ സ്‍ക്രീനിൽ കണ്ടു തൃപ്‍തിയടയുന്നവരും ഉണ്ടല്ലോ? ഉള്ളതുകണ്ട് ഉള്ളപോലെ തൃപ്‍തിയാവുക എന്ന അവസ്ഥയെന്നേ അതിനെക്കുറിച്ച് പറയാനാകൂ. അതുകൊണ്ടു തന്നെ നൂറുകണക്കിനു ജൂനിയർ ആർട്ടിസ്റ്റുകളും നിരവധി ആക്ഷൻ സ്വീക്വൻസുകളും ഒക്കെയുള്ള 'പത്തൊമ്പതാം നൂറ്റാണ്ട്' എത്ര കാത്തിരുന്നാലും ശരി തിയറ്ററുകളിൽ മാത്രമേ റിലീസി ചെയ്യൂ എന്ന തീരുമാനമാണ് ഞങ്ങൾ എടുത്തിരിക്കുന്നത്. വലിയ താരപദവിയും ജനകീയമായ അംഗീകാരവുമൊക്കെ സിനിമക്കാർ നേടിയെടുത്തതിൽ തിയറ്ററുകളിലെ ആരവങ്ങൾക്ക് വലിയ പങ്കുണ്ടായിരുന്നു എന്ന കാര്യം സിനിമാക്കാരെങ്കിലും മറക്കരുത് എന്ന് വിനയൻ കൊവിഡ് കാലത്ത് ഫേസ്‍ബുക്കില്‍ എഴുതിയിരുന്നു.
കയാദു ലോഹര്‍ ആണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നങ്ങേലിയായാണ് കയാദു സ്‍ക്രീനില്‍ എത്തുക. ചിത്രം നിര്‍മ്മിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ്. വന്‍ താരനിര അണിനിരക്കുന്ന ചിത്രവുമാണിത്. അനൂപ് മേനോന്‍, സുധീര്‍ കരമന, സുരേഷ് കൃഷ്‍ണ, രാഘവന്‍,ശ്രീജിത്ത് രവി, അശ്വിന്‍, ജോണി ആന്‍റണി, ജാഫര്‍ ഇടുക്കി, സെന്തില്‍ കൃഷ്‍ണ, മണിക്കുട്ടന്‍, വിഷ്‍ണു വിനയ്, സുനില്‍ സുഖദ, ചേര്‍ത്തല ജയന്‍, കൃഷ്‍ണ, ബിജു പപ്പന്‍, ഗോകുലന്‍, ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര രാധാകൃഷ്‍ണന്‍, സലിം ബാവ, ജയകുമാര്‍, പത്മകുമാര്‍,ഹരീഷ് പെന്‍ഗന്‍, ഉണ്ണി നായര്‍, ബിട്ടു തോമസ്, മധു പുന്നപ്ര, മീന, രേണു സുന്ദര്‍, ദുര്‍ഗ കൃഷ്‍ണ,, സുരഭി സന്തോഷ്, ശരണ്യ ആനന്ദ് തുടങ്ങിയവര്‍ക്കൊപ്പം പതിനഞ്ചോളം വിദേശ അഭിനേതാക്കളും ചിത്രത്തില്‍ അഭിനയിക്കുമെന്ന് വിനയന്‍ നേരത്തെ അറിയിച്ചിരുന്നു. 'പത്തൊമ്പതാം നൂറ്റാണ്ട്' ചിത്രത്തിനായി ജയചന്ദ്രന്റെ സംഗീതത്തില്‍ റഫീഖ് അഹമ്മദ് വരികള്‍ എഴുതുന്നു. ഷാജികുമാര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ