ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ആകാൻ സിജു വില്‍സണ്‍, തയ്യാറെടുപ്പ് വ്യക്തമാക്കി ഫോട്ടോ!

Web Desk   | Asianet News
Published : Jan 29, 2021, 12:30 PM IST
ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ആകാൻ സിജു വില്‍സണ്‍, തയ്യാറെടുപ്പ് വ്യക്തമാക്കി ഫോട്ടോ!

Synopsis

ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ആകാൻ തയ്യാറെടുപ്പുകളുമായി സിജു വില്‍സണ്‍.

മലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് സിജു വില്‍സണ്‍. നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ആയി ആണ് സിജു വില്‍സണ്‍ ഇനി വേഷമിടുക. സിജു വില്‍ണിന്റെ മികച്ച കഥാപാത്രമായിരിക്കും ഇത്. വലിയ തോതിലുള്ള തയ്യാറെടുപ്പുകളാണ് സിജു വില്‍സണ്‍ നടത്തുന്നത്. എങ്ങനെയായിരിക്കും സിനിമയുടെ പ്രമേയമെന്ന് ഇപോള്‍ വ്യക്തമല്ല. ഇപോഴിതാ സിജു വില്‍സണിന്റെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

പത്തൊമ്പതാം നൂറ്റാണ്ടിലെ ഇതിഹാസ നായകനാണ് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍.  സിനിമയില്‍ അഭിനയിക്കുന്നതിനായി കഴിഞ്ഞ ആറ് മാസമായി സിജു കളിരയും കുതിരയോട്ടവും മറ്റ് ആയോധന കലകളും പരിശീലിക്കുന്നു.  വിനയൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിജു വില്‍സണിന്റെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും ഇത്. വൈകിയാണെങ്കിലും മികച്ചത്, ഒരിക്കലും ഇല്ലെങ്കിലും എന്ന് പറഞ്ഞാണ് സിജു വില്‍സണ്‍ തന്റെ പുതിയ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.

ഛായാഗ്രാഹകൻ ഷാജികുമാറാണ്.

വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍