വീട്ടിലിരിക്കുമ്പോള്‍ പുതിയ കഴിവുകള്‍ പരിശീലിക്കുന്നു; ഒഴിവുസമയത്തെ ഫോട്ടോയുമായി സിജു വില്‍സണ്‍

Web Desk   | Asianet News
Published : Mar 25, 2020, 02:59 PM IST
വീട്ടിലിരിക്കുമ്പോള്‍ പുതിയ കഴിവുകള്‍ പരിശീലിക്കുന്നു; ഒഴിവുസമയത്തെ ഫോട്ടോയുമായി സിജു വില്‍സണ്‍

Synopsis

പുതിയ കഴിവുകള്‍ പരിശീലിക്കുന്നു,  സഹായിക്കാൻ പ്രിയതമ ശ്രുതിയും എന്നാണ് സിജു വില്‍സണ്‍ അടിക്കുറിപ്പായി എഴുതിയിരിക്കുന്നത്.

മലയാളത്തിലെ യുവ നടൻമാരില്‍ ശ്രദ്ധേയനാണ് സിജു വില്‍സണ്‍. ചെറിയ വേഷങ്ങളില്‍ എത്തി മുഴുനീള വേഷങ്ങളും ചെയ്‍ത് ശ്രദ്ധ നേടിയ താരം. സിജു വില്‍സണിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. കൊവിഡ് കാലത്തെ സിജു വില്‍സണിന്റെ ഒരു ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. സിജു വില്‍സണ്‍ തന്നെയാണ് സാമൂഹ്യ മാധ്യമത്തിലൂടെ ഫോട്ടോ ഷെയര്‍ ചെയ്‍തത്.

ഭാര്യ ശ്രുതി വിജയന് ഒപ്പമുള്ള ഫോട്ടോയാണ് സിജു വില്‍സണ്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ശ്രുതി വിജയന് പുരികം ത്രെഡ് ചെയ്‍തു കൊടുക്കുന്ന സിജു വില്‍സണാണ് ഫോട്ടോയില്‍. കൊവിഡ് 19ന് എതിരെയുള്ള ജാഗ്രതയിലാണ് താരവും. പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ ഇരിക്കുകയാണ്. വീട്ടിലിരിക്കുമ്പോള്‍ പുതിയ കഴിവുകള്‍ പരിശീലിക്കുന്നു. സഹായിക്കാൻ പ്രിയതമ ശ്രുതിയും എന്നാണ് സിജു വില്‍സണ്‍ ഫോട്ടോയ്‍ക്ക് അടിക്കുറിപ്പ് എഴുതിയത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മോളിവുഡ് ഇതുവരെ കാണാത്ത 'കുപ്രസിദ്ധ' പ്രൊമോഷൻ; സൈജു കുറുപ്പിന്റെ 'മോഹിനിയാട്ടം ചർച്ചയാകുന്നു'
'പൈസയ്ക്ക് അല്ല വിളിച്ചത്, വർക്ക് കിട്ടാനാണ് എന്നുപറഞ്ഞിട്ടും ബേസിൽ 30000 രൂപ തന്നു..'; തുറന്നുപറഞ്ഞ് കുടശ്ശനാട് കനകം