അയ്യങ്കാളിയാവാന്‍ സിജു വില്‍സണ്‍; ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രം 'കതിരവൻ' വരുന്നു

Published : Feb 21, 2025, 11:13 AM ISTUpdated : Feb 21, 2025, 11:53 AM IST
അയ്യങ്കാളിയാവാന്‍ സിജു വില്‍സണ്‍; ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രം 'കതിരവൻ' വരുന്നു

Synopsis

അരുൺ രാജ് സംവിധാനവും ക്യാമറയും കൈകാര്യം ചെയ്യുന്ന ചിത്രം

നവോത്ഥാന നായകൻ മഹാത്മ അയ്യങ്കാളിയുടെ ജീവചരിത്രം പറയുന്ന ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ മൂവി കതിരവൻ ഉടൻ ഷൂട്ടിംഗ് ആരംഭിക്കും. ചിത്രത്തിൽ അയ്യങ്കാളിയായി എത്തുന്നത് ആക്ഷൻ ഹീറോ സിജു വിൽസണ്‍ ആണ്. താരാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജഗതമ്പി കൃഷ്ണ ചിത്രം നിർമ്മിക്കുന്നു. ആക്ഷന് അതീവ പ്രാധാന്യമുള്ള ചിത്രം താരാ പ്രൊഡക്ഷൻസിന്റെ ആദ്യ നിർമ്മാണ സംരംഭമാണ്.

അരുൺ രാജ് സംവിധാനവും ക്യാമറയും കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം പ്രദീപ് കെ താമരക്കുളം. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഛായാഗ്രാഹകനുള്ള (മെമ്മറി ഓഫ് മർഡർ) അമേരിക്കൻ പ്രിമോസ് ഗ്ലോബൽ അച്ചീവ്മെൻ്റ് അവാർഡ് നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനായ അരുൺ രാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. "എഡ്വിന്റെ നാമം" എന്ന ചിത്രമാണ് ഇതിനു മുൻപ് സംവിധാനം ചെയ്തത്. "വെൽക്കം ടു പാണ്ടിമല" എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനും അരുൺരാജായിരുന്നു. ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കതിരവന്റെ സംഗീതം ഒരുക്കുന്നത് ബിജിബാൽ. ലിറിക്സ് ഹരിനാരായണൻ, സത്യൻ കോമേരി, പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ, ആർട്ട് ജോസഫ് നെല്ലിക്കൽ, മേക്കപ്പ് റോണെക്സ് സേവ്യർ, കോസ്റ്റ്യൂം അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ വിനയൻ, പി ആർ ഒ മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് ബിജിത് ധർമ്മജൻ.

ALSO READ : സെന്തില്‍ കൃഷ്‍ണയ്‍ക്കൊപ്പം ഇര്‍ഷാദ് അലി; 'അരിക്' ട്രെയ്‍ലര്‍ എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

സംവിധായകന്‍ വിക്രം ഭട്ടും ഭാര്യയും 30 കോടിയുടെ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍
നടി ആക്രമിക്കപ്പെട്ട കേസ്: കോടതി വിധിയെ പരിഹസിച്ച് ഗായിക ചിൻമയി ശ്രീപാദ