സെന്തിൽ കൃഷ്ണ, ഇർഷാദ് അലി എന്നിവർ അച്ഛനും മകനുമായി
കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമ്മിച്ച് വി എസ് സനോജ് സംവിധാനം ചെയ്യുന്ന അരിക് എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തെത്തി. 1960കളിൽ തുടങ്ങി ഇന്നത്തെ കാലഘട്ടം വരെ ഒരു തൊഴിലാളിയുടെ ജീവതത്തിലൂടെ നടത്തുന്ന യാത്രയാണ് അരിക്. 1.45 മിനിറ്റ് ആണ് ട്രെയ്‍ലറിന്‍റെ ദൈര്‍ഘ്യം.
സെന്തിൽ കൃഷ്ണ, ഇർഷാദ് അലി എന്നിവർ അച്ഛനും മകനുമാകുന്ന ചിത്രത്തിൽ ധന്യ അനന്യ, റോണി ഡേവിഡ് രാജ്, ശാന്തി ബാലചന്ദ്രൻ, സിജി പ്രദീപ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. സൈന മൂവിസ് യുട്യൂബ് ചാനൽ വഴിയാണ് ട്രെയ്‍ലര്‍ റിലീസ് ആയത്. 1964ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്ന സമയത്താണ് കോരൻ എന്ന തൊഴിലാളിയുടെ മകനായി ശങ്കരൻ ജനിക്കുന്നത്. പിന്നീട് അയാളുടെ ജീവിതത്തിലൂടെയാണ് അരിക് സഞ്ചരിക്കുന്നത്. ശങ്കരന്റെ മകൾ ശിഖയുടെ ജീവിത വിജയത്തിലൂടെയാണ് ഈ യാത്ര പൂർണ്ണമാകുന്നത്.
വി.എസ് സനോജ്, ജോബി വർഗീസ് എന്നിവരാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിട്ടുള്ളത്. ഛായാഗ്രഹണം മനേഷ് മാധവൻ., എഡിറ്റർ- പ്രവീൺ മംഗലത്ത്, പശ്ചാത്തലസംഗീതം- ബിജിബാൽ, പ്രൊഡക്ഷൻ ഡിസൈൻ - ഗോകുൽദാസ്, സൗണ്ട് ഡിസൈൻ- രാധാകൃഷ്ണൻ എസ്, സതീഷ് ബാബു, സൗണ്ട് ഡിസൈൻ- അനൂപ് തിലക്, ലൈൻ പ്രെഡ്യൂസർ- എസ് മുരുകൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ശ്രീഹരി ധർമ്മൻ, വസ്ത്രാലങ്കാരം- കുമാർ എടപ്പാൾ, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂർ, കളറിസ്റ്റ്- യുഗേന്ദ്രൻ, കാസ്റ്റിംഗ് ഡയറക്ടർ- അബു വളയംകുളം, സ്റ്റിൽസ്- രോഹിത് കൃഷ്ണൻ, ടൈറ്റിൽ, പോസ്റ്റർ ഡിസൈൻ- അജയൻ ചാലിശ്ശേരി, മിഥുൻ മാധവ്, പി.ആർഒ- സതീഷ് എരിയാളത്ത്, മാർക്കറ്റിംഗ്- കണ്ടന്റ് ഫാക്ടറി മീഡിയ. ഈ മാസം 28 ന് അരിക് തിയറ്ററുകളിലേക്ക് എത്തും.
ALSO READ : 'ലീച്ച്' മാര്‍ച്ച് 7 ന്; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി
