Sreenivasan : അതിരാവിലെ ഷൂട്ടിംഗിന് തയ്യാറായ ശ്രീനിവാസൻ, ഫോട്ടോയുമായി വിജയ് ബാബു

Web Desk   | Asianet News
Published : Nov 25, 2021, 12:25 PM IST
Sreenivasan : അതിരാവിലെ ഷൂട്ടിംഗിന് തയ്യാറായ ശ്രീനിവാസൻ, ഫോട്ടോയുമായി വിജയ് ബാബു

Synopsis

'കീടം' എന്ന ചിത്രത്തിനായി അതിരാവിലെ മൂന്ന് മണിക്ക് എത്തി നടൻ ശ്രീനിവാസൻ.

മലയാളത്തിന്റെ പ്രിയ താരങ്ങളില്‍ ഒരാളാണ് ശ്രീനിവാസൻ (Sreenivasan). നടനായും തിരക്കഥാകൃത്തായും എല്ലാം മലയാളികളുടെ പ്രിയം നേടിയ നടൻ. വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് ശ്രീനിവാസൻ. ഇപോഴിതാ പുതിയൊരു ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് ശ്രീനിവാസനൊത്തുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് നടൻ വിജയ് ബാബു (Vijay Babu).

'കീടം' എന്ന ചിത്രത്തിലാണ് ശ്രീനിവാസൻ ഇപോള്‍ അഭിനയിച്ചൊകൊണ്ടിരിക്കുന്നത്. ദേശീയ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നേടിയ രാഹുല്‍ റിജി നായരാണ് 'കീടം' സംവിധാനം ചെയ്യുന്നത്. രജിഷ വിജയൻ ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. അതിരാവിലെ മൂന്ന് മണിക്കു തന്നെ ഇപോഴത്തെ പ്രായത്തിലും ശ്രീനിവാസൻ 'കീട'ത്തിന്റെ ലൊക്കേഷനില്‍ എത്തിയെന്ന് പറഞ്ഞാണ് വിജയ് ബാബു ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.

'മോഹൻ കുമാര്‍ ഫാൻസ്' ആണ് ശ്രീനിവാസൻ അഭിനയിച്ച് ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്. ജിസ് ജോയ്‍യാണ് ചിത്രം സംവിധാനം ചെയ്‍തത്. കുഞ്ചാക്കോ ബോബനാണ് ചിത്രത്തില്‍ നായകനായി എത്തിയത്. മോശമല്ലാത്ത പ്രതികരണം ചിത്രത്തിന് ലഭിക്കുകയും ചെയ്‍തിരുന്നു.

'പ്യാലി' എന്ന ചിത്രമാണ് ശ്രീനിവാസൻ അഭിനയിച്ച് ഏറ്റവും ഒടുവില്‍ അഭിനയിച്ച് പൂര്‍ത്തിയാക്കിയ മറ്റൊന്ന്. എൻ എഫ് വര്‍ഗീസിന്റെ മകള്‍ സോഫിയ വര്‍ഗീസ് നിര്‍മിക്കുന്നുവെന്ന പ്രത്യേകയും 'പ്യാലി'ക്കുണ്ട്. എൻ എഫ് വര്‍ഗീസ് പിക്ചേഴ്‍സിന്റെ ബാനറിലാണ് നിര്‍മാണം.  'പ്യാലി' എന്ന ചിത്രത്തിലെ അഭിനയത്തിന് ബാര്‍ബീ ശര്‍മ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

സംവിധാനം പ്രശാന്ത് ഗംഗാധര്‍; 'റീസണ്‍ 1' ചിത്രീകരണം പൂര്‍ത്തിയായി
അഭിമന്യു സിംഗും മകരന്ദ് ദേശ്പാണ്ഡെയും വീണ്ടും മലയാളത്തില്‍; 'വവ്വാൽ' പൂർത്തിയായി