വിദ്യാഭ്യാസവും നല്ല ജോലിയുമുള്ള ഒരാളെ കൊണ്ട് മകളെ വിവാഹം കഴിപ്പിക്കാമായിരുന്നില്ലേ?; മറുപടിയുമായി സിന്ധു കൃഷ്‍ണ

Published : Oct 27, 2026, 12:12 PM IST
Sindhu Krishna

Synopsis

ഒരു കൊനിഷ്ട് ചോദ്യമാണെന്ന ആമുഖത്തോടെയാണ് സിന്ധു കൃഷ്‍ണ ഇതേക്കുറിച്ച് സംസാരിച്ചു തുടങ്ങിയത്.

ഉത്തരേന്ത്യൻ ഇൻഫ്ളുവൻസറുടെ വിവാദവീഡിയോയ്ക്കു താഴെ കമന്റ് ചെയ്ത ദിയ കൃഷ്‍ണക്കെതിരെ വിമർ‍ശനങ്ങൾ തുടരുന്നതിനിടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറപടിയുമായി അമ്മ സിന്ധു കൃഷ്‍ണയുടെ യൂട്യൂബ് വ്ളോഗ്. മരുമക്കളെക്കുറിച്ചുള്ള ഒരു ചോദ്യത്തിനാണ് പ്രധാനമായും സിന്ധു കൃഷ്‍ണ വ്ളോഗിൽ മറുപടി പറയുന്നത്. നാല് മക്കളില്‍ ഒരാളെയെങ്കിലും പഠിപ്പും വിദ്യാഭ്യാസവും നല്ല ജോലിയുമുള്ള ഒരാളെ കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ ആഗ്രഹമില്ലേ എന്നായിരുന്നു ചോദ്യം. ഒരു കൊനിഷ്ട് ചോദ്യമാണെന്ന ആമുഖത്തോടെയാണ് സിന്ധു കൃഷ്‍ണ ഇതേക്കുറിച്ച് സംസാരിച്ചു തുടങ്ങിയത്.

''അത് എന്താണ് അങ്ങനെ ചോദിച്ചത്?. എന്റെ രണ്ട് മക്കളാണ് ഇപ്പോള്‍ കല്യാണം കഴിച്ചിരിക്കുന്നത്. ഓസിയും അമ്മുവും (ദിയ, അഹാന). അഹാനയുടെ അതേ ക്വാളിഫിക്കേഷനാണ് നിമിഷിനും. ഡിഗ്രിക്ക് രണ്ട് പേരും ചെയ്തത് വിഷ്വല്‍ കമ്യൂണിക്കേഷനാണ്. അതിനുശേഷം അഹമദാബാദിലെ മൈക്ക യൂണിവേഴ്‌സിറ്റിയില്‍ നിന്നും അഡ്വര്‍ടൈസിങ് ആന്റ് മാര്‍ക്കറ്റിങില്‍ രണ്ട് പേരും മാസ്റ്റേഴ്‌സ് ചെയ്തു. ആ സമയത്തൊന്നും ഞങ്ങള്‍ വ്‌ളോഗ് എടുക്കുന്നുണ്ടായിരുന്നില്ല. അതുകൊണ്ടായിരിക്കും നിങ്ങളില്‍ പലരും അറിയാതെ പോയത്. അന്ന് നിമിഷിന്റെ സര്‍ട്ടിഫിക്കറ്റ് വാങ്ങിച്ചത് അഹാനയായിരുന്നു. നിമിഷിന് അന്ന് ഒരു സിനിമയുടെ ഷൂട്ടിങ് ഉണ്ടായിരുന്നു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

അവർക്ക് രണ്ടുപേർക്കും അത്രത്തോളം വിദ്യാഭ്യാസമുണ്ട്. പിന്നെ അശ്വിന്‍... അവൻ എഞ്ചിനീയര്‍ ആയിരുന്നുവെന്നാണ് ഞാൻ കരുതുന്നത്. പഠിക്കാതെ എഞ്ചിനീയർ ആവാന്‍ പറ്റുമോ?. പുള്ളി സോഫ്റ്റ് വെയര്‍ ഡെവലപ്പറാണ്. ഇതിലും വലിയ വിദ്യാഭ്യാസ സമ്പന്നരായ മരുമക്കളെ വേണം എന്ന ആഗ്രഹമൊന്നും എനിക്കില്ല. ഇത്രയൊക്കെ വിദ്യാഭ്യാസം മതി'', എന്നായിരുന്നു സിന്ധുവിന്റെ പ്രതികരണം.

സോഫ്റ്റ് വെയര്‍ ഡെവലപ്പറായിരുന്നു അശ്വിന്‍. ഇപ്പോള്‍ ദിയയുടെ ഓ ബൈ ഓസി എന്ന ബിസിനസ് സംരംഭത്തിന്റെ സിഇഒയാണ്. അഹാനയുടെ ഭർത്താവ് നിമിഷ് രവി സൗത്ത് ഇന്ത്യയിലെ അറി‌യപ്പെടുന്ന ഛായാഗ്രഹകനുമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

സെൻസറിങ്ങ് പൂർത്തിയാക്കി നയൻതാര ചിത്രം 'മൂക്കുത്തി അമ്മന്‍ 2- മഹാശക്തി'; നവംബർ 6 ന് തിയേറ്ററുകളിലേക്ക്
നിതേഷ് തിവാരി ചിത്രം 'രാമായണ' റിലീസിനൊരുങ്ങുന്നു; പുതിയ ലിറിക്കൽ ഗാനം പുറത്ത്