
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താനും മുൻനിര അഭിനേതാവിനെയും ബന്ധപ്പെടുത്തി വരുന്ന പ്രചരണങ്ങളിൽ പ്രതികരണവുമായി ഗായകൻ ഹനാൻ ഷാ. ഈ ആരോപണങ്ങൾ കൃത്രിമമായും വ്യാജവുമായ ആരോപണങ്ങളാണെന്ന് ഹനാൻ പറയുന്നു. നടനുമായി ബന്ധപ്പെട്ട സ്ത്രീ വിഷയത്തിൽ താൻ മീഡിയേറ്റ് ചെയ്തെന്നത് കളവാണെന്നും ഹനാൻ പറഞ്ഞു. വ്യാജപ്രചരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഹനാൻ അറിയിച്ചു.
ഹനാൻ ഷായുടെ വാക്കുകൾ ഇങ്ങനെ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എനിക്കെതിരെ ഏതാനും കുറച്ച് ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളില്‍ നിന്ന് ഒരു അഭിനേതാവുമായി ബന്ധപ്പെട്ട് കളവായും കൃത്രിമമായും വ്യാജ അരോപണങ്ങള്‍ ഉന്നയിക്കുന്നത് കണ്ടു. ഈ ഇട്ടിട്ടുള്ള വീഡിയോകളില്‍ ഞാന്‍ ഒരു അഭിനേതാവിന്‍റെ പൈസ extort ചെയ്തതായും അതുപോലെ അദ്ദേഹവുമായി ബന്ധപ്പെട്ട സ്ത്രീ വിഷയത്തില്‍ മീഡിയേറ്റ് ചെയ്തതുമായി പറയുന്ന കാര്യങ്ങള്‍ യഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയാതെ കളവായി ഉന്നയിച്ചിട്ടുള്ളതാണ്.
ഞാനും ഈ പറയുന്ന അഭിനേതാവും ഒരുമിച്ച് ഒരു സിനിമയില്‍ അഭിനയിച്ചു കൊണ്ടിരുന്ന സമയത്താണ് അദ്ദേഹത്തിനെതിരെ ente cassetee ഹക്കീം ഒരു സ്ത്രീയുമായി ബന്ധപ്പെട്ട സ്റ്റോറി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതായി എന്നോട് പറയുന്നത്. അന്ന് ആ സിനിമ സെറ്റില്‍ ഹക്കീം ഫോളോ ചെയ്യുന്നതായിട്ടുള്ള വ്യക്തി ഞാന്‍ മാത്രമായതുകൊമ്ടും അഭിനേതാവും അദ്ദേഹത്തിന്‍റെ മാനേജറും ഹക്കീമിനെ ബന്ധപ്പെടാന്‍ സാധിക്കാത്തതിലുമാണ് അഭിനേതാവ് എന്നെ കാര്യം അറിയിച്ചത്.
ആ സമയത്ത് അഭിനേതാവും അവരുടെ മാനേജരും ഈ കാര്യത്തില്‍ നിരപരാധിയാണെന്ന് എന്നോട് പറഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് ഞാന്‍ ഹക്കീമിനെ ബന്ധപ്പെട്ടതും ഹക്കീം ആവശ്യപ്പെട്ട പ്രകാരം 25 ലക്ഷം രൂപ നല്‍കുകയാണെങ്കില്‍ പോസ്റ്റ് ചെയ്ത സ്റ്റോറി ഡിലീറ്റ് ചെയ്യാമെന്നും മേല്‍ പറഞ്ഞ സ്ത്രീ പരാതി പിന്‍വലിക്കുമെന്നും മേലില്‍ പരാതിയുമായി മുന്നോട്ട് പോകില്ലാന്നും മേലില്‍ ഇതിനെ സംബന്ധിച്ചോ സിനിമയെ സംബന്ധിച്ചോ സ്റ്റോറി അല്ലെങ്കില്‍ പിന്നീടൊരു പോസ്റ്റ് ചെയ്യില്ലായെന്ന് പറഞ്ഞതുപ്രകാരം ഞാന്‍ ആ വിവരം അഭിനേതാവിനെ അറിയിച്ചിട്ടുള്ളതും, അവര്‍ സമ്മതിച്ചതിന്‍റെ അടിസ്ഥാനത്തില്‍ 10 ലക്ഷം രൂപ നേരിട്ടും ബാക്കി 15 ലക്ഷം രൂപ നേരിട്ട് എടപ്പാല്‍ സ്വദേശത്ത് നല്‍കാന്‍ സാധിക്കാത്തതിനാല്‍ ഹക്കീമിന്‍റേയും അഭിനേതാവിന്‍റെ മാനേജരുടെയും
നിര്‍ദ്ദേശപ്രകാരം എന്‍റെ സുഹൃത്തായ എടപ്പാള്‍ സ്വദേശി സവാദിന്‍റെ അക്കൗണ്ട് വഴി നല്‍കേണ്ട സാഹചര്യമുണ്ടായി. ആ സാമ്പത്തിക ഇടപാടില്‍ ഇതല്ലാതെ എനിക്ക് വേറെയൊരു പങ്കുമില്ലാത്തതാണ്.
ആ സാമ്പത്തിക ഇടപാടിലെ പൈസ ഞാന്‍ ഹക്കീമുമായി ചേര്‍ന്ന് extort ചെയ്തതായി അഭിനേതാവിന് ഇന്നുവരെ ഒരു പരാതിയും ഇല്ല. അദ്ദേഹവും ഞാനും ഇപ്പോഴും നല്ല ബന്ധത്തിലാണ്. നിരപരാധിയായ എന്നെ ക്രൂശിക്കാനും കരിവാരി തേക്കാനുമാണ് കളവായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.
ഞങ്ങളുടെ സിനിമയുടെ നിര്‍മാതാവായ നിരപരാധിയായ ഷെരീഫ് ഇക്കയെ ആവശ്യമില്ലാതെ ഇതില്‍ വലിച്ചിഴച്ചിട്ടുള്ളതും, അതുപോലെ എന്‍റെ നിര്‍ദ്ദേശപ്രകാരം ഇതില്‍ ഇടപെട്ട എന്‍റെ സുഹൃത്തായ സവാദിനെയും ആവശ്യമില്ലാതെ ഇതില്‍ വലിച്ചിഴച്ചിട്ടുള്ളതുമാണ്. എനിക്കെതിരെ കളവായും കൃത്രിമമായും കണ്ടന്‍റ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ള എല്ലാവര്‍ക്കുമെതിരെ ഞാന്‍ നിയമനടപടി സ്വീകരിക്കുന്നതാണ്. അതുപോലെ എന്‍റെ നിരപരാധിത്വം ഞാന്‍ തെളിയിക്കുക തന്നെ ചെയ്യുന്നതാണ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ