Annaatthe box office collection|'അണ്ണാത്തെ തിയറ്ററുകളില്‍' എങ്ങനെ?, ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ

Web Desk   | Asianet News
Published : Nov 05, 2021, 10:37 AM ISTUpdated : Nov 05, 2021, 11:57 AM IST
Annaatthe box office collection|'അണ്ണാത്തെ തിയറ്ററുകളില്‍' എങ്ങനെ?, ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ

Synopsis

സിരുത്തൈ ശിവയുടെ സംവിധാനത്തിലുള്ള ചിത്രത്തില്‍ രജനികാന്ത് നായകനായപ്പോള്‍  ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണം.

രജനികാന്ത് നായകനായിട്ടുള്ള പുതിയ ചിത്രം അണ്ണാത്തെ കഴിഞ്ഞ ദിവസമാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്. സിരുത്തൈ ശിവയുടെ സംവിധാനത്തിലുള്ള ചിത്രം രജനികാന്ത് ആരാധകരെ മുന്നില്‍ക്കണ്ടിട്ടുള്ളതുതന്നെയാണ് എന്നാണ് പ്രതികരണങ്ങള്‍. പുതുമയില്ലാത്ത പ്രമേയം എന്ന വിമര്‍ശനവും അണ്ണാത്തെയ്‍ക്ക് നേരിടേണ്ടിവരുന്നു. എന്നാല്‍ ബോക്സ് ഓഫീസില്‍ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം തിയറ്ററുകളില്‍ പലയിടത്തും അമ്പത് ശതമാനം സീറ്റിംഗ് മാത്രമാണ് അനുവദിച്ചിട്ടുള്ളത്. പ്രതികൂല സാഹചര്യത്തിലും അണ്ണാത്തെയെന്ന ചിത്രം മികച്ച കളക്ഷൻ തന്നെ നേടിയിരിക്കുന്നത്. ഇന്ത്യയില്‍ മാത്രമല്ല വിദേശ രാജ്യങ്ങളിലും അണ്ണാത്തെയ്‍ക്ക് മികച്ച വരവേല്‍പ് ലഭിച്ചിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ഓസ്‍‌ട്രേലിയയില്‍ പതിനൊന്ന് മണിക്കു മുന്നേ തന്നെ 63 ലക്ഷം രൂപയാണ് അണ്ണാത്തെ നേടിയത്. സിംഗപ്പൂരില്‍ ആദ്യം ദിവസം ചിത്രം നേടിയത് രണ്ട് കോടിയാണ്. മലേഷ്യയില്‍ ഏറ്റവും രണ്ടാം സ്ഥാനത്ത് ആണ് അണ്ണാത്തെ. ഒന്നാമത് എറ്റേണല്‍സാണ്. 34.92 കോടിയാണ് ചിത്രം തമിഴ്‍നാട്ടില്‍ നിന്ന് ആദ്യ ദിവസം നേടിയത്.

സണ്‍ പിക്ചേഴ്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്.

കുടുംബ പ്രേക്ഷകരെയും മുന്നില്‍ക്കണ്ടുള്ള ചിത്രമാണ് അണ്ണാത്തെ. കോമഡിയും ആക്ഷനും സെന്റിമെന്റ്‍സുമെല്ലാമായി ഒരു പാക്ക്‍ഡ് ആയിട്ടാണ് അണ്ണാത്തെ എത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഉത്സവാന്തരീക്ഷത്തിലുള്ള ചിത്രവുമാണ് അണ്ണാത്തെ. മലയാളി താരം കീര്‍ത്തി സുരേഷും പ്രധാന വേഷത്തില്‍ എത്തുന്ന അണ്ണാത്തെയില്‍ നയൻതാര, ഖുശ്‍ബു, മീന, പ്രകാശ് രാജ്, സൂര്യ തുടങ്ങി  ഒട്ടേറെ പേരുണ്ട്.

PREV
click me!

Recommended Stories

സംവിധാനം പ്രശാന്ത് ഗംഗാധര്‍; 'റീസണ്‍ 1' ചിത്രീകരണം പൂര്‍ത്തിയായി
അഭിമന്യു സിംഗും മകരന്ദ് ദേശ്പാണ്ഡെയും വീണ്ടും മലയാളത്തില്‍; 'വവ്വാൽ' പൂർത്തിയായി