‘സിസ്റ്റർ മിഡ്നൈറ്റ്’ഒടിടിയിലേക്ക് : രാധിക ആപ്‌തേയുടെ ബോള്‍‍ഡ് ചലച്ചിത്രം,എവിടെ, എപ്പോൾ കാണാം !

Published : Jun 18, 2025, 07:10 PM ISTUpdated : Jun 18, 2025, 07:13 PM IST
Sister Midnight OTT release

Synopsis

വിവാഹിതയായ ഒരു യുവതിയുടെ ജീവിതത്തിലെ അപ്രതീക്ഷിത വഴിത്തിരിവുകളെ ആസ്പദമാക്കി ഒരുക്കിയ ഡാർക്ക് കോമഡി ചിത്രമാണ് സിസ്റ്റർ മിഡ്നൈറ്റ്. 

മുംബൈ: ബോളിവുഡ് താരം രാധിക ആപ്‌തേയുടെ ഏറ്റവും പുതിയ ചിത്രം ‘സിസ്റ്റർ മിഡ്നൈറ്റ്’ ഒടിടി റിലീസിന് ഒരുങ്ങുന്നു. 2024-ൽ കാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കപ്പെട്ട ഈ ഡാർക്ക് കോമഡി ചിത്രംയ. വിവാഹിതയായ ഒരു യുവതിയുടെ ജീവിതത്തിലെ അപ്രതീക്ഷിത വഴിത്തിരിവുകളെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ലണ്ടനില്‍ നിന്നുള്ള ഇന്ത്യൻ സംവിധായകൻ കരൺ കന്ധാരിയുടെ ആദ്യ സംവിധാന സംരംഭമാണ് ‘സിസ്റ്റർ മിഡ്നൈറ്റ്'. 

ചിത്രത്തിൽ രാധിക ആപ്‌തേ ഉമ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിവാഹ ജീവിതത്തിന്റെ യാഥാർഥ്യങ്ങളിൽ ഉഴലുന്ന ഒരു യുവതിയാണ് ഉമ. ഒറ്റപ്പെട്ട ജീവിതവും അപ്രതീക്ഷിത സംഭവങ്ങളും അവളുടെ ജീവിതത്തില്‍ സംഭവിക്കുന്നതോടെ സിനിമ മുന്നേറുന്നു. കോമഡി, ഡ്രാമ, ഹൊറർ എന്നിവയുടെ മിശ്രണമാണ് ഈ ചിത്രം. നിലവിൽ, ‘സിസ്റ്റർ മിഡ്നൈറ്റ്’ ഇന്ത്യൻ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമല്ല. എന്നിരുന്നാലും, യുകെയിൽ ഈ ചിത്രം ആപ്പിൾ ടിവി, പ്രൈം വീഡിയോ, ഗൂഗിൾ പ്ലേ എന്നിവയിൽ സ്ട്രീം ചെയ്യാൻ ലഭ്യമാണ്.

ഇന്ത്യയിൽ, ഈ ചിത്രം ഉടൻ തന്നെ ഒടിടിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആമസോൺ പ്രൈം വീഡിയോയിൽ ആയിരിക്കും സ്ട്രീമിംഗ് നടത്തുക. 2025 മാർച്ച് 14-ന് യുകെയിൽ പ്രദർശനത്തിനെത്തിയ ഈ ചിത്രം മേയ് 30-ന് ഇന്ത്യയിൽ ചുരുക്കം തിയേറ്ററുകളില്‍ റിലീസിന് എത്തിയിരുന്നു.

എന്നാൽ, ഒടിടി റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകർക്ക് താല്‍പ്പര്യം ഉണ്ടാക്കുന്നതാണ് പുതിയ വാര്‍ത്ത. കാൻസ്, ബാഫ്റ്റ നോമിനേഷൻ എന്നിവയിലൂടെ ചിത്രം ലോകമെമ്പാടും ശ്രദ്ധ നേടിയിട്ടുള്ള ചിത്രമാണ് ഇത്.

 

PREV
Read more Articles on
click me!

Recommended Stories

'ഇത് സിനിമ മാത്രമല്ല, ലെ​ഗസിയാണ്, വികാരമാണ്'; 'പടയപ്പ' റീ റിലീസ് ​ഗ്ലിംപ്സ് വീഡിയോ എത്തി
സൂര്യയ്‍ക്കൊപ്പം തമിഴ് അരങ്ങേറ്റത്തിന് നസ്‍ലെന്‍, സുഷിന്‍; 'ആവേശ'ത്തിന് ശേഷം ജിത്തു മാധവന്‍