ആമിര്‍ തീരുമാനം മാറ്റി, സിതാരെ സമീൻ പര്‍ ഒടിടിയിലേക്ക്

Published : Mar 10, 2026, 12:13 PM IST
Aamir Khan

Synopsis

സിതാരെ സമീൻ പര്‍ ഒടിടിയിലേക്ക്.

ബോളിവുഡിന്റെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് എന്ന് വിലയിരുത്തുന്ന ഒരു താരമാണ് ആമിര്‍ ഖാൻ. താന്‍ നിര്‍മ്മാതാവ് കൂടിയായ ഒടുവിലത്തെ ചിത്രം സിതാരെ സമീന്‍ പറിന്‍റെ ആഫ്റ്റര്‍ തിയറ്റര്‍ ബിസിനസില്‍ ആമിര്‍ ഒരു പുതിയ ചുവടുവെപ്പ് തന്നെ നടത്തിയിരുന്നു. വലിയ ഡിമാന്‍ഡ് ഉണ്ടായിരുന്നിട്ടുകൂടി ചിത്രം ഒടിടിക്ക് നല്‍കാതെ തിയറ്റര്‍ റിലീസിന് ശേഷം യുട്യൂബില്‍ റിലീസ് ചെയ്യുകയായിരുന്നു ആമിര്‍ ഖാന്‍. എന്നാല്‍ ഇപ്പോള്‍ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

സോണി ലിവിലൂടെയായിരിക്കും ചിത്രം സ്‍ട്രീമിംഗിനെത്തുക. എപ്പോഴായിരിക്കും സ്‍ട്രീമിംഗ് എന്നത് പ്രഖ്യാപിച്ചിട്ടില്ല. കാണുന്നതിന് പണം നല്‍കുന്ന പേ പെര്‍ വ്യൂ മാതൃകയിലായിരുന്നു ചിത്രത്തിന്‍റെ യുട്യൂബ് സ്ട്രീമിംഗ്. സിതാരെ സമീന്‍ പര്‍ തിയറ്ററുകളിലെത്തി ആറ് ആഴ്ചകള്‍ക്ക് ശേഷമാണ് ആമിര്‍ ഖാന്‍ ടോക്കീസ് എന്ന യുട്യൂബ് ചാനലിലൂടെ സ്ട്രീമിംഗ് ആരംഭിച്ചത്.

യുട്യൂബിലൂടെ ചിത്രം നേടിയ ബിസിനസിനെക്കുറിച്ചുള്ള ചോദ്യത്തിന് ആമിര്‍ ഇങ്ങനെ പ്രതികരിച്ചിരുന്നുന്നു- “അതിലൂടെ ലഭിച്ച ബിസിനസിന്‍റെ കൃത്യം തുക എനിക്ക് പറയാനാവില്ല. കാരണം അത് അവരുടെ പോളിസിയാണ്. അതിനെ ഞാന്‍ ബഹുമാനിക്കേണ്ടതുണ്ട്. ഒരു കാര്യം ഞാന്‍ പറയാം. പേ പെര്‍ വ്യൂ സമ്പ്രദായം ഇന്ത്യയില്‍ അതിന്‍റെ ശൈശവദശയിലാണ്. അതിലൂടെ സാധാരണ ഇവിടെ ഉണ്ടാവുന്ന ബിസിനസിന്‍റെ 20 മടങ്ങ് ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്.

പക്ഷേ ഒടിടി ഡീലില്‍ വേണ്ടെന്നുവെച്ച 125 കോടിയുടെ മൂല്യത്തിലേക്ക് അത് എത്തിയോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നാണ് ഉത്തരം”. എന്നാല്‍ ഒടിടി റിലീസിലേക്കുള്ള സിനിമകളുടെ വിന്‍ഡോ വളരെ ചെറുതാണെന്നും ദീര്‍ഘകാലത്തെ ഒരു പ്ലാന്‍ എന്ന നിലയില്‍ അത് ചലച്ചിത്ര വ്യവസായത്തിന് നല്ലതല്ലെന്നും ആമിര്‍ പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് ഇപ്പോള്‍ ചിത്രം ഒടിടി പ്ലാറ്റ്ഫോമിലൂടെയും സ്‍ട്രീമിംഗ് ചെയ്യാൻ തീരുമാനിച്ചതെന്ന് വ്യക്തമല്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പണിക്കാര്‍ ഉപേക്ഷിച്ച കല്ലിനെ ദൈവം മൂലക്കല്ലാക്കി, പരിഹസിച്ചവര്‍ സഞ്ജുവിനെ വണങ്ങുന്നു..; ജിസ് ജോയ്
പൃഥ്വിരാജും മഞ്‍ജു വാര്യരും ഒന്നിക്കുന്നു, സംവിധാനം രാഹുല്‍‌ സദാശിവൻ?