ഗുമ്മടി നർസയ്യയുടെ ബയോപിക്കിൽ നായകനായി ശിവരാജ് കുമാർ; ഫസ്റ്റ് ലുക്കും കൺസെപ്റ്റ് വീഡിയോയും പുറത്ത്

Published : Oct 24, 2025, 11:03 AM IST
Siva Rajkumar

Synopsis

ശിവ രാജ്‍കുമാര്‍ നായകനാകുന്ന ബയോപിക്.

രാഷ്ട്രീയക്കാരനും ജനകീയനേതാവുമായ ഗുമ്മടി നർസയ്യയുടെ ജീവചരിത്രം സിനിമയാകുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, കൺസെപ്റ്റ് വീഡിയോ എന്നിവ പുറത്തു വിട്ടു. 'ഗുമ്മടി നർസയ്യ' എന്ന പേരിൽ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ജീവിതം വെള്ളിത്തിരയിലേക്ക് കൊണ്ടുവരുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് കന്നഡ സൂപ്പർതാരം ഡോക്ടർ ശിവരാജ് കുമാറാണ്. നടനെന്ന നിലയിലും ശ്രദ്ധ നേടിയിട്ടുള്ള പരമേശ്വർ ഹിവ്രാലെ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്. പ്രവല്ലിക ആർട്സ് ക്രിയേഷൻസിന്റെ ബാനറിൽ എൻ. സുരേഷ് റെഡ്ഡി (എൻഎസ്ആർ) ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. അദ്ദേഹം ഈ ബാനറിൽ നിർമ്മിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.

1983 മുതൽ 1994 വരെയും 1999 മുതൽ 2009 വരെയും ഒന്നിലധികം തവണ യെല്ലാണ്ടു്വിലെ നിയമസഭാംഗമായി സേവനമനുഷ്ഠിച്ച നർസയ്യ, സ്വതന്ത്രനായാണ് മത്സരിച്ചു വിജയിച്ചത്. സാധാരണക്കാരനോടുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്ക് പേരുകേട്ട അദ്ദേഹം ഒരു യഥാർത്ഥ ജനായകൻ എന്ന നിലയിൽ തന്റെ നിയോജകമണ്ഡലത്തിന്റെ സ്നേഹവും ബഹുമാനവും നേടി.

കണ്ണട ധരിച്ച്, ലളിതമായ വെളുത്ത കുർത്തയും പൈജാമയും, ഒപ്പം തോളിൽ പൊതിഞ്ഞ ചുവന്ന സ്കാർഫും ധരിച്ച്, വിശാലമായ റോഡിൽ ഒരു സൈക്കിളിനൊപ്പം നടക്കുന്ന ശിവരാജ് കുമാറിന്റെ ചിത്രമാണ് ഫസ്റ്റ് ലുക്കിൽ അവതരിപ്പിച്ചിരിക്കുന്നത്. പശ്‌ചാത്തലത്തിൽ നിയമസഭയും കാണാം. ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിന്റെ പ്രതീകമായ അരിവാളും ചുറ്റികയും ഉൾക്കൊള്ളുന്ന ഒരു ചുവന്ന പതാക സൈക്കിളിൽ തൂങ്ങിക്കിടക്കുന്നു. ഇത് കഥാപാത്രത്തിന്റെ രാഷ്ട്രീയ ചായ്‌വിനെയും ആഖ്യാനത്തിന്റെ പ്രത്യയശാസ്ത്ര കേന്ദ്രത്തെയും വ്യക്തമായി സൂചിപ്പിക്കുന്നു. വിനയവും ശാന്തമായ ശക്തിയും പ്രകടിപ്പിച്ചുകൊണ്ട് ഗുമ്മടി നർസയ്യയുടെ ആത്മാവിനെ ശിവരാജ് കുമാർ അനായാസമായി ഉൾക്കൊള്ളുന്നു.

ചിത്രത്തിന്റെ കൺസെപ്റ്റ് വിഡീയോയിലും ഈ ലളിതമായ ഭാവത്തിലാണ് നായകനെ അവതരിപ്പിച്ചിരിക്കുന്നത്. അണികളുടെ ആരവങ്ങളില്ലാതെ നിയമസഭയിലേക്ക് എത്തുന്ന ഒരു സാധാരണക്കാരനായ നേതാവിനെയാണ് ഈ വീഡിയോയിലൂടെ അവതരിപ്പിക്കുന്നത്. ഗുമ്മടി നർസയ്യയുടെ ജീവിതത്തിന്റെ സത്യസന്ധവും മാന്യവും പ്രചോദനാത്മകവുമായ ചിത്രീകരണം ആണ് ഈ ചിത്രത്തിലൂടെ സംവിധായകൻ പരമേശ്വർ ഹിവ്രാലെ ലക്ഷ്യമിടുന്നതെന്ന് വീഡിയോ സൂചിപ്പിക്കുന്നു.

ഈ പാൻ ഇന്ത്യൻ ചിത്രത്തിൻ്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നും നിർമ്മാതാക്കൾ അറിയിച്ചു. ചിത്രം തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങും. സമഗ്രതയുടെയും ത്യാഗത്തിന്റെയും സേവനത്തിന്റെയും കഥ പറയുന്ന ഈ ചിത്രം വെറുമൊരു രാഷ്ട്രീയ കഥയല്ല എന്നും, ഭാഷാപരവും സാംസ്കാരികവുമായ അതിരുകൾ മറികടക്കുന്ന ആഴമുള്ള ഒരു ഒരു മനുഷ്യനെ ആഘോഷിക്കുന്ന, അദ്ദേഹത്തിന്റെ പ്രചോദനാത്മകമായ പാരമ്പര്യം വിശാലമായ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ഒരു ശ്രദ്ധാഞ്ജലി ആയിരിക്കുമെന്നും നിർമ്മാതാക്കൾ വിശദീകരിച്ചു.

തിരക്കഥാകൃത്ത്, സംവിധായകൻ-പരമേശ്വർ ഹിവ്രാലെ, നിർമ്മാതാവ്- എൻ. സുരേഷ് റെഡ്ഡി (എൻഎസ്ആർ), ബാനർ-പ്രവല്ലിക ആർട്സ് ക്രിയേഷൻസ്, ഛായാഗ്രഹണം -സതീഷ് മുത്യാല, എഡിറ്റർ-സത്യ ഗിഡുതൂരി, സംഗീത സംവിധായകൻ-സുരേഷ് ബോബിലി, പിആർഒ- ശബരി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

IFFKയുടെ ഓഡിയൻസ് പോൾ, ഇന്ന് മുതൽ വോട്ട് ചെയ്യാം| Day 7| IFFK 2025
'അധികം പേര്‍ അതിന് തയ്യാറാവില്ല'; മമ്മൂട്ടിയെയും 'കളങ്കാവലി'നെയും കുറിച്ച് ധ്രുവ് വിക്രം