SK 20 : ശിവകാര്‍ത്തികേയന്റെ റൊമാന്റിക് കോമഡി, 'എസ്‍കെ 20'ല്‍ നായിക യുക്രേനിയൻ താരം

By Web TeamFirst Published Mar 22, 2022, 6:47 AM IST
Highlights

ശിവകാര്‍ത്തികേയന്റെ പുതിയ ചിത്രത്തിലെ (SK 20) നായികയെ പ്രഖ്യാപിച്ചു.

ശിവകാര്‍ത്തികേയന്റെ പുതിയ ചിത്രത്തിലെ നായികയെ പ്രഖ്യാപിച്ചു. 'എസ്‍കെ 20' എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രത്തില്‍ യുക്രേനിയൻ താരമായ മറിയ റ്യബോഷപ്‍കയാണ് നായിക. മറിയ റ്യബോഷപ്‍കയെ ചിത്രത്തിലേക്ക് സ്വാഗതം ചെയ്‍ത് 'എസ്‍കെ' 20 പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ശിവകാര്‍ത്തികേയൻ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കെ വി അനുദീപാണ് (SK 20). 

കരൈക്കുടിയിലാണ് ശിവകാര്‍ത്തികേയൻ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. പ്രധാനപ്പെട്ട ഒരു കഥാപാത്രമായി സത്യരാജും ശിവകാര്‍ത്തികേയന് ഒപ്പം ചിത്രത്തിലുണ്ട്.  തമൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പ്രേംഗി അമരെൻ, പ്രാങ്ക്‍സ്റ്റെര്‍ രാഹുല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. 

ശ്രീ വെങ്കടേശ്വരൻ സിനിമാസ് എല്‍എല്‍പിയാണ് 'എസ്‍കെ 20' നിര്‍മിക്കുന്നത്.വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ അഭിനയിക്കുന്നത്. എസ് കെ ചിത്രത്തില്‍ സത്യരാജ് അടക്കമുള്ള കഥാപാത്രങ്ങളുടെ വിവരങ്ങള്‍ ലഭ്യമല്ല.മനോജ് പരമഹംസയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 

'എസ്‍കെ 20' സിനിമ തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം ഷൂട്ട് ചെയ്യുന്നത്. ഒരു തെലുങ്ക് ചിത്രം ഇതാദ്യമായിട്ടാണ് ശിവകാര്‍ത്തികേയന്റേതായിഎത്താനിരിക്കുന്നത്. ഒരു റൊമാന്റിക് കോമഡി ചിത്രമായിട്ടാണ് 'എസ്‍കെ 20' എത്തുക.  . എന്തായാലും പുതിയ ചിത്രം ശിവകാര്‍ത്തികേയന് ഏറെ പ്രതീക്ഷയുള്ള ഒന്നാണ്

ശിവകാര്‍ത്തികേയൻ നായകനായ ചിത്രം ഇനി പ്രദര്‍ശനത്തിനെത്താനുള്ളത് 'ഡോണ്‍' ആണ്. 'ഡോണ്‍'  എന്ന ചിത്രം മെയ് 13ന് പ്രേക്ഷകർക്ക് മുന്നിലെത്തും. തിയറ്ററിൽ തന്നെയാകും റിലീസ് എന്ന് ശിവകാർത്തികേയൻ അറിയിച്ചിരുന്നു. സിബി ചക്രവർത്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്

ശിവ കാർത്തികേനും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. എസ് ജെ സൂര്യ, പ്രിയങ്ക, സമുദ്രകനി, സൂരി തുടങ്ങിയവർ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകൻ ഗൗതം മേനോനും ചിത്രത്തിൽ ഒരു ശ്രദ്ധയമായ വേഷത്തിൽ എത്തുന്നുണ്ട്. അനിരുദ്ധാണ് ചിത്രത്തിനായി സംഗീതം നിർവഹിക്കുന്നത്. കെ എം ഭാസ്‍കരനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. നഗൂരൻ ശിവകാര്‍ത്തികേയൻ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. 

'അയലാൻ' എന്ന ചിത്രവും ശിവകാര്‍ത്തികേയന്റേതായി റിലീസ് ചെയ്യാനുണ്ട്. ആര്‍ രവികുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സയൻസ് ഫിക്ഷൻ ചിത്രമായിട്ടാണ് 'അയലാൻ' എത്തുക.

ശിവകാര്‍ത്തികേയൻ നായകനാകുന്ന ഒരു ചിത്രം നിര്‍മിക്കുന്നത് കമല്‍ഹാസനാണ്. തമിഴ് ആക്ഷന്‍ ക്രൈം ചിത്രം 'റംഗൂണി'ലൂടെ ശ്രദ്ധ നേടിയ രാജ്‍കുമാര്‍ പെരിയസാമിയാണ് സംവിധാനം. സോണി പിക്ചേഴ്സ് ഫിലിംസ് ഇന്ത്യയാണ് സഹനിര്‍മ്മാണം. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറിലുള്ള ചിത്രത്തില്‍ എന്നായിരിക്കും ശിവകാര്‍ത്തികേയൻ ജോയിൻ ചെയ്യുക എന്ന് അറിവായിട്ടില്ല.

ശിവകാര്‍ത്തികേയൻ തമിഴ് സിനിമയില്‍ ഗാനരചയിതാവ് എന്ന നിലയിലും ശ്രദ്ധേയനാണ്. അടുത്തിടെ പ്രദര്‍ശനത്തിനെത്തിയ ചിത്രം 'എതര്‍ക്കും തുനിന്തവനി'ലെ ഒരു ഗാനം എഴുതിയത് ശിവകാര്‍ത്തികേയനായിരുന്നു. സൂര്യ നായകനായ ചിത്രത്തിലെ ഗാനം ഹിറ്റായിരുന്നു. വിജയ് നായകനാകുന്ന ചിത്രം 'ബീസ്റ്റി'നായും ശിവകാര്‍ത്തികേയൻ ഒരു ഗാനം എഴുതിയിട്ടുണ്ട്.

click me!