ഏലിയൻ ശിവകാര്‍ത്തികേയനൊപ്പം എത്തിയപ്പോള്‍, മെയ്‍ക്കിംഗ് വീഡിയോ പുറത്ത്

Published : Jan 18, 2024, 12:57 PM IST
ഏലിയൻ ശിവകാര്‍ത്തികേയനൊപ്പം എത്തിയപ്പോള്‍, മെയ്‍ക്കിംഗ് വീഡിയോ പുറത്ത്

Synopsis

ഒരു സയൻസ് ഫിക്ഷൻ ചിത്രമായതിനാല്‍ വീഡിയോ കൗതുകമുണ്ടാക്കുന്നതാണ്.

ശിവകാര്‍ത്തികേയൻ നായകനായി വേഷമിട്ട പുതിയ ചിത്രം അയലാൻ വൻ ഹിറ്റായി മാറിയിരിക്കുകയാണ്. അയലാൻ ഒരു സയൻസ് ഫിക്ഷൻ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിന് എത്തിയത്. അയലാന്റെ മെയ്‍ക്കിംഗ് രസകരമായതായിരുന്നു. ഇതാ ശിവകാര്‍ത്തികേയന്റെ അയലാന്റെ മെയ്‍ക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.

അയലാനായി ഒരു പ്രതിഫലവും വാങ്ങിച്ചിട്ടില്ലെന്ന് പറഞ്ഞിരുന്നു നായകൻ ശിവകാര്‍ത്തികേയൻ എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിനിമ റിലീസാകുക എന്നതാണ് തനിക്ക് തന്റെ ശമ്പളത്തേക്കാള്‍ പ്രധാനം എന്നും ശിവകാര്‍ത്തികേയൻ നേരത്തെ വ്യക്തമാക്കിയതായി ട്രേഡ് അനലിസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. സംവിധാനം ആര്‍ രവികുമാറാണ്. രാകുല്‍ പ്രീത് സിംഗാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ നായികയായി എത്തിയത്. കൊടപടി ജെ രാജേഷാണ് നിര്‍മാണം. ഛായാഗ്രാഹണം നിരവ് ഷായാണ്. തമിഴകത്തെ മിനിമം ഗ്യാരണ്ടിയുള്ള ഒരു താരമാണ് ശിവകാര്‍ത്തികേയൻ എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് അയലാൻ.

ഇതിനു മുമ്പ് മാവീരനാണ് ശിവകാര്‍ത്തികയേന്റെ ചിത്രമായി പ്രദര്‍ശനത്തിന് എത്തിയതും മികച്ച വിജയമായി മാറിയതും. മഡോണി അശ്വിനായിരുന്നു ശിവകാര്‍ത്തികേയൻ ചിത്രം സംവിധാനം ചെയ്‍തത്. ഛായാഗ്രാഹണം വിധു അയ്യണ്ണ. അദിതി നായികയായി എത്തി. അരുണ്‍ വിശ്വയാണ് നിര്‍മാണം. ശിവകാര്‍ത്തികേയൻ നായകനായി വേഷമിട്ട എത്തിയ ചിത്രത്തില്‍ സരിത, മോനിഷ ബ്ലെസ്സി, ജീവ രവി, ബാലാജി ശക്തിവേല്‍, പഴനി മുരുഗൻ, അജിത്ത് ശ്രീനിവാസൻ തുടങ്ങി ഒട്ടേറെ താരങ്ങളും വേഷമിട്ടു. സംഗീതം ഭരത് ശങ്കറായിരുന്നു.

ശിവകാര്‍ത്തികേയൻ നായകനാകുന്ന മറ്റൊരു വമ്പൻ സിനിമയുടെ ജോലികള്‍ പുരോഗമിക്കുകയാണ് എന്ന റിപ്പോര്‍ട്ടും ആരാധകരെ ആവേശത്തിലാക്കുന്ന ഒന്നാണ്. എസ്‍കെ 21 എന്നാണ് ശിവകാര്‍ത്തികേയൻ ചിത്രത്തിന് വിശേഷണപ്പേര് ഇട്ടിരിക്കുന്നത്. സായ് പല്ലവിയാണ് നായികയായെത്തുന്നത്. നിര്‍മാണം കമല്‍ഹാസനന്റെ രാജ് കമലാണ്.

Read More: ഉപേക്ഷിച്ച ആ മോഹൻലാല്‍ സിനിമയിലെ രംഗം മറ്റൊന്നില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്