Sivaranjiniyum Innum Sila Pengalum|'ശിവരഞ്‍ജിനിയും ഇന്നും സില പെണ്‍കളും' ഒടിടിയിലേക്ക്

Web Desk   | Asianet News
Published : Nov 11, 2021, 05:46 PM IST
Sivaranjiniyum Innum Sila Pengalum|'ശിവരഞ്‍ജിനിയും ഇന്നും സില പെണ്‍കളും' ഒടിടിയിലേക്ക്

Synopsis

പാര്‍വതി തിരുവോത്ത് അഭിനയിച്ച  'ശിവരഞ്‍ജിനിയും ഇന്നും സില പെണ്‍കളും' സോണി ലിവില്‍.

പാര്‍വതി തിരുവോത്ത് (Parvathy Thiruvoth) അഭിനയിച്ച ചിത്രം 'ശിവരഞ്‍ജിനിയും ഇന്നും സില പെണ്‍കളും'  (Sivaranjiniyum Innum Sila Pengalum)മേളകളില്‍ മികച്ച അഭിപ്രായം നേടിയിരുന്നു. വസന്ത് എസ് സായാണ് ചിത്രം സംവിധാനം ചെയ്‍തത്.  വസന്ത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. ഇപോഴിതാ പാര്‍വതിയുടെ ചിത്രം ഒടിടി പ്ലാറ്റ്‍ഫോമായ സോണി ലിവിലൂടെ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ്.

അശോകമിത്രന്‍, ആദവന്‍, ജയമോഹന്‍ എന്നിവരുടെ ചെറുകഥകളെ അധികരിച്ചാണ് വസന്ത് ചിത്രമൊരുക്കിയിരിക്കുന്നത്.  വസന്ത് സംവിധാനം ചെയ്‍ത ചിത്രത്തിന്റെ എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ് ആണ്. എന്‍ കെ ഏകാംബരവും രവി റോയ്‌യും ചേര്‍ന്നാണ്  'ശിവരഞ്‍ജിനിയും ഇന്നും സില പെണ്‍കളും'ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. കേരള രാജ്യാന്തര ചലച്ചിത്രമേളയിലും ബാംഗ്ലൂര്‍ ഫെസ്റ്റിവലിലും ചിത്രം നേരത്തേ പ്രദര്‍ശിപ്പിച്ചിരുന്നു. പാര്‍വ്വതിക്കൊപ്പം, ലക്ഷ്‍മിപ്രിയ ചന്ദ്രമൗലി, കാളീശ്വരി ശ്രീനിവാസന്‍ എന്നിവരുമാണ് 2018ല്‍ പൂര്‍ത്തിയായ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. വസന്തിന്റെ സംവിധാനത്തിലുള്ള ചിത്രം ഫുക്കുവോക്ക ചലച്ചിത്ര മേളയില്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

വസന്ത് തന്നെയാണ് ചിത്രം നിര്‍മിച്ചതും. ഹംസ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചത്. കരുണാകരൻ, സുന്ദര്‍ രാമു, സെന്തി കുമാരി, ഹമരേഷ്, നേത്ര, രമ, ലിസി ആന്റണി, റെയ്‍ച്ചല്‍ റബേക്ക, രാജ്‍ മോഹൻ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. വസന്ത് സംവിധാനം ചെയ്‍ത ചിത്രം മേളകളില്‍ മികച്ച അഭിപ്രായം നേടിയെങ്കിലും റിലീസ് വൈകുകയായിരുന്നു.

സോണി ലിവ് ചിത്രത്തിന്റെ സ്‍ട്രീമിംഗ് പ്രഖ്യാപിച്ചിരിക്കുന്ന റിപ്പോര്‍ട്ട് നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ആനന്ദ് കൃഷ്‍ണമൂര്‍ത്തിയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ ചെയ്‍തത്. ഇളയരാജ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സോണി ലിവില്‍ ചിത്രം വൈകാതെ എത്തുമെന്നാണ് അറിയിച്ചതെങ്കിലും റിലീസ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.

PREV
Read more Articles on
click me!

Recommended Stories

'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു
20 കോടി ചിലവാക്കി ക്ലൈമാക്സ് രംഗമൊരുക്കി അഭിഷേക് നാമ - വിരാട് കർണ്ണ ചിത്രം നാഗബന്ധം