
നിവിന് പോളിയെ (Nivin Pauly) നായകനാക്കി രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാള്‍ (Ratheesh Balakrishnan Poduval) സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കനകം കാമിനി കലഹം' (Kanakam Kaamini Kalaham). ഒരിടവേളക്ക് ശേഷം കോമഡി ട്രാക്കില്‍ കഥ പറയുന്ന ചിത്രം ഇന്ന് അർദ്ധരാത്രി മുതൽ പ്രേക്ഷകർക്ക് മുന്നിലെത്തും. ഡയറക്റ്റ് ഒടിടി റിലീസ് (Direct OTT Release) ആയി എത്തുന്ന ചിത്രം ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് (Disney Plus Hotstar) എത്തുക. ഡിസ്‍നിയുടെ ആദ്യ മലയാളം ഡയറക്റ്റ് റിലീസുമാണ് ചിത്രം.
ട്രെയിലറിലും വീഡിയോകളിലും സൂചിപ്പിച്ചത് പോലെ തന്നെ കംപ്ലീറ്റ് എന്റർടെയ്നറായ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും. റിലീസ് ദിവസമായ നാളെ 'വേൾഡ് ഡിസ്‌നി ഡേ' എന്ന പ്രത്യേകത കൂടിയുണ്ട്. അബ്സേഡ് ഹ്യൂമര്‍ പരീക്ഷിക്കുന്ന ചിത്രത്തിൽ പവിത്രന്‍ കെ വി എന്ന കഥാപാത്രത്തെയാണ് നിവിന് പോളി അവതരിപ്പിയ്ക്കുന്നത്. ഹരിപ്രിയയായി ഗ്രേസ് ആന്റണിയും എത്തുന്നു.
ഏറെ ശ്രദ്ധ നേടിയ 'ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25' എന്ന അരങ്ങേറ്റചിത്രത്തിനു ശേഷം രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാളിന്‍റേതായി പ്രദര്‍ശനത്തിനെത്തുന്ന ചിത്രമാണ് കനകം കാമിനി കലഹം. ഇന്‍റലിജെന്‍റ് കോമഡിയാണ് ചിത്രത്തിൽ കൂടുതൽ എങ്കിലും പിടിച്ചിരുത്തുന്ന കഥാഗതിയും ട്വിസ്റ്റുകളുമെല്ലാം പ്രേക്ഷകർക്ക് ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ചലച്ചിത്രാനുഭവം സമ്മാനിക്കുമെന്നാണ് സംവിധായകന്‍റെ ഉറപ്പ്.
Read More: അഭിനയം പഠിപ്പിക്കുന്ന നിവിന്‍ പോളി; 'കനകം കാമിനി കലഹം' സ്‍നീക്ക് പീക്ക്
പ്രേക്ഷകർക്ക് മനസ്സ് തുറന്നുള്ള പൊട്ടിച്ചിരികൾ തിരികെ കൊണ്ടുവരാൻ ചിത്രത്തിന് സാധിക്കുമെന്ന് നേരത്തെ നിവിൻ പോളിയും ഉറപ്പ് തന്നിട്ടുണ്ട്. "രതീഷ് ഈ കഥ എന്നോട് പറഞ്ഞപ്പോൾ തന്നെ ഏറ്റവും ക്ലേശകരമായ ഒരു സമയത്തിലൂടെ കടന്നുപോകുന്ന പ്രേക്ഷകർക്ക് മനസ്സ് ഒന്നു തണുപ്പിക്കുവാൻ ഈ ചിത്രം കാരണമാകും എന്നെനിക്ക് തോന്നി. കുടുംബങ്ങൾ ഇഷ്ടപ്പെടുന്ന ഒരു മനോഹരചിത്രമാണിത്. രസകരമായ കഥാപാത്രങ്ങളും രംഗങ്ങളും നർമ്മവുമെല്ലാം ഇതിലുണ്ട്. കുറെയേറെ നാളായി പ്രേക്ഷകർ കൊതിക്കുന്ന മനസ്സ് തുറന്നുള്ള പൊട്ടിച്ചിരികൾ തിരികെ കൊണ്ടുവരാൻ കനകം കാമിനി കലഹത്തിന് ആകുമെന്ന് എനിക്ക് ഉറപ്പുണ്ട്."എന്നായിരുന്നു നിവിൻ പറഞ്ഞത്.
സുധീഷ്, ജോയ് മാത്യു, ജാഫർ ഇടുക്കി, ശിവദാസൻ കണ്ണൂർ, സുധീർ പറവൂർ, രാജേഷ് മാധവൻ, വിൻസി അലോഷ്യസ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. യാക്സൻ ഗാരി പെരേരയും നേഹ നായരും ചേര്‍ന്നാണം സംഗീത സംവിധാനം. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി, എഡിറ്റിംഗ് മനോജ് കണ്ണോത്ത്, സൗണ്ട് ഡിസൈ ശ്രീജിത്ത് ശ്രീനിവാസൻ, കലാസംവിധാനം അനീസ് നാടോടി, വസ്ത്രാലങ്കാരം മെൽവി ജെ,മേക്കപ്പ് ഷാബു പുൽപ്പള്ളി.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ