ബ്ലാസ്റ്റ് മോഹന്‍ എന്ന തെലുങ്ക് സിനിമ താരമായി എത്തുന്ന സുനിലിന്‍റെ ക്യാരക്ടര്‍ ചിത്രത്തിന്‍റെ ട്രെയിലറില്‍ തന്നെ ചിരി പരത്തിയിരുന്നു. "ഞങ്ങള്‍ സിബിഐയില്‍ നിന്നാണ്" എന്ന് പറയുമ്പോള്‍ "എന്താ ഡൊണേഷന്‍ വേണോ" എന്ന് തിരിച്ച് ചോദിക്കുന്ന ക്യാരക്ടറാണ് സുനിലിന്. അത്രയും കോമിക് ആയ റോളാണ് സുനില്‍ അവതരിപ്പിക്കുന്ന ബ്ലാസ്റ്റ് മോഹന്‍.
ചെന്നൈ: രജനികാന്തിന്‍റെ കരിയറിലെ ഏറ്റവും വലിയ ബോക്സോഫീസ് വിജയമായി മാറാന്‍ പോവുകയാണ് ജയിലര്‍ എന്നാണ് സൂചന. നെല്‍സണ്‍ സംവിധാനം ചെയ്ത ചിത്രം ദക്ഷിണേന്ത്യന്‍ ബോക്സോഫീസ് മാത്രമല്ല ഓവര്‍സീസ് വിപണിയിലും മികച്ച പ്രകടനമാണ് നടത്തുന്നത്. അതേ സമയം ചിത്രത്തിലെ ഒരു റോളും ആഘോഷിക്കപ്പെടുന്നുണ്ട്. മോഹന്‍ലാലിന്‍റെ മാത്യൂസും, വിനായകന്‍റെ വര്‍മ്മന്‍ എന്ന വില്ലനും കേരളത്തില്‍ ആഘോഷിക്കപ്പെടുമ്പോള്‍, ശിവരാജ് കുമാറിന്‍റെ നരസിംഹ എന്ന റോള്‍ കന്നഡയിലും വൈറലാകുന്നുണ്ട്. അതേ സമയം തന്നെ ചിത്രത്തിലെ ശ്രദ്ധേയ റോളാണ് തെലുങ്ക് നടന്‍ സുനിലിന്‍റെത്.
ബ്ലാസ്റ്റ് മോഹന്‍ എന്ന തെലുങ്ക് സിനിമ താരമായി എത്തുന്ന സുനിലിന്‍റെ ക്യാരക്ടര്‍ ചിത്രത്തിന്‍റെ ട്രെയിലറില്‍ തന്നെ ചിരി പരത്തിയിരുന്നു. "ഞങ്ങള്‍ സിബിഐയില്‍ നിന്നാണ്" എന്ന് പറയുമ്പോള്‍ "എന്താ ഡൊണേഷന്‍ വേണോ" എന്ന് തിരിച്ച് ചോദിക്കുന്ന ക്യാരക്ടറാണ് സുനിലിന്. അത്രയും കോമിക് ആയ റോളാണ് സുനില്‍ അവതരിപ്പിക്കുന്ന ബ്ലാസ്റ്റ് മോഹന്‍. തുടക്കകാലത്ത് തെലുങ്കിലെ പ്രധാന കോമഡി നടനായിരുന്ന സുനില്‍ ഒരു ഘട്ടത്തിന് ശേഷം തെലുങ്കില്‍ ക്യാരക്ടര്‍, വില്ലന്‍ , നായക വേഷങ്ങള്‍ ചെയ്യുന്നുണ്ട്.
എസ്എസ് രാജമൌലി സംവിധാനം ചെയ്ത കോമഡി ചിത്രം മര്യാദ രാമുഡുവിനെ ടൈറ്റില്‍ റോള്‍ ഇദ്ദേഹമായിരുന്നു. വലിയ ഹിറ്റായിരുന്നു ചിത്രം. ദിലീപിനെ നായകനാക്കി മര്യാദ രാമന്‍ എന്ന പേരില്‍ മലയാളത്തിലും ഈ ചിത്രം എടുത്തിട്ടുണ്ട്. അതേ സമയം തന്നെ പുഷ്പയിലെ ഇദ്ദേഹത്തിന്‍റെ വില്ലന്‍ റോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിന് പുറമേ അടുത്തിടെ തമിഴില്‍ മാവീരനില്‍ അടക്കം പ്രധാനവേഷത്തില്‍ സുനില്‍ എത്തിയിരുന്നു.
ജയിലര്‍ സിനിമയില്‍ രജനികാന്തിന്‍റെ മുത്തുവേല്‍ പാണ്ഡ്യന് ഒരു പ്രധാന ദൌത്യത്തിന് ഉപയോഗപ്പെടുത്തേണ്ട തെലുങ്ക് സിനിമ താരമാണ് ബ്ലാസ്റ്റ് മോഹന്‍. എന്നാല്‍ ബ്ലാസ്റ്റ് മോഹന്‍റെ ക്യാരക്ടര്‍ കണ്ടതോടെ സംശയത്തിലാണ് തെലുങ്ക് പ്രേക്ഷകര്‍. ഇത് ഞങ്ങളുടെ ഏതെങ്കിലും താരത്തെ കളിയാക്കിയതാണോ എന്നതാണ് സംശയം. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഈ ചോദ്യം വൈറലാകുന്നുണ്ട്.
നന്ദമൂരി ബാലകൃഷ്ണയെ ട്രോളിയതാണോ ഈ ക്യാരക്ടര്‍ എന്ന തരത്തിലുള്ള ചര്‍ച്ച ശക്തമാണ്. പ്രത്യേകിച്ച് ചിത്രത്തില്‍ ചില ഗാനരംഗങ്ങളും, കുടുംബ പാശ്ചത്തലമൊക്കെ വിവരിക്കുന്നത് വച്ചാണ് ഇത് പറയുന്നത്. അതേ സമയം ചെറുപ്പക്കാരികളായ നായികമാരെ ചിത്രത്തില്‍ അഭിനയിപ്പിക്കുന്നു എന്നതിനാല്‍ ചിരഞ്ജീവിയുടെ പേരും ഉയര്‍ന്നു വരുന്നുണ്ട്.
എന്നാല്‍ ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ ഈ റോള്‍ കോമഡിയായി ചെയ്തതല്ലെന്നും വളരെ ഗൌരവത്തോടെ ചെയ്തതാണെന്നുമാണ് സുനില്‍ പറയുന്നത്. പക്ഷെ ബാലകൃഷ്ണയെ ജയിലറില്‍ ഒരു ക്യാമിയോ റോളില്‍ ആലോചിച്ചിരുന്നുവെന്ന് സംവിധായകന്‍ നെല്‍സണ്‍ തന്നെ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതിനാല്‍ ബാലകൃഷ്ണയെ നെല്‍സണ്‍ ട്രോളില്ലെന്നാണ് ബാലയ്യ ഫാന്‍സ് സോഷ്യല്‍ മീഡിയയില്‍ ആശ്വാസം കൊള്ളുന്നത്.
"മലയാളത്തില്‍ എന്താ ഇത് കിട്ടാത്തത്"; ചര്‍ച്ചയായി മോഹന്‍ലാലിന്‍റെ ജയിലറിലെ 'മാത്യു'.!
