
സ്മൃതി ഇറാനി വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്നതായുള്ള വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. 2000 മുതൽ 2008 വരെ സംപ്രേഷണം ചെയ്തിരുന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയായ 'ക്യും കി സാസ് ഭി കഭി ബഹു ഥി' രണ്ടാം ഭാഗത്തിലൂടെയാണ് മുൻ മന്ത്രിയും എംപിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി മിനിസ്ക്രീനിലേക്ക് തിരികെയത്തുന്നത്. പ്രേക്ഷകർ ഏറ്റെടുത്ത തുളസി വിരാനി എന്ന കഥാപാത്രമായാണ് സ്മൃതിയുടെ തിരിച്ചുവരവ്. പരമ്പര ജൂലൈ 29-ന് സ്റ്റാര്‍ പ്ലസില്‍ സംപ്രേഷണം ആരംഭിക്കും.
ഒരേ സമയം രണ്ട് ഉത്തരവാദിത്തങ്ങളും കൃത്യമായി തന്നെ കൈകാര്യം ചെയ്യാൻ തനിക്ക് കഴിയുന്നുണ്ടെന്നും സ്മൃതി ഇറാനി പറയുന്നു. '', ആരുടെ മുമ്പിലും ഞാൻ പേടിച്ച് നിന്നിട്ടില്ല, ക്യാമറയ്ക്കു മുൻപിലും അങ്ങനെ തന്നെയാണ്. ഈ ഇൻഡസ്ട്രിയിൽ നിന്നും ആദ്യമായി ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റ് മിനിസ്റ്റർ ആകുന്നയാൾ ഞാനാണ്. ഇതേ ഇൻഡസ്ട്രയിൽ നിന്നും ആദ്യമായി വിദ്യാഭ്യാസമന്ത്രി ആകുന്നതും ഞാനാണ്. പൊതുപ്രവർത്തകയായതു കൊണ്ടു തന്നെ 24 മണിക്കൂറും കർമനിരതയാണ് ഞാൻ. പൊതുപ്രവർത്തക എന്ന രീതിയിലുള്ള എന്റെ ഉത്തരവാദിത്തങ്ങൾക്കാണ് പ്രഥമ പരിഗണന. അല്ലാതെ, എനിക്ക് ഷൂട്ടിംഗ് ഉണ്ടെന്നു പറഞ്ഞ് അതിൽ നിന്നും ഒഴിഞ്ഞു മാറാനാകില്ല. അത് എന്റെ ഉത്തരവാദിത്തത്തെയും സ്ഥാനത്തെയും നിന്ദിക്കലാകും'', ടൈസ് ഓഫ് ഇന്ത്യക്കു നൽകിയ അഭിമുഖത്തിൽ സ്മൃതി ഇറാനി പറഞ്ഞു.
ഒരു എപ്പിസോഡിന് 14 ലക്ഷം രൂപയാണ് സ്മൃതി ഇറാനിക്ക് ഈ സീരിയലില്‍ പ്രതിഫലം നിശ്ചയിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ അണിയറ പ്രവർത്തകർ വിശദീകരണം നല്‍കിയിട്ടില്ല. ഇന്ത്യയിലെ ഏറ്റവും ഉയർന്ന സുരക്ഷയായ സെഡ് പ്ലസ് സുരക്ഷയിലാണ് ഈ ഷൂട്ട് എന്നാണ് വിവരം.
ഇന്ത്യന്‍ ടെലിവിഷനിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട പരമ്പരകളിൽ ഒന്നായിരുന്നു 'ക്യുങ്കി സാസ് ഭി കഭി ബഹു ഥി'. 2008-ലാണ് സീരിയല്‍ അവസാനിക്കുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ