
നടൻ നാഗ ചൈതന്യയുമായുള്ള വിവാഹത്തിന് പിന്നാലെ വലിയ രീതിയിലുള്ള സൈബർ ആക്രമണവും അധിക്ഷേപവും നേരിടേണ്ടിവന്ന താരമാണ് ശോഭിത ധൂലിപാല. 2024 ലായിരുന്നു ഇരുവരുടെയും വിവാഹം. സാമന്തയുടെ ജീവിതം തകർത്തവൾ, കുടുംബം തകർത്തവൾ എന്ന് തുടങ്ങീ വലിയ രീതിയിലുള്ള അധിക്ഷേപമാണ് ശോഭിതയ്‌ക്കെതിരെ വന്നായിരുന്നത്. സാമന്ത കഴിഞ്ഞ വർഷം സംവിധായകൻ രാജ് നിധിമൊരുവിനെ വിവാഹം ചെയ്‌തതോട് ഇത്തരം അധിക്ഷേപങ്ങങ്ങൾ ഒരു പരിധിവരെ കുറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ അത്തരം മാറ്റത്തെ കുറിച്ച് ശോഭിത പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. താൻ തന്റെ ജീവിതമാണ് നയിക്കുന്നതെന്നും ആളുകൾ തന്നിൽ നിന്നും എന്ത് പ്രതികരണമാണ് പ്രതീക്ഷിച്ചതെന്ന കാര്യം തനിക്കറിയില്ലെന്നും ശോഭിത പറയുന്നു. കാലത്തിനനുസരിച്ച് താൻ ആരാണെന്ന കാര്യത്തിൽ കൂടുതൽ ഉറപ്പുള്ള ഒരാളായി മാറിക്കൊണ്ടിരിക്കുകയാണ് താനെന്നും ശോഭിത കൂട്ടിച്ചേർത്തു.
"തീർച്ചയായും ആളുകൾക്ക് കുറച്ച് ശ്രദ്ധ ഉണ്ടായിരുന്നു. അവർക്ക് ആകാംക്ഷയുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഞാൻ എന്റെ ജീവിതം നയിക്കുന്നു. അവർ എന്നിൽ നിന്ന് എന്ത് പ്രതികരണമാണ് പ്രതീക്ഷിച്ചതെന്ന കാര്യം എനിക്കറിയില്ല. എന്റെ ജീവിതത്തിൽ ഞാൻ ഒരു മികച്ച സ്ഥാനത്താണ്. കാലത്തിനനുസരിച്ച് ഞാൻ ആരാണെന്ന കാര്യത്തിൽ കൂടുതൽ ഉറപ്പുള്ള ഒരാളായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള വിഭിന്നമായ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും ബാധിക്കാതെ, അതിനിടയിൽ ജീവിക്കുന്നത് ഒരു സുഖമുള്ള കാര്യമാണ്. എല്ലാ കാര്യങ്ങളെക്കുറിച്ചും പൊതുവേ, ചൂടുപിടിച്ച പോലെ ആളുകൾ സംസാരിക്കുന്നുണ്ട്. കാലാവസ്ഥ പോലെയാണത്. സമൂഹത്തിനും ഒരു കാലാവസ്ഥയുണ്ട്. അത് അത്ര ഗൗരവമായി എടുക്കേണ്ടതില്ല. കാരണം അത് എന്നെന്നേക്കുമായി നിലനിൽക്കുന്നതല്ല. കാലാവസ്ഥ മാറും. അത് അറിയാൻ ഒരാൾ കേന്ദ്രീകൃതനായിരിക്കണമെന്ന് എനിക്ക് തോന്നുന്നു." ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലായിരുന്നു ശോഭിതയുടെ പ്രതികരണം. അതേസമയം ചീകട്ടിലോ എന്ന തെലുങ്ക് ചിത്രമാണ് ഈ വർഷം ശോഭിതയുടേതായി പുറത്തിറങ്ങിയത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ