
മുംബൈ: ബോളിവുഡ് താരം അജയ് ദേവ്ഗണിന്‍റെ 2012-ൽ ഹിറ്റായ 'സൺ ഓഫ് സർദാർ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'സൺ ഓഫ് സർദാർ 2' റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ജൂലൈ 25-ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന് അജയ് ദേവ്ഗൺ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ആക്ഷൻ-കോമഡി വിഭാഗത്തിൽപ്പെട്ട ഈ ചിത്രം പൂര്‍ണ്ണമായും ഒരു ആക്ഷന്‍ ചിരി വിരുന്ന് ഒരുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
#SardaarIsBack,#SonOfSardaar2 എന്നീ ഹാഷ്ടാഗുകളോടെ സോഷ്യൽ മീഡിയയിലൂടെയാണ് അജയ് ദേവഗണ്‍ ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഒപ്പം പുറത്തുവിട്ടിട്ടുണ്ട്. വിജയ് കുമാർ അറോറ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ അജയ് ദേവ്ഗൺ നായകനായി എത്തുമ്പോള്‍. മൃണാൾ താക്കൂർ ചിത്രത്തിലെ നായികയായി എത്തും.
ജിയോ സ്റ്റുഡിയോസും ദേവ്ഗൺ ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജ്യോതി ദേശ്പാണ്ഡെ, കുമാർ മംഗത്, എൻ.ആർ. പച്ചിസിയ, പ്രവീൺ തൽറേജ എന്നിവരും നിർമാണത്തില്‍ പങ്കാളികളാണ്. ചിത്രത്തിന്റെ ടീസർ ഉടൻ പുറത്തിറങ്ങുമെന്നും പ്രതീക്ഷിക്കുന്നത്.
'സൺ ഓഫ് സർദാർ' 2010 ല്‍ ഇറങ്ങിയ മര്യാദ രമണ്ണ എന്ന എസ്എസ് രാജമൗലി ചിത്രത്തിന്‍റെ റീമേക്കായിരുന്നു ഈ ചിത്രം. പഞ്ചാബിന്റെ പശ്ചാത്തലത്തിൽ, ഹാസ്യവും ആക്ഷനും സമന്വയിപ്പിച്ച് ചിത്രം അന്ന് ബോക്സോഫീസ് ഹിറ്റായിരുന്നു.