ബോളിവുഡ് നടി സോനം കപൂറിന്‍റെ വീട്ടിൽ വൻ കവ‍ർച്ച; രണ്ടര കോടിയോളം മോഷണം പോയി, പുറം ലോകം അറിയാതെ രണ്ട് മാസം

Published : Apr 09, 2022, 09:13 PM IST
ബോളിവുഡ് നടി സോനം കപൂറിന്‍റെ വീട്ടിൽ വൻ കവ‍ർച്ച; രണ്ടര കോടിയോളം മോഷണം പോയി, പുറം ലോകം അറിയാതെ രണ്ട് മാസം

Synopsis

നടിയും കുടുംബവും രണ്ടാഴ്ചയാണ് സംഭവം മറച്ചു വച്ചതെങ്കിൽ പൊലീസ് ഇന്നാണ് ഇക്കാര്യം പുറത്തുവിട്ടത്.

ദില്ലി: നടി സോനം കപൂറിന്റെയും ഭര്‍ത്താവും വ്യവസായിയുമായ ആനന്ദ് ആഹുജയുടെയും ദില്ലിയിലെ വസതിയില്‍ വന്‍ കവര്‍ച്ച. 2.4 കോടിയുടെ ആഭരണങ്ങളും പണവും മോഷണം പോയെന്നാണ് പരാതി. രണ്ട് മാസങ്ങൾക്ക് മുമ്പ് നടന്ന മോഷണത്തിന്‍റെ വിവരങ്ങൾ ഇന്നാണ് പുറം ലോകം അറിഞ്ഞത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി ദില്ലി പൊലീസ് അറിയിച്ചു.

സംഭവം ഇങ്ങനെ

ഫ്രെബുവരി 11നാണ് സോനം കപൂറിന്റെ വീട്ടിൽ മോഷണം നടന്നത്. എന്നാൽ രണ്ടാഴ്ച്ചയോളം ഇവർ പൊലീസിനെ ബന്ധപ്പെട്ടിരുന്നില്ല. മോഷണം നടന്നു കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞാണ് നടിയുടെ കുടുംബം പൊലീസിൽ പരാതി എത്തുന്നത്. മോഷണം നടന്നെന്ന കാര്യം സ്ഥീരികരിച്ച ദില്ലി പൊലീസ് ഇന്നാണ് മാധ്യമങ്ങൾക്ക് ഈക്കാര്യത്തിൽ വാർത്ത്ക്കുറിപ്പ് നൽകിയത്. നടിയും കുടുംബവും രണ്ടാഴ്ചയാണ് സംഭവം മറച്ചു വച്ചതെങ്കിൽ പൊലീസ് ഇന്നാണ് ഇക്കാര്യം പുറത്തുവിട്ടത്.

മോഷണം നടന്ന വീട്ടിൽ സോനത്തിന്റെ ഭർത്താവ് ആനന്ദ് ആഹുജയുടെ മാതാപിതാക്കളാണ് താമസിക്കുന്നത്. ദില്ലി തുഗ്ലക്ക് റോഡിലെ പൊലീസ് ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നത്. കേസന്വേഷണം പുരോഗമിക്കുകയാണെന്നും വീട്ടിലെ 25 ഓളം സ്റ്റാഫുകളെ ചോദ്യം ചെയ്തെന്നും പൊലീസ് അറിയിച്ചു. കേസിന്‍റെ മറ്റ് വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല.

രണ്ട് വർഷം മുൻപ് ആഭരണങ്ങൾ പരിശോധിച്ച് അലമാരിയിൽ സൂക്ഷിച്ചിരുന്നതായാണ് പരാതിയിൽ പറയുന്നത്. രണ്ട് വർഷത്തിനിടെ വീട്ടിൽ ജോലിക്ക് നിന്നവരിൽ പലരും പിരിഞ്ഞു പോയിട്ടുണ്ട്. അതിനാൽ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ച് വരികയാണ്. കഴി‍ഞ്ഞ മാസം സോനത്തിന്റെ ഭർതൃ പിതാവിന്‍റെ കമ്പനിയിൽ നിന്ന് 27 കോടി രൂപയുടെ സൈബർ തട്ടിപ്പ് നടന്നിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് 10 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

PREV
click me!

Recommended Stories

'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍
ബജറ്റ് 200 കോടി, ബാലയ്യയുടെ പ്രതിഫലം എത്ര?, സംയുക്തയ്‍ക്ക് രണ്ട് കോടി, മറ്റുള്ളവരുടെ പ്രതിഫലത്തിന്റെ വിവരങ്ങളും