Grandma song : സോണിയ അഗര്‍വാള്‍ ചിത്രം 'ഗ്രാൻഡ്‍മാ', സിത്താര കൃഷ്‍ണകുമാര്‍ പാടിയ പാട്ട്

Web Desk   | Asianet News
Published : Feb 11, 2022, 06:27 PM ISTUpdated : Feb 11, 2022, 06:37 PM IST
Grandma song : സോണിയ അഗര്‍വാള്‍ ചിത്രം 'ഗ്രാൻഡ്‍മാ', സിത്താര കൃഷ്‍ണകുമാര്‍ പാടിയ പാട്ട്

Synopsis

'ഗ്രാൻഡ്‍മാ' എന്ന ചിത്രത്തിന് വേണ്ടി സിത്താര കൃഷ്‍ണകുമാര്‍ പാടിയ പാട്ട്.  

സോണിയ അഗര്‍വാള്‍ നായികയാകുന്ന ചിത്രമാണ് 'ഗ്രാൻഡ്‍മാ' (Grandma). ഷിജിൻലാല്‍ എസ് എസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഹൊറര്‍ ചിത്രമാണ് 'ഗ്രാൻഡ്‍മാ'. 'ഗ്രാൻഡ്‍മാ' എന്ന ചിത്രത്തിനായി സിത്താര കൃഷ്‍ണകുമാര്‍ പാടിയ മനോഹരമായ ഗാനം പുറത്തുവിട്ടിരിക്കുകയാണ്.

'കതൈയേ കതൈയേ' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. ജെസിൻ ജോര്‍ജാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. കരുണ ശരണ്‍ ആണ് ഗാനരചന. ജെസിൻ ജോര്‍ജും സിത്താര കൃഷ്‍ണകുമാറിനൊപ്പം ഗാനം ആലപിച്ചിരിക്കുന്നു.

വിനായക സുനില്‍ കുമാറും ജയരാജ് ആറും ചേര്‍ന്നാണ് നിര്‍മാണം. അബ്‍ദുള്‍ നിസാമാണ് ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനര്‍. സുനില്‍ തിരുവല്ലം, ഹെൻറി കുമാര്‍ എന്നിവരാണ് പ്രൊഡക്ഷൻ കണ്‍ട്രോളര്‍മാര്‍. അശ്വന്ത് രവീന്ദ്രൻ ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നു.

ഷിബി എന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയരിക്കുന്നത്. വിമലാ രാമൻ, പൗർണമി രാജ്, ചാര്‍മിള, ഹേമന്ത് മേനോൻ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. യശ്വന്ത് ബാലാജി കെയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രാജേഷ് കാസ്‍ട്രായോണ് ചിത്രത്തിന്റെ കലാ സംവിധാനം.

PREV
click me!

Recommended Stories

കരിയറിലെ വ്യത്യസ്തമായ വേഷത്തിൽ ഹണി റോസ്; 'റേച്ചൽ' റിലീസിനൊരുങ്ങുന്നു
ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ