ജനിച്ചപ്പോൾ നാല് കൈകളും കാലുകളും; കുട്ടിക്ക് സോനുവിന്റെ കൈത്താങ്ങ്, മുഴുവൻ പണവും നൽകി ശസ്ത്രക്രിയ

Published : Jun 14, 2022, 05:46 PM ISTUpdated : Jun 14, 2022, 05:51 PM IST
ജനിച്ചപ്പോൾ നാല് കൈകളും കാലുകളും; കുട്ടിക്ക് സോനുവിന്റെ കൈത്താങ്ങ്, മുഴുവൻ പണവും നൽകി ശസ്ത്രക്രിയ

Synopsis

നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളില്‍ മുന്നിലുള്ള ബോളിവുഡ് താരങ്ങളില്‍ ഒരാളാണ് സോനു സൂദ്.

ബോളിവുഡിന്റെ പ്രിയതാരമാണ് നടൻ സോനു സൂദ്(Sonu Sood). ബോളിവുഡിൽ മാത്രമല്ല സൗത്ത് ഇന്ത്യയിലെ ഭൂരിഭാ​ഗം ഭാഷകളിലും അഭിനയിച്ച് താരം ജൈത്രയാത്ര തുടരുകയാണ്. സ്ക്രീനിൽ വില്ലൻ വേഷങ്ങളാണ് സോനു കൈകാര്യം ചെയ്തിരുന്നതെങ്കിൽ റിയൽ ലൈഫിൽ സൂപ്പർ താരമെന്നാണ് ജനങ്ങൾ പറയുന്നത്. വിവിധ സന്നധ പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങിയത് തന്നെ അതിന് തെളിവാണ്. സോനുവിന്റെ നിരവധി നന്മപ്രവർത്തനങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ഇപ്പോഴിതാ ഒരു പെൺകുട്ടിക്ക് ശസ്ത്രക്രിയ നടത്താൻ ആവശ്യമായ പണ നൽകിയ സോനുവിന്റെ വാർത്തയാണ് പുറത്തുവരുന്നത്. 

തന്റ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് സോനു ഇക്കാര്യം അറിയിച്ചത്. ചൗമുഖി എന്നു പേരുള്ള ഒരു ചെറിയ പെൺകുട്ടിയെ ആണ് താരം പരിചയപ്പെടുത്തുന്നത്. നാല് കൈകളും നാലു കാലുകളും ആയിട്ടാണ് ഈ പെൺകുട്ടി ജനിച്ചത്. എന്നാൽ ശസ്ത്രക്രിയയിലൂടെ ഇത് മാറ്റിയെടുക്കാനുള്ള പണമില്ലായിരുന്നു ചൗമുഖിയുടെ മാതാപിതാക്കൾക്ക്. കു‍ഞ്ഞിന്റെ അവസ്ഥ മനസ്സിലാക്കിയ സോനു ശസ്ത്രക്രിയയ്ക്ക് വേണ്ട മുഴുവൻ പണവും നൽകി. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി എന്നും അദ്ദേഹം ആരാധകരെ അറിയിച്ചു. നിരവധി ആളുകളാണ് ഇദ്ദേഹത്തിന് ആശംസകൾ അർപ്പിച്ചു കൊണ്ട് രംഗത്തെത്തുന്നത്.

നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളില്‍ മുന്നിലുള്ള ബോളിവുഡ് താരങ്ങളില്‍ ഒരാളാണ് സോനു സൂദ്. കൊറോണ സമയത്ത് നിരവധി അതിഥി തൊഴിലാളികൾക്ക് ഇദ്ദേഹം സഹായം എത്തിച്ചു നൽകിയിരുന്നു. ഓക്സിജൻ സിലിൻഡർ, ആശുപത്രി കിടക്ക തുടങ്ങിയവ ആവശ്യമുള്ളവരെ സോനു സൂദ് ദിനരാത്രം സഹായിച്ച് കൊണ്ടേയിരുന്നിരുന്നു. 

ആശുപത്രി പ്രമോഷന് പ്രതിഫലം വേണ്ടെന്ന് സോനു സൂദ്; പകരം ആവശ്യപ്പെട്ടത് 50 കരൾമാറ്റ ശസ്ത്രക്രിയകൾ

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു