പാവങ്ങളെ സോനു സൂദ് സഹായിച്ചത് 10 കോടി രൂപ വായ്പയെടുത്ത്; പണയം വച്ചത് എട്ട് കെട്ടിടങ്ങൾ

By Web TeamFirst Published Dec 10, 2020, 6:24 PM IST
Highlights

ലോക്‌ഡൗണിൽ കുടുങ്ങി ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് സഹായങ്ങൾ നൽകി ജനശ്രദ്ധ നേടിയ നടനാണ് സോനു സൂദ്. 

ട്ട് കെട്ടിടങ്ങൾ പണയം വച്ചെടുത്ത തുക കൊണ്ടാണ് സോനു സൂദ് പാവങ്ങളെ സഹായിച്ചതെന്ന് റിപ്പോർട്ട്. ജുഹുവിലുള്ള രണ്ട് ഷോപ്പുകളും ആറ് ഫ്ലാറ്റുകളുമാണ് താരം ബാങ്കിൽ പണയംവച്ചത്. ഇവ പണയം വച്ച് 10 കോടി രൂപയാണ് താരം വായ്പയെടുത്തതെന്നാണ് വിവരം. 

സോനുവിന്റെയും ഭാര്യയുടെയും പേരിലാണ് കെട്ടിടങ്ങൾ. ഇതിൽ നിന്നും വാടകയ്ക്കു കിട്ടുന്ന തുക കൊണ്ട് ബാങ്കിലെ ലോൺ അടയ്ക്കുകയാണെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ലോക്‌ഡൗണിൽ കുടുങ്ങി ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് സഹായങ്ങൾ നൽകി ജനശ്രദ്ധ നേടിയ നടനാണ് സോനു സൂദ്. മഹാരാഷ്ട്രയിലെ തന്റെ ആറു നിലയുള്ള ആഡംബര ഹോട്ടല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് താമസിക്കാനായി താരം വിട്ടു നല്‍കുകയും ചെയ്തിരുന്നു. 

Have no words left in my dictionary to profusely appreciate for the wonderful work he has been doing for months. God bless this real life hero. https://t.co/dqn2D4AFks

— RK Vij, IPS (@ipsvijrk)

കൂടാതെ സമൂഹമാധ്യമ അക്കൗണ്ടിലൂടെയും കത്തുകളിലൂടെയും സഹായം അഭ്യർത്ഥിക്കുന്നവർക്ക് താരം അവ ചെയ്തു കൊടുത്തിരുന്നു. കൊവിഡ്‌ കാലത്തെ സന്നധ പ്രവര്‍ത്തനങ്ങളിലൂടെ നിരവധി അംഗീകരങ്ങളും സോനു സൂദിനെ തേടിയെത്തിയിരുന്നു. സോനു സൂദുവിന്റെ പ്രവര്‍ത്തനത്തിന്‌ എസ്‌ഡിജി സ്‌പെഷ്യല്‍ ഹ്യുമനറ്റേറിയന്‍ ആക്ഷന്‍ അവാര്‍ഡ് നൽകി ഐക്യരാഷ്ട്ര സഭ ആദരിച്ചു.

click me!