മമ്മൂട്ടി ആരാധകനായി സൂരി; തമിഴ് ചിത്രം 'വേലന്‍' വരുന്നു

Published : May 16, 2021, 03:17 PM IST
മമ്മൂട്ടി ആരാധകനായി സൂരി; തമിഴ് ചിത്രം 'വേലന്‍' വരുന്നു

Synopsis

കോയമ്പത്തൂരില്‍ നിന്നുള്ള ഒരു മമ്മൂട്ടി ആരാധകനെയാണ് സൂരി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ദിനേശന്‍ എന്ന കഥാപാത്രത്തിന്‍റെ വിളിപ്പേര് മമ്മൂക്ക ദിനേശന്‍ എന്നാണ്

ബിഗ് ബോസ് തമിഴ് സീസണ്‍ 3 ഫെയിം മുഗന്‍ റാവുവിന്‍റെ അരങ്ങേറ്റ ചിത്രമാണ് 'വേലന്‍'. നവാഗതനായ കെവിന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷനിലാണ്. സ്കൈ മാന്‍ ഫിലിംസിന്‍റെ ബാനറില്‍ കലൈമകന്‍ മുബാറക് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സൂരിയാണ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

കോയമ്പത്തൂരില്‍ നിന്നുള്ള ഒരു മമ്മൂട്ടി ആരാധകനെയാണ് സൂരി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ദിനേശന്‍ എന്ന കഥാപാത്രത്തിന്‍റെ വിളിപ്പേര് മമ്മൂക്ക ദിനേശന്‍ എന്നാണ്. പ്രഭു, തമ്പി രാമയ്യ, ഹരീഷ് പേരടി, ശ്രീ രഞ്ജനി, സുജാത എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മീനാക്ഷിയാണ് നായിക. തിള്ളൈയാര്‍ പളനിസാമി എന്ന കഥാപാത്രത്തെയാണ് പ്രഭു അവതരിപ്പിക്കുന്നത്. പാലക്കാട്ടുകാരനായ 'ആനന്ദക്കുട്ടനെ' തമ്പി രാമയ്യയും അവതരിപ്പിക്കുന്നു. ചിത്രത്തിന്‍റെ ക്യാരക്റ്റര്‍ പോസ്റ്ററുകള്‍ പുറത്തെത്തി തുടങ്ങി.

ഗോപി സുന്ദര്‍ ആണ് ചിത്രത്തിന് സംഗീതം പകരുന്നത്. ഛായാഗ്രഹണം ഗോപി ജഗദീശ്വരന്‍. എഡിറ്റിംഗ് കെ ശരത്‍കുമാര്‍. കലാസംവിധാനം ടി ബാലസുബ്രഹ്മണ്യം. സംഘട്ടനം മഹേഷ് മാത്യു. നൃത്തസംവിധാനം ദിനേശ്. സിരുത്തൈ ശിവയുടെ അസോസിയേറ്റ് ആയിരുന്നു കെവിന്‍. 

PREV
click me!

Recommended Stories

'ഗുമ്മടി നർസയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു'; പൂജ ചടങ്ങിൽ വികാരഭരിതനായി ശിവരാജ് കുമാർ
മധുരയിലും മലപ്പുറത്തും മാണ്ഡ്യയിലും നിന്ന് വരുന്ന സിനിമകളാണ് യഥാർത്ഥത്തിൽ ദേശീയ സാംസ്കാരിക അടയാളങ്ങൾ: കമൽ ഹാസൻ