
സൗബിൻ ഷാഹിർ, നമിത പ്രമോദ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം തുടങ്ങി. ഓഗസ്റ്റ് 9 ന് മുളന്തുരുത്തിയിലാണ് ചിത്രീകരണം ആരംഭിച്ചത്. അബാം മൂവീസിൻ്റെ ബാനറിൽ ഏബ്രഹാം മാത്യുവാണ് ഈ ചിത്രം നിർമ്മിക്കുന്നത്. തികഞ്ഞ ഒരു കുടുംബകഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നതെന്ന് അണിയറക്കാര്‍ അറിയിക്കുന്നു.
ബസ് കണ്ടക്ടറായ സജീവനാണ് സൗബിന്‍റെ കഥാപാത്രം. ഭാര്യ മെഡിക്കൽ ഷോപ്പ് ജീവനക്കാരി ലിജിമോളായി നമിതയും എത്തുന്നു. ഭർത്താവിനെ അകമഴിഞ്ഞ് സ്നേഹിക്കുന്ന ഒരു ഭാര്യയുടെയും അതിനോട് പൊരുത്തപ്പെട്ട് പോകാൻ ശ്രമിക്കുന്ന ഭർത്താവിൻ്റെയും കഥ രസകരവും ഹൃദയസ്പർശിയുമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രമായിരിക്കും ഇതെന്ന് അണിയറക്കാര്‍ പറയുന്നു. ദിലീഷ് പോത്തനും ശാന്തികൃഷ്ണയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ മനോജ് കെ യു, വിനീത് തട്ടിൽ, ദർശന സുദർശൻ, ശ്രുതി ജയൻ, ആര്യ എന്നിവരും അഭിനയിക്കുന്നു.
ജക്സൻ ആന്റണിയുടെ കഥക്ക് അജീഷ് തോമസ് തിരക്കഥ രചിച്ചിരിക്കുന്നു. സിൻ്റോ സണ്ണിയുടെ വരികള്‍ക്ക് ഔസേപ്പച്ചനാണ് ഈണം പകർന്നിരിക്കുന്നത്. ഛായാഗ്രഹണം വിനോദ് മേനോൻ, കലാസംവിധാനം സഹസ് ബാല
മേക്കപ്പ് ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈൻ അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ജിജോ ജോസ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അമീർ കൊച്ചിൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രതിഷ് മാവേലിക്കര, പ്രൊഡക്ഷൻ മാനേജർ അഭിജിത്ത് കെ എസ്, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. മുളന്തുരുത്തി, മാള, അന്നമനട, എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. പിആര്‍ഒ വാഴൂർ ജോസ്, ഫോട്ടോ ഗിരി ശങ്കർ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം