
സിയോള്‍: സ്ക്വിഡ് ഗെയിം സീസൺ 2 വരുന്നു. 2021-ൽ നെറ്റ്ഫ്ലിക്സിൽ എത്തിയ ഹിറ്റ് ദക്ഷിണ കൊറിയൻ സീരീസിന്‍റെ ഏറെ കാത്തിരുന്ന രണ്ടാം സീസണ്‍ ഈ ഡിസംബറിൽ എത്തും എന്നാണ് വിവരം. ലീ ജംഗ്-ജെ, ഗോങ് യൂ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തുന്ന സ്‌ക്വിഡ് ഗെയിം സീസൺ 2 ഡിസംബർ 26ന് പ്രീമിയർ ചെയ്യുമെന്നാണ് നെറ്റ്ഫ്ലിക്സ് സ്ഥിരീകരിച്ചിരിക്കുകയാണ്.
നെറ്റ്ഫ്ലിക്സ് സീരിയസ് പ്രഖ്യാപിച്ച് പുതിയ ടീസര്‍ പുറത്തുവിട്ടിട്ടുണ്ട്. മൂന്ന് വര്‍ഷമായി അല്ലെ കാത്തിരിക്കുന്നു. രണ്ടാം സീസണ്‍ ഡിസംബര്‍ 26ന് പ്രമീയര്‍ ചെയ്യും എന്നാണ് പറയുന്നത്. ഒപ്പം തന്നെ മൂന്നാം സീസണ്‍ 2025 ല്‍ ഇറങ്ങും എന്നും ടീസര്‍ പറയുന്നു. മൂന്നാം സീസണ്‍ സ്ക്വിഡ് ഗെയിം അവസാന സീസണ്‍ ആയിരിക്കും എന്നാണ് ടീസര്‍ നല്‍കുന്ന സൂചന.
“മൂന്നു വർഷമായി. നിങ്ങൾക്ക് വീണ്ടും കളിക്കണോ?" എന്ന ചോദ്യത്തോടെയാണ് ടീസര്‍ അവസാനിക്കുന്നത്.
പുതിയ സീസണിനെക്കുറിച്ച് സംസാരിക്കുമ്പോൾ ക്വിഡ് ഗെയിമിൻ്റെ സംവിധായകനും എഴുത്തുകാരനും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുമായ ഹ്വാങ് ഡോങ്-ഹ്യൂക്ക് ഇൻസ്റ്റാഗ്രാമിൽ പുതിയ സീസണിന്‍റെ വിവരങ്ങള്‍ പങ്കുവച്ചിരുന്നു.
“ഒരു പുതിയ സ്ക്വിഡ് ഗെയിം സീസണിന് വേണ്ടി ഒന്നാം സീസണിന്‍റെ അവസാനം പാകിയ വിത്ത് വളരുകയും ഫലം കായ്ക്കുകയും ചെയ്യുന്നത് കാണുന്നതിൽ ഞാൻ ത്രില്ലിലാണ്. നിങ്ങള്‍ക്ക് മറ്റൊരു ത്രിൽ റൈഡ് നല്‍കാന്‍ ഞങ്ങൾ പരമാവധി ശ്രമിക്കും. വരാനിരിക്കുന്ന കാര്യങ്ങളിൽ നിങ്ങൾ ആവേശഭരിതനാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നന്ദി" എന്നാണ് ഹ്വാങ് ഡോങ്-ഹ്യൂക്ക് തന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ എഴുതിയിരിക്കുന്നത്.
സ്ക്വിഡ് ഗെയിം ലോകമെമ്പാടും വൻ ഹിറ്റായിരുന്നു. ഷോയിൽ നിന്നുള്ള വസ്ത്രങ്ങളും വൈറലായി. 14 എമ്മി നോമിനേഷനുകൾ ഉൾപ്പെടെ ഒന്നിലധികം അവാർഡുകൾ ഈ ഷോ നേടി.നടന്‍ ലീ ജംഗ്-ജെ, സംവിധായകൻ ഹ്വാങ് ഡോങ്-ഹ്യൂക്ക്, നടി ലീ യൂ-മി എന്നിവർ എമ്മിയിൽ വിജയികളായി.
ഹൗസ് ഓഫ് ദി ഡ്രാഗണിൻ്റെ തീപാറും അവസാന എപ്പിസോഡ് ചോര്‍ന്നു: സംഭവം സത്യമെന്ന് എച്ച്ബിഒ
Wayanad Landslide Live: മുണ്ടക്കൈ ദുരന്തം; മരണം 273 ആയി, 3-ാം ദിവസവും തെരച്ചിൽ തുടരുന്നു
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ