
നവാഗതനായ വിഷ്ണു വെഞ്ഞാറമൂട് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'ശ്രീ അയ്യപ്പൻ' എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് മല്ലികാസുകുമാരൻ നിർവ്വഹിച്ചു. നവംബർ മൂന്ന് തിങ്കളാഴ്ച തിരുവനന്തപരത്ത് പാളയം സത്യൻ സ്മാരക ഹാളിൽ നടന്ന ചടങ്ങിലായിരുന്നു ടൈറ്റിൽ ലോഞ്ച്. മല്ലികാസുകുമാരൻ്റെ ജന്മദിനവും കൂടിയായിരുന്നതിനാൽ ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ ഈ ചടങ്ങിൽ കേക്കുമുറിച്ച് ജന്മദിനാശംസകൾ നേരുകയും ചെയ്തത് ഏറെ കൗതുകമായി. ചിത്രത്തിൻ്റെ അഭിനേതാക്കളും, അണിയറ പ്രവർത്തകരും, ബന്ധുമിത്രാദികളും ചടങ്ങിൽ പങ്കെടുത്തു.
അനീഷ് രവി,ദിനേശ് പണിക്കർ, കൊല്ലം തുളസി, ശ്രീജിത് ബാലരാമപുരം, രതീഷ് ഗിന്നസ്, സംഗീത സംവിധായകൻ ജീവൻ സോമൻ,, പ്രമുഖ മാധ്യമപ്രവർത്തകൻ രഞ്ജി കുര്യാക്കോസ്, സംവിധായകൻ റോയ് പി. തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തവരിൽ പ്രമുഖരാണ്. നവമാധ്യമങ്ങളിലൂടെ ശ്രദ്ധേയരായ വുഡ് ഹാക്കേഴ്സ് ടീം അംഗങ്ങളുടെ സാന്നിദ്ധ്യം ഏറെ കൗതുകമായി. ആദി മീഡിയാ, നിഷാപ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ഡോ. ശ്രീകുമാർ( എസ്.കെ. മുംബൈ) ഷാജി പുന്നല എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ഭക്തിയും, ഉദ്വേഗവും കോർത്തിണക്കിയുള്ള ഒരു ത്രില്ലർ സിനിമയാണിത്. ശബരിമലയും, അയ്യപ്പനും ഭക്തരുടെ ഏറെ സ്വാധീനമുള്ളതാണ്. അതുകൊണ്ടുതന്നെ മലയാളമടക്കം അഞ്ചു ഭാഷകളിലായിട്ടാണ് ഈ ചിത്രത്തെ പ്രദർശനത്തിനെത്തിക്കുന്നത്. ഗാനങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ഭക്തിസാന്ദ്രമായ മനോഹരമായ ഗാനമുൾപ്പടെ ഏഴുഗാനങ്ങളുണ്ട്. റിയാസ് ഖാൻ, കോട്ടയം രമേഷ് ഡ്രാറാക്കുള, സുധീർ പൂജപ്പുര രാധാകൃഷ്ണൻ,,കുടശ്ശനാട് കനകം, തുടങ്ങിയവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.ഇവർക്കൊപ്പം ബോളിവുഡ് താരം അൻസാറും പ്രധാന വേഷത്തിലെത്തുന്നു. ഛായാഗ്രഹണം - കിഷോർ, ജഗദീഷ് ' പശ്ചാത്തല സംഗീതം -ഷെറി. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം മണ്ഡലകാലത്ത് പ്രദർശനത്തിനെത്തുന്നു. പിആർഒ- വാഴൂർ ജോസ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ