'കല്യാണത്തിന് മുന്നേ നയൻതാര ​ഗർഭിണി ആയിരുന്നെങ്കിൽ ഇവിടെ ആർക്കാണ് പ്രശ്നം ?'; ശ്രദ്ധനേടി കുറിപ്പ്

Published : Oct 09, 2022, 09:31 PM ISTUpdated : Oct 09, 2022, 09:41 PM IST
'കല്യാണത്തിന് മുന്നേ നയൻതാര ​ഗർഭിണി ആയിരുന്നെങ്കിൽ ഇവിടെ ആർക്കാണ് പ്രശ്നം ?'; ശ്രദ്ധനേടി കുറിപ്പ്

Synopsis

ഏഴ് വർഷത്തെ പ്രണയത്തിന് ഒടുവിൽ ജൂൺ 9ന് ആയിരുന്നു നയൻതാര- വിഘ്നേഷ് ശിവൻ വിവാഹം നടന്നത്. 

താനും മണിക്കൂറുകൾ മുമ്പാണ് നയൻതാര - വിഘ്നേഷ് ശിവൻ ദമ്പതികൾ തങ്ങൾക്ക് ഇരട്ടക്കുട്ടികൾ ജനിച്ച സന്തോഷം പങ്കുവച്ചത്. വിഘ്നേഷ് ആയിരുന്നു കുഞ്ഞുങ്ങൾക്ക് ഒപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച് സന്തോഷം അറിയിച്ചത്. പിന്നാലെ സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് താര ദമ്പതികൾക്ക് ആശംസയുമായി രം​ഗത്തെത്തിയത്. ഈ അവസരത്തിൽ ഇരുവർക്കും ആശംസ അറിയിച്ച് കൊണ്ട് യുവ എഴുത്തുകാരി ശ്രീ  പാർവതി കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

'നയൻ‌താര - വിഘ്നേഷ് അവരുടെ ഇരട്ട കുട്ടികൾ. കല്യാണത്തിന് മുന്നേ നയൻ‌താര ഗർഭിണി ആയിരുന്നെങ്കിൽ ഇവിടെ ആർക്കാണ് പ്രശ്നം? അവരുടേത് സറോഗസി ആയാലും അല്ലെങ്കിലും നിങ്ങൾക്കെന്താണ്? Pls step back from someone's personal space. Anyways wishes to both stars', എന്നാണ് ശ്രീ പാർവതി ഫേസ്ബുക്കിൽ കുറിച്ചത്. 

ഏഴ് വർഷത്തെ പ്രണയത്തിന് ഒടുവിൽ ജൂൺ 9ന് ആയിരുന്നു നയൻതാര- വിഘ്നേഷ് ശിവൻ വിവാഹം നടന്നത്. മഹാബലിപുരത്തു വച്ച് നടന്ന വിവാഹ ചടങ്ങില്‍ പ്രമുഖരായ നിരവധി സിനിമാ താരങ്ങളാണ് പങ്കെടുത്തത്. ഷാരൂഖ് ഖാന്‍, കമല്‍ ഹാസന്‍, രജനികാന്ത്, സൂര്യ. ജ്യോതിക തുടങ്ങിയവര്‍ വിവാഹത്തില്‍ നിറസാന്നിധ്യമായിരുന്നു. 

നാനും റൗഡിതാൻ എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു നയൻതാരയും വിഘ്നേഷും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നത്. ശേഷം ഇരുവരുടേതുമായി പുറത്തുവന്ന വീഡിയോകളും ചിത്രങ്ങളും സമൂമാധ്യമങ്ങളില്‍ ശ്രദ്ധനേടിയിരുന്നു. 2021 സെപ്റ്റംബറില്‍ ആണ് തങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞ വിവരം നയന്‍താര വെളിപ്പെടുത്തിയത്. 

'ഞങ്ങളുടെ ഉയിരും ഉലകവും'; നയൻതാര- വിഘ്നേഷ് ദമ്പതികൾക്ക് ഇരട്ടക്കുട്ടികൾ

അതേസമയം നയന്‍താര- വിഘ്നേഷ് വിവാഹ വീഡിയോ നെറ്റ്ഫ്ലിക്സിലൂടെ ആണ് റിലീസ് ചെയ്യുക. ഗൌതം മേനോന്‍ ആണ് ഈ വീഡിയോയുടെ സംവിധായകന്‍.  25 കോടി രൂപയ്ക്കാണ് സംപ്രേക്ഷണാവകാശം വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. താര വിവാഹ വീഡിയോ പ്രതീക്ഷിച്ചിരുന്ന ആരാധകര്‍ക്ക് മുന്നിലേക്കാണ് ഇരട്ടി മധുരമായി മാതാപിതാക്കളായ വിവരം ദമ്പതികള്‍ അറിയിച്ചിരിക്കുന്നത്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ചിത്രകഥ പോലെ 'അറ്റി'ൻ്റെ പുതിയ പോസ്റ്റർ; ഡോൺ മാക്സിൻ്റെ ടെക്നോ ത്രില്ലർ ഫെബ്രുവരി 13ന് റിലീസ്
'കൈതി 2 ഉപേക്ഷിച്ചോ?'; 'ലോകേഷ് തന്നെ മറുപടി പറയെട്ടെ' എന്ന് കാർത്തി