'ഷെയ്‍ൻ നിഗത്തിന്റെ ദൃഢം എന്റെ ചെറുകഥ മോഷ്‍ടിച്ചത്', ആരോപണവുമായി മുൻ ഡിജിപി ശ്രീലേഖ ആര്‍

Published : Jun 16, 2026, 10:36 AM IST
Shane Nigam, Sreelekha R

Synopsis

തന്റെ ഒരു അനുഭവ കഥയുടെ മോഷണമാണ് ഭൂതകാലം സിനിമ എന്നും ബിജെപി നേതാവും കൗണ്‍സിലറുമായ ശ്രീലേഖ ആര്‍ ആരോപിക്കുന്നു.

ഷെയ്‍ൻ നിഗം നായകനായി വന്ന ചിത്രമാണ് ദൃഢം. ദൃഢം കോപ്പിയടിയാണെന്ന് ആരോപിച്ച് മുൻ ഡിജിപിയും കൗണ്‍സലറുമായ ശ്രീലേഖ ആര്‍ രംഗത്ത് എത്തി. തന്റെ ചെറുകഥ മോഷ്‍ടിച്ചതാണ് ദൃഢം എന്നാണ് ശ്രീലേഖ ആരോപിക്കുന്നത്. താൻ കുറെ വർഷങ്ങൾക്കു മുൻപ് എഴുതി മാതൃഭൂമി ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ച "കരിങ്കുടി പോലീസ് സ്റ്റേഷൻ" എന്ന ചെറുകഥ മോഷ്ടിച്ചതാണ് ഇതിലെ മൂല കഥ എന്ന് പറഞ്ഞാൽ ഒരു തെറ്റുമില്ല എന്നാണ് ശ്രീലേഖ ആരോപിക്കുന്നത്.

ശ്രീലേഖയുടെ ഫേസ്ബുക്ക് കുറിപ്പ്

"ദൃഢം" (Dridam) എന്ന സിനിമ കണ്ടു. പോലീസ് കഥയായത് കൊണ്ടും കാണാൻ അവസരം കിട്ടിയതുകൊണ്ടും വളരെ യാദൃശ്ചികമായി കണ്ടതാണ്. ഞാൻ കുറെ വർഷങ്ങൾക്കു മുൻപ് എഴുതി മാതൃഭൂമി ആഴ്‍ചപതിപ്പിൽ പ്രസിദ്ധീകരിച്ച "കരിങ്കുടി പോലീസ് സ്റ്റേഷൻ" എന്ന ചെറുകഥ മോഷ്ടിച്ചതാണ് ഇതിലെ മൂല കഥ എന്ന് പറഞ്ഞാൽ ഒരു തെറ്റുമില്ല.

എന്റെ ചാനലിൽ മൂന്ന് വർഷം മുൻപ് പറഞ്ഞ ഒരു അനുഭവ കഥയുടെ മോഷണമാണ് "ഭൂതകാലം" എന്ന പല അവാർഡുകളും കിട്ടിയ സിനിമ. തലക്കെട്ടിലും സാമ്യം. 'ഭൂത ഭവനം' എന്നായിരുന്നു ഞാൻ ആ കഥക്കിട്ട പേര്.

ഈ രണ്ടു സിനിമകളും തമ്മിൽ മറ്റൊരു കണക്ഷൻ ഉണ്ട്‌. രണ്ടിലെയും നായകൻ "ഷെയിൻ നിഗം" ആണ്! ഈ മോനെ എനിക്ക് പറവ എന്ന സിനിമ കണ്ടപ്പോൾ മുതൽ ഇഷ്ടവുമാണ്. കാരണം എന്നോടൊപ്പം ജോലി ചെയ്തിരുന്ന, ഞാൻ ഒരു കുഞ്ഞു സഹോദരനായി കണ്ടിരുന്ന ഒരു പോലീസുദ്യോഗസ്ഥനെ പോലെ തന്നെയാണ് ഈ താരവും കാണാൻ. പ്രത്യേകിച്ച് ദൃഢം എന്ന സിനിമയിൽ, പോലീസ് വേഷത്തിൽ. എനിക്ക് വീട്ടിലെ കോശ്ശേരി മാവിന്റെ തൈയ്യും ഇടയ്ക്കിടെ ശുദ്ധമായ തേനും, നെയ്യും ഒക്കെ സമ്മാനിച്ചിരുന്ന മുഹമ്മദ്‌ എന്ന പോലീസുദ്യോഗസ്ഥനാണ് കക്ഷി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

അമ്പമ്പോ എന്തൊരു കുതിപ്പ്, പെദ്ധിയുടെ കളക്ഷൻ ആ മാന്ത്രിക സംഖ്യയും മറികടന്നു
അനന്തപുരിയുടെ ആരും പറയാത്ത ചരിത്രവുമായി എത്തുന്ന 'അനന്തൻ കാട്' ആകാംക്ഷ നിറയ്ക്കുന്ന ട്രെയിലർ പുറത്ത്