
ഒരു നേരത്തും ആളും ആരവവും അടങ്ങാത്ത കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ, ജനം നിറയുന്ന ഇടനാഴികളിലും ഒ.പി കൗണ്ടറിലും തുടങ്ങി ശുചിമുറിയിൽ വരെ ചിത്രീകരിക്കാൻ മാത്രം എന്തു സംഭവമാണ് ആസാദി എന്ന ചിത്രത്തിൽ ഉള്ളത്. ഗാങ്സ് ഓഫ് വാസ്സെപൂർ’ ചിത്രീകരണത്തിനായി ധൻബാദ് നഗരത്തെരുവിലെ കെട്ടിടങ്ങൾക്കു മുകളിൽ ഒളിച്ചുനിന്ന് നിന്ന് കാമറ ചലിപ്പിച്ച അനുരാഗ് കശ്യപിനെപോലെയാണോ, സംവിധായകൻ ജോ ജോർജും സംഘവും ആസാദി ഷൂട്ട് ചെയ്തത്? സിനിമയുടെ പുതിയ ടീസർ ഈ ചോദ്യങ്ങളുടെ ഉത്തരങ്ങളിലേക്ക് വഴി തുറക്കുന്നുണ്ട്. മെയ് 23ന് തിയറ്ററിലെത്തുന്ന ‘ആസാദി’ എന്ന ചിത്രം ഉയര്‍ത്തുന്ന ആകാംക്ഷകള്‍ ഇങ്ങനെ പലതാണ്.
കേരളത്തിലെ ഒരു മെഡിക്കല്‍ കോളജില്‍ നടന്ന സംഭവകഥയാണ് ചിത്രത്തിന് ആധാരമായത് എന്ന് സൂചനയുള്ളപ്പോഴാണ് പുതിയ വിവരങ്ങള്‍ കൂടിയെത്തുന്നത്.
‘ചിത്രത്തിൽ കോട്ടയം മെഡിക്കൽ കോളജ് സുപ്രധാന കഥാപാത്രമായി തന്നെ നിൽക്കുന്നുണ്ട്. അങ്ങനെ കൊണ്ടുവരാൻ ഏറെ പണിപ്പെടേണ്ടി വന്നു. ഒരിടത്ത് പത്തു മിനിറ്റ് ചിത്രീകരിക്കുമ്പോഴേക്ക് അവിടം ഒഴിഞ്ഞുകൊടുക്കേണ്ടതായി വരും. അപ്പോൾ പിന്നെ മറ്റൊരു സ്ഥലത്ത് മറ്റൊരു സീൻ ഷൂട്ട് ചെയ്യും. കണ്ടിന്യവിറ്റി നഷ്ടപ്പെടാതിരിക്കാൻ പ്രത്യേകം ആളെ വെച്ചായിരുന്നു അഭ്യാസം. കഷ്ടപ്പെട്ടുവെങ്കിലും അതിെൻറ ഫലം ചിത്രത്തിലുണ്ട്. സിനിമ കണ്ട് ഇറങ്ങുന്നവരുടെ ഓർമയിൽ ആ കെട്ടിടവും പരിസരവും പ്രധാന കഥാപാത്രമായി നിൽക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്’ -ജോ ജോർജ് പറയുന്നു.
ജോണറും കഥയുടെ സൂചനയും ആകാക്ഷ ജനിപ്പിക്കുന്ന ഒട്ടേറെ ചോദ്യങ്ങളുടെ അകമ്പടിയോടെ തീയറ്ററുകളിലേക്കെത്തുകയാണ് ത്രസിപ്പിക്കുന്ന ജയിൽ ബ്രേക്ക് കഥയുമായി ആസാദി. 99 ശതമാനവും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയും പരിസരങ്ങളും മാത്രം ലൊക്കേഷനായ സിനിമയിൽ പിന്നെ എപ്പോഴാണ് ജയിൽ ചാട്ടവും അനുബന്ധ ത്രില്ലിങ് അനുഭവങ്ങളുമെന്നും സിനിമാ വൃത്തങ്ങളിൽ ചോദ്യങ്ങളുയരുന്നു. ആശുപത്രി പ്രവർത്തനം ഒരു നിമിഷം പോലും മുടങ്ങാതെ, എന്നാൽ ജനക്കൂട്ടത്തിെൻറ ഇടയിൽ വെച്ച് സ്വാഭാവിക ആശുപത്രി ചലനങ്ങളെല്ലാം കാമറയിലാക്കിയാണ് ആസാദിയുടെ ക്രൂ പ്രവര്‍ത്തിച്ചത്. കൃത്രിമത്വം ഒട്ടുമില്ലാത്ത സ്വാഭാവിക പരിസരം കഥ പറച്ചിലിന് അനിവാര്യമാണെന്ന അണിയറക്കാരുടെ നിർബന്ധത്തിന് ഒരു ചുവട് അപ്പുറം തന്നെ നിർമാതാക്കളും സംവിധായകന്റെ ഒപ്പം നിന്നു. ക്രൗഡിനിടയിൽ ഒരു സമ്മർദവുമില്ലാതെ അഭിനയിച്ച ശ്രീനാഥ് ഭാസിയും ലാലും വാണി വിശ്വനാഥുമടക്കമുള്ള അഭിനേതാക്കളുടെ സീക്വൻസുകൾ ഒരു പുതിയ കാഴ്ചാനുഭവമായിരിക്കുമെന്ന് സംവിധായകൻ ഉറപ്പു പറയുന്നു. ഏതായാലും ഒന്നുറപ്പിക്കാം, മലയാളത്തില്‍ ഇതുവരെ അനുഭവിക്കാത്ത ത്രില്ലര്‍ ഗണത്തിലാകും ചിത്രം കഥ പറയുക. ലിറ്റില്‍ ക്രൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫൈസല്‍ രാജയാണ് സിനിമ നിര്‍മ്മിക്കുന്നത്. സാഗറാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സൈജു കുറുപ്പ്, വിജയകുമാര്‍, ജിലു ജോസഫ്, രാജേഷ് ശര്‍മ്മ, അഭിറാം, അഭിന്‍ ബിനോ, ആശാ മഠത്തില്‍, ഷോബി തിലകന്‍, ബോബന്‍ സാമുവല്‍, ടി.ജി രവി, ഹേമ, രാജേഷ് അഴീക്കോടന്‍, ഗുണ്ടുകാട് സാബു, അഷ്‌കര്‍ അമീര്‍, മാലാ പാര്‍വതി, തുഷാര തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. റമീസ് രാജ, രശ്മി ഫൈസല്‍ എന്നിവര്‍ സഹ നിര്‍മ്മാതാക്കളായ ആസാദിയുടെ എഡിറ്റര്‍ നൗഫല്‍ അബ്ദുള്ളയാണ്. സിനിമാട്ടോഗ്രാഫി സനീഷ് സ്റ്റാന്‍ലി
ഒരു കൂട്ടം തുടക്കക്കാരുടെ ഉദ്യമമായ ആസാദിയുടെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്: സംഗീതം- വരുണ്‍ ഉണ്ണി, റീ റിക്കോഡിംഗ് മിക്‌സിംഗ്- ഫസല്‍ എ ബക്കര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- സഹാസ് ബാല, സൗണ്ട് ഡിസൈന്‍- സൗണ്ട് ഐഡിയാസ്, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍- അബ്ദുള്‍ നൗഷാദ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍- റെയ്‌സ് സുമയ്യ റഹ്‌മാന്‍, പ്രൊജക്റ്റ് ഡിസൈനര്‍- സ്റ്റീഫന്‍ വല്ലിയറ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ആന്റണി എലൂര്‍, കോസ്റ്റ്യൂം- വിപിന്‍ ദാസ്, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണന്‍, ഡിഐ- തപ്‌സി മോഷന്‍ പിക്‌ച്ചേഴ്‌സ്, കളറിസ്റ്റ്- അലക്‌സ് വര്‍ഗീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സജിത്ത് ബാലകൃഷ്ണന്‍, ശരത്ത് സത്യ, ചീഫ് അസോസിയേറ്റ് ക്യാമറാമാന്‍- അഭിലാഷ് ശങ്കര്‍, ബെനിലാല്‍ ബാലകൃഷ്ണന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- അനൂപ് കക്കയങ്ങാട്, പിആര്‍ഒ - പ്രതീഷ് ശേഖര്‍, സതീഷ് എരിയാളത്ത്, സ്റ്റില്‍സ്- ഷിജിന്‍ പി.രാജ്, വിഗ്‌നേഷ് പ്രദീപ്, വിഎഫ്എക്‌സ്- കോക്കനട്ട് ബഞ്ച്, ട്രെയിലര്‍ കട്ട്- ബെല്‍സ് തോമസ്, ഡിസൈന്‍- 10 പോയിന്റസ്, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ്- മെയിന്‍ലൈന്‍ മീഡിയ. ആലപ്പുഴ ജിംഖാനയ്ക്ക് ശേഷം സെന്റട്രല്‍ പിക്‌ചേഴ്‌സ് തീയറ്ററിലെത്തിക്കുന്ന ചിത്രം കൂടിയാണ് ആസാദി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ