റിലീസിന് മുൻപ് ഒടിടി റൈറ്റ്സ്; മോഹൻലാല്‍, കുഞ്ചാക്കോ ബോബന്‍ ചിത്രങ്ങളുടെ നിരയിലേക്ക് ശ്രീനാഥ് ഭാസിയുടെ 'ആസാദി'

Published : May 16, 2025, 05:56 PM IST
റിലീസിന് മുൻപ് ഒടിടി റൈറ്റ്സ്; മോഹൻലാല്‍, കുഞ്ചാക്കോ ബോബന്‍ ചിത്രങ്ങളുടെ നിരയിലേക്ക് ശ്രീനാഥ് ഭാസിയുടെ 'ആസാദി'

Synopsis

ജയില്‍ ബ്രേക്ക് ത്രില്ലര്‍ ചിത്രമാണ് ആസാദി

റിലീസിന് മുന്നേ സംസാരവിഷയമായ മലയാളചിത്രം ‘ആസാദി’ക്ക് അപൂര്‍വ നേട്ടം. ജയില്‍ ബ്രേക്ക് ത്രില്ലറായ സിനിമ തീയറ്ററുകളില്‍ എത്തിന്നതിന് ഒരാഴ്ച മുന്നേ ഒ.ടി.ടി അവകാശം വിറ്റുപോയതാണ് പുതിയ വാര്‍ത്ത. സമീപകാലത്ത് തുടരും, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്നീ ചിത്രങ്ങള്‍ക്ക് മാത്രം ലഭിച്ച നേട്ടമാണ് ആസാദിയും ഇതോടെ സ്വന്തമാക്കിയിരിക്കുന്നത്. ലിറ്റില്‍ ക്രൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫൈസല്‍ രാജ നിര്‍മ്മിച്ച ആസാദി മെയ് 23 ന് സെന്‍ട്രല്‍ പിക്ചേഴ്സ് തീയറ്ററുകളിലെത്തിക്കും.
 
ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി അവകാശത്തിനായും ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് വിവരം. ശ്രീനാഥ് ഭാസിയും ലാലും വാണി വിശ്വനാഥുമടക്കം പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഇതിനകം തന്നെ ഇന്‍ഡസ്ട്രിക്ക് അകത്തും പുറത്തും വലിയ ചര്‍ച്ചകളും പ്രതീക്ഷകളും ഉയര്‍ത്തിക്കഴിഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം പ്രേക്ഷകരെ ഓരോ നിമിഷവും ആകാംക്ഷയിലാക്കുന്ന ചിത്രമെന്നാണ് സിനിമാ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ജീവിതത്തില്‍ അപ്രതീക്ഷിതമായി വന്നുപെടുന്ന പ്രതിസന്ധികളെ അതിജീവിക്കാന്‍ ഒരുപറ്റം സാധാരണക്കാര്‍ നടത്തുന്ന ശ്രമം കൂടിയാണ് സിനിമ. മലയാളത്തിന് അത്ര പരിചിതമല്ലാത്ത ജയില്‍ ബ്രേക്കിങ് കഥാശ്രേണിയിലാണ് കഥയുടെ മുന്നോട്ടുപോക്ക്.
 
നവാഗതനായ ജോ ജോര്‍ജാണ് സംവിധാനം. സാഗറാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സൈജു കുറുപ്പ്, വിജയകുമാര്‍, ജിലു ജോസഫ്, രാജേഷ് ശര്‍മ്മ, അഭിറാം, അബിന്‍ ബിനോ, ആശാ മഠത്തില്‍, ഷോബി തിലകന്‍, ബോബന്‍ സാമുവല്‍, ടി.ജി രവി, ഹേമ, രാജേഷ് അഴീക്കോടന്‍, ഗുണ്ടുകാട് സാബു, അഷ്‌കര്‍ അമീര്‍, മാലാ പാര്‍വതി, തുഷാര തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
 
റമീസ് രാജ, രശ്മി ഫൈസല്‍ എന്നിവര്‍ സഹ നിര്‍മ്മാതാക്കളായ ആസാദിയുടെ എഡിറ്റര്‍ നൗഫല്‍ അബ്ദുള്ളയാണ്. സിനിമാട്ടോഗ്രാഫി സനീഷ് സ്റ്റാന്‍ലി സംഗീതം- വരുണ്‍ ഉണ്ണി, റീ റിക്കോഡിംഗ് മിക്‌സിംഗ്- ഫസല്‍ എ ബക്കര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- സഹാസ് ബാല, സൗണ്ട് ഡിസൈന്‍- സൗണ്ട് ഐഡിയാസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അബ്ദുള്‍ നൗഷാദ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍- റെയ്‌സ് സുമയ്യ റഹ്‌മാന്‍, പ്രൊജക്റ്റ് ഡിസൈനര്‍- സ്റ്റീഫന്‍ വല്ലിയറ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ആന്റണി എലൂര്‍, കോസ്റ്റ്യൂം- വിപിന്‍ ദാസ്, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണന്‍, ഡിഐ- തപ്‌സി മോഷന്‍ പിക്‌ച്ചേഴ്‌സ്, കളറിസ്റ്റ്- അലക്‌സ് വര്‍ഗീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സജിത്ത് ബാലകൃഷ്ണന്‍, ശരത്ത് സത്യ, ചീഫ് അസോസിയേറ്റ് ക്യാമറാമാന്‍- അഭിലാഷ് ശങ്കര്‍, ബെനിലാല്‍ ബാലകൃഷ്ണന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- അനൂപ് കക്കയങ്ങാട്, പിആര്‍ഒ - പ്രതീഷ് ശേഖര്‍, സതീഷ് എരിയാളത്ത്, സ്റ്റില്‍സ്- ഷിജിന്‍ പി.രാജ്, വിഗ്‌നേഷ് പ്രദീപ്, വിഎഫ്എക്‌സ്- കോക്കനട്ട് ബഞ്ച്, ട്രെയിലര്‍ കട്ട്- ബെല്‍സ് തോമസ്, ഡിസൈന്‍- 10 പോയിന്റസ്, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ്- മെയിന്‍ലൈന്‍ മീഡിയ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മമ്മൂട്ടിക്ക് ശബ്‍ദം നല്‍കിയ ശ്രീനിവാസൻ
'ചിരിപ്പിച്ചതിനും ചിന്തിപ്പിച്ചതിനും നന്ദി': ശ്രീനിവാസന് ആദരാഞ്ജലികളുമായി പൃഥ്വിരാജ്