ശ്രീനാഥ് ഭാസി ചിത്രം 'G1'ന് തുടക്കമായി, മലയാളത്തിലേക്ക് ഒരു പുതിയ നിർമാണ കമ്പനി കൂടി

Published : Sep 10, 2025, 11:22 AM IST
Sreenath Bhasi

Synopsis

ശ്രീനാഥ് ഭാസി നായകനാകുന്ന G1 സിനിമയ്‍ക്ക് തുടക്കമായി.

ശ്രീനാഥ് ഭാസി നായകനാകുന്ന പുതിയ ചിത്രം G1ന് തുടക്കമായി. ചിത്രം നെബുലാസ് സിനിമാസിന്റെ ബാനറിൽ ജൻസൺ ജോയ്‍യാണ് നിര്‍മ്മിക്കുന്നത്. തിരക്കഥ ഒരുക്കി, സംവിധാനം ചെയ്യുന്നത് നവാഗതനായ ഷാൻ എം ആണ്. ചിത്രത്തിന്റെ ഛായാഗ്രഹണവും ഷാൻ തന്നെയാണ് നിർവഹിക്കുന്നത്.

നെബുലാസ് സിനിമാസിന്റെ ആദ്യ നിർമാണ സംരംഭമാണിത്. വാഗമണ്ണിൽ നടന്ന പൂജാ ചടങ്ങിൽ ഡയറക്ടർ ഷാൻ. എം,സബിൻ നമ്പ്യാർ, റിയാദ്.വി. ഇസ്മയിൽ, നിജിൻ ദിവാകരൻ, സണ്ണി വാഗമൺ എന്നിവർ ഭദ്രദീപം കൊളുത്തി. സ്വിച്ച് ഓൺ കർമ്മം സബിൻ നമ്പ്യാർ നിർവഹിച്ചു, ഫസ്റ്റ് ക്ലാപ്പ് അടിച്ചത് ചീഫ് അസോസിയ ഡയറക്ടർ റിയാസ് ബഷീർ.

ചിത്രം ഒരു സർവൈവൽ ത്രില്ലർ മൂഡിലാണ് ഒരുങ്ങുന്നത്. ഒരു മലയോര ഗ്രാമത്തിൽ എത്തുന്ന യുവാവ്, അപ്രതീക്ഷിതമായ ഒരു പ്രശ്നത്തിൽ കുരുങ്ങുകയും, രക്ഷപ്പെടാനുള്ള ശ്രമങ്ങൾ അയാളെ ഉദ്വേഗജനകമായ ജീവിത മുഹൂർത്തങ്ങളിൽ എത്തിക്കുകയും അയാളുടെ മോചനം അസാധ്യമാക്കുകയും ചെയ്യുന്നു. തിരിച്ചു വരവിനായുള്ള പോരാട്ടത്തിൽ അയാൾക്ക് സ്വന്തം രഹസ്യങ്ങളേയും കൂടി നേരിടേണ്ടി വരുന്നു.ശ്രീനാഥ് ഭാസിയെ കൂടാതെ ഇന്ദ്രൻസ്, ജാഫർ ഇടുക്കി, അബുസലീം, പ്രശാന്ത് മുരളി, ബിജു സോപാനം, വൈശാഖ് വിജയൻ, ഷോൺ, നസ്ലിലിൻ ജമീല, പൗളി വത്സൻ തുടങ്ങിയവർ പ്രധാന വേഷങ്ങൾ ചെയ്യുന്നു.

ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ശ്രീഹരി. ഗാനരചന - ഷറഫു.എഡിറ്റർ - വിനയൻ, മേക്കപ്പ് - അമൽ ചന്ദ്രൻ. കോസ്റ്റ്യൂം ഡിസൈനർ മഞ്ജുഷ. ആർട്ട് ഡയറക്ടർ റിയാദ് വി ഇസ്‍മയിൽ. ചീഫ് അസോസിയേറ്റ് ഡയറക്ടർ -റിയാസ് ബഷീർ.പ്രൊഡക്ഷൻ കൺട്രോളർ - നിജിൽ ദിവാകരൻ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സുനിൽ മേനോൻ, നിഷാന്ത് പന്നിയങ്കര. വിഎഫ്‍എക്സ് - ജോജി സണ്ണി. പിആർഒ മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് - വൈശാഖ്.ഡിസൈൻസ് : മനു ഡാവിഞ്ചി. വാഗമൺ, മൂന്നാർ, കൊടൈക്കനാൽ, എറണാകുളം എന്നിവിടങ്ങളിലായി ഷൂട്ടിംഗ് തുടരും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി 'പൊങ്കാല'; റിലീസിന് ശേഷമുള്ള പുത്തൻ ടീസർ പുറത്ത്
'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ