എ.ആര്‍. റഹ്മാന്‍ ഈണം നല്‍കിയ പാട്ട് പാടിയിരിക്കുന്നത് സാര്‍തക് കല്യാണിയാണ്. താമരൈ ആണ് ഗാനത്തിന് വരികള്‍ എഴുതിയത്. 

വിക്രത്തെ നായകനാക്കി ആര്‍ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'കോബ്ര'യുടെ(Cobra Movie) രണ്ടാമത്തെ ​ഗാനം പുറത്തുവിട്ടു. തരംഗിണി എന്ന പാട്ടിന്റെ ലിറിക്ക് വീഡിയോയാണ് സോണി മ്യൂസിക് സൗത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്ത് വിട്ടത്. എ.ആര്‍. റഹ്മാന്‍ ഈണം നല്‍കിയ പാട്ട് പാടിയിരിക്കുന്നത് സാര്‍തക് കല്യാണിയാണ്. താമരൈ ആണ് ഗാനത്തിന് വരികള്‍ എഴുതിയത്. 

ശ്രീനിഥി ഷെട്ടിയാണ് ചിത്രത്തില്‍ വിക്രത്തിന്റെ നായിക. ഇരുവരുടെയും പ്രണയ നിമിഷങ്ങൾ കോർത്തിണക്കിയാണ് ​ഗാനം പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ പുറത്ത് വന്ന തുമ്പിതുള്ളല്‍ എന്ന ​ഗാനവും അധീര ഗാനവും വലിയ തരംഗമായിരുന്നു. ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍റെ സിനിമാ അരങ്ങേറ്റമായ ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് റോഷന്‍ മാത്യുവും മിയ ജോര്‍ജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ കെ എസ് രവികുമാര്‍, ആനന്ദ്‍രാജ്, റോബോ ശങ്കര്‍, മിയ ജോര്‍ജ്, മൃണാളിനീ രവി, മീനാക്ഷി ഗോവിന്ദ്‍രാജന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. 7 സ്ക്രീന്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ എസ് എസ് ലളിത് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഹരീഷ് കണ്ണന്‍ ആണ്. എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസന്‍. ആക്ഷന്‍ കൊറിയോഗ്രഫി ദിലീപ് സുബ്ബരായന്‍. ചീഫ് കോ ഡയറക്ടര്‍ മുഗേഷ് ശര്‍മ്മ. 

'മോഹന്‍ലാലുമായി അടുത്തൊരു ഹെവി പടമായിരിക്കും, സ്ക്രിപ്റ്റിന് വേണ്ടി വെയ്റ്റിംഗ്'; ഷാജി കൈലാസ്

ലയാളികൾക്ക് എന്നും ഹരമാണ് ഷാജി കൈലാസ്- മോഹൻലാൽ(Shaji Kailas-Mohanlal) കോംമ്പോ. ഇരുവരും ഒന്നിച്ചെത്തിയ സിനിമകൾ എല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു. ആറാം തമ്പുരാൻ, നരസിംഹം, നാട്ടുരാജാവ്, താണ്ഡവം എന്നിവ ഉദാഹാരണങ്ങൾ മാത്രം. ഈ സിനിമകൾ എല്ലാം തന്നെ പ്രേക്ഷകരുടെ മനസ്സിൽ തലമുറകളായി തങ്ങിനിൽക്കുന്നു. വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന എലോൺ എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുകയാണ്. ഇപ്പോഴിതാ മോഹൻലാലുമായി ചെയ്യുന്ന അടുത്ത സിനിമയെ കുറിച്ച് ഷാജി കൈലാസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

​Malayankunju Song : എ ആർ റഹ്മാന്റെ ​'ചോലപ്പെണ്ണേ..​'; ഫഹദിന്റെ ​'മലയൻകുഞ്ഞ്' ആദ്യഗാനം എത്തി

'മോഹന്‍ലാലുമായിട്ട് അടുത്തത് ഹെവി പടം ആയിരിക്കും. എന്നാലേ എനിക്കൊരു എനർജി ഉണ്ടാകൂ. ഇല്ലെങ്കിൽ ഞാൻ തളർന്നിരിക്കും. സ്ക്രിപ്റ്റിന് വേണ്ടി വെയ്റ്റിംഗ് ആണ്', എന്നും ഷാജി കൈലാസ് പറഞ്ഞു. കടുവയുമായി ബന്ധപ്പെട്ട് നടന്ന പ്രമോഷനിടെ ആയിരുന്നു സംവിധായകന്റെ പ്രതികരണം.