'സഹജീവികളോട് ഇത് ചെയ്യാൻ എങ്ങനെ സാധിക്കുന്നു?', കാണിക്കുന്നത് ക്രൂരതയാണെന്നും സിത്താര കൃഷ്‍ണകുമാര്‍

Web Desk   | Asianet News
Published : May 25, 2021, 10:27 AM IST
'സഹജീവികളോട് ഇത് ചെയ്യാൻ എങ്ങനെ സാധിക്കുന്നു?', കാണിക്കുന്നത് ക്രൂരതയാണെന്നും സിത്താര കൃഷ്‍ണകുമാര്‍

Synopsis

ലക്ഷദ്വീപ് നിവാസികളുടെ പ്രതിഷേധത്തിന് പിന്തുണയുമായി സിത്താര കൃഷ്‍ണകുമാര്‍.  

ലക്ഷദ്വീപ് നിവാസികളുടെ പ്രതിഷേധത്തിന് പിന്തുണയുമായി ഗായിക സിത്താര കൃഷ്‍ണകുമാര്‍. ലോകം മുഴുവൻ ഒരു സൂക്ഷ്‍മാണുവിന്റെ പിടിയില്‍ അകപ്പെട്ടിരിക്കെ എങ്ങനെയാണ് ദ്വീപുകാരോട് ഇങ്ങനെയൊരു പ്രവര്‍ത്തി ചെയ്യാൻ സാധിത്തുന്നത്. ഇപോള്‍ അവിടത്തുകാരോട് കാണിക്കുന്നത് ക്രൂരതയാണ്. കരയെന്നാല്‍ അവര്‍ക്ക് കേരളമാണെന്നും ഒപ്പം നില്‍ക്കണമെന്നും സിത്താര കൃഷ്‍ണകുമാര്‍ പറയുന്നു.

സിത്താര കൃഷ്‍ണകുമാറിന്റെ കുറിപ്പ്

ലോകത്ത് പലേയിടത്തും പോയിട്ടുണ്ട് പല കാലത്തായി.  ഇതുപോലൊരു നാട് മുൻപും പിൻപും കണ്ടിട്ടില്ല. കള്ളമില്ലാത്ത, കളങ്കമില്ലാത്ത, കുറേ ഇടവഴികളും, നല്ല മനുഷ്യരും. കരയെന്നാൽ അവർക്ക് കേരളമാണ്. ദ്വീപിൽ നിന്നുള്ള കുട്ടികൾ ഏറെ പഠിച്ചിരുന്ന ഫാറൂഖ് കോളേജിൽ പഠിച്ചിരുന്നതുകൊണ്ട് തന്നെ പണ്ടേ അറിയാം ദ്വീപ് മുട്ടായി പോലെ മധുരമുള്ള അവിടുത്തുകാരുടെ മനസ്സും.

ഈ കാണിക്കുന്നത് അത്രയും ക്രൂരതയാണ്. ഒരു സൂക്ഷ്‍മാണുവിന്റെ മുന്നിൽ തകർന്നും തളർന്നും ഈ ലോകം മുഴുവൻ ഇരിക്കുമ്പോഴും, സഹജീവികളോട് ഇത് ചെയ്യാൻ എങ്ങനെ സാധിക്കുന്നു.

ലക്ഷദ്വീപ് നിവാസികളുടെ പ്രതിഷേധത്തിന് പിന്തുണയുമായി സിത്താര കൃഷ്‍ണകുമാര്‍.

PREV
click me!

Recommended Stories

'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും
'ചത്താ പച്ച'യിൽ വെട്രിയായി റോഷൻ മാത്യു; ക്യാരക്ടർ പോസ്റ്റർ പുറത്ത്