'ആ പാട്ടാണ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിച്ചത്..'; അഞ്ജുവിന് നന്ദി പറഞ്ഞ് ശ്രുതി രജനീകാന്ത്

Published : Nov 04, 2026, 10:47 PM IST
Sruthi Rajnikanth and Anju Joseph

Synopsis

2019-ൽ കടുത്ത വിഷാദരോഗത്തിലൂടെ കടന്നുപോയ സമയത്ത് ഗായിക അഞ്ജു ജോസഫിന്റെ 'മേലെ മേലെ മാനം' എന്ന കവർ ഗാനമാണ് തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതെന്നും സമാധാനമായി ഉറങ്ങാൻ സഹായിച്ചതെന്നും നടി ശ്രുതി രജനീകാന്ത് പറഞ്ഞു.

ഗായിക അ‍ഞ്ജു ജോസഫിന്റെ ഒരു പാട്ടാണ് വിഷാദകാലത്ത് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും സമാധാനമായി ഉറങ്ങാനും സഹായിച്ചതെന്ന് നടി ശ്രുതി രജനീകാന്ത്. നേരിട്ടു കാണുമ്പോൾ ഇത് പറയാനിരിക്കുകയായിരുന്നു എന്നും എന്നാൽ കണ്ടപ്പോൾ അക്കാര്യം വിട്ടുപോയെന്നും ഇരുവർക്കുമൊപ്പം നിൽക്കുന്ന ചിത്രത്തിനൊപ്പം ശ്രുതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ശ്രുതിയുടെ സംരംഭമായ ദ പെർഫ്യൂം പ്രൊജക്ടിൽ എത്തിയതായിരുന്നു അഞ്ജു ജോസഫും ഭർത്താവ് ആദിത്യയും.

''2019 മുതല്‍ നിങ്ങളെ ഒന്ന് നേരിട്ട് കാണാന്‍ ഞാന്‍ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ അവസാനം നേരിട്ട് കണ്ടപ്പോൾ എന്തിനാണ് കാണാന്‍ ആഗ്രഹിച്ചതെന്ന് പറയാന്‍ ഞാന്‍ മറന്നുപോയി. നിങ്ങളൊരു ഗായികയായതിലും നിങ്ങളുടെ ശബ്ദം എന്നെ സമാധാനത്തോടെ ഉറങ്ങാന്‍ സഹായിച്ചതിലും ഞാന്‍ എത്രത്തോളം കടപ്പെട്ടിരിക്കുന്നു എന്ന് നിങ്ങളെ അറിയിക്കാന്‍ വേണ്ടിയായിരുന്നു അത്. ആ സമയത്ത് ഞാന്‍ കടുത്ത വിഷാദരോഗത്തിലൂടെ കടന്നുപോവുകയായിരുന്നു. 2019-ല്‍ അഞ്ജു പുറത്തിറക്കിയ 'മേലെ മേലെ മാനം' എന്ന കവര്‍ സോങ് ആണ് എന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും സമാധാനമായി ഉറങ്ങാനും സഹായിച്ചത്. ആ പാട്ടിനോട് എനിക്ക് എന്നും കടപ്പാടുണ്ട്. ഇപ്പോഴും അത് കേള്‍ക്കുമ്പോള്‍ ഉള്ളിലെന്തോ ഒന്ന് സുഖപ്പെടുന്നതായി തോന്നും. നമ്മള്‍ കണ്ടുമുട്ടിയപ്പോള്‍ എനിക്ക് നേരിട്ട് ഇത് പറയാന്‍ കഴിഞ്ഞില്ല, എങ്കിലും വളരെ നന്ദി.

പിന്നെ ആദിത്യ ചേട്ടാ, അഞ്ജുവിലൂടെ മാത്രമാണ് എനിക്ക് ചേട്ടനെ അറിയാവുന്നത്. നിങ്ങളിരുവരും വിവാഹിതരായി ഒരുമിച്ച് ജീവിക്കുന്നത് കണ്ടപ്പോള്‍ എന്റെ ഉള്ളിലെ എന്തോ ഒന്ന് സുഖപ്പെട്ടു. നിങ്ങള്‍ രണ്ടുപേര്‍ക്കും എല്ലാവിധ നന്മകളും ഉണ്ടാകട്ടെ'', എന്നാണ് ശ്രുതി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ശ്രുതിയുടെ പോസ്റ്റിനു താഴെ കമന്റുമായി അ‌‍ഞ്ജുവും എത്തിയിട്ടുണ്ട്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കാസ്റ്റിം​ഗ് രംഗത്ത് പുതിയ ചുവടുവെപ്പുമായി 22 ഫ്രെയിംസ്; ഉണ്ണി മുകുന്ദന്‍റെ ആദ്യ സംവിധാന ചിത്രത്തോടൊപ്പം പ്രവർത്തനാരംഭം
കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ആംഗ്ലോ ഇന്ത്യൻ കഥ; 'സറാഫസ്' ചിത്രീകരണം ആരംഭിച്ചു