2 മിനിറ്റ്, 30 സെക്കന്റ്; വരവറിയിച്ച് 'ബാഹുബലി: ദി എപ്പിക്ക്' ട്രെയിലർ

Published : Oct 25, 2025, 09:21 AM IST
Baahubali

Synopsis

ഇന്ത്യൻ സിനിമയിൽ ചരിത്രം സൃഷ്ടിച്ച ബാഹുബലി, ആദ്യ ഭാഗത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നു. 'ബാഹുബലി - ദി എപ്പിക്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒക്ടോബർ 31-ന് 4K ദൃശ്യമികവോടെ റിലീസ് ചെയ്യും.

ന്ത്യൻ സിനിമയ്ക്ക് വൻ ദൃശ്യവിസ്മയം സമ്മാനിച്ച ബാഹുബലി ഫ്രാഞ്ചൈസി റീ റിലീസിന് ഒരുങ്ങുകയാണ്. ആദ്യഭാ​ഗമായ ബഹുബലി റിലീസ് ചെയ്തിട്ട് പത്ത് വർഷം തികയുന്നതിന്റെ പശ്ചാത്തലത്തിലാണ് റീ റിലീസ്. 'ബാഹുബലി ദി എപ്പിക്ക്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒക്ടോബർ 31ന് തിയറ്ററുകളിൽ എത്തും. ഇതോട് അനുബന്ധിച്ച ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. 2 മിനിറ്റ്, 30 സെക്കന്റും ദൈർഘ്യമുള്ള ട്രെയിലറിൽ ചിത്രത്തിലെ പ്രധാന ഡയലോ​ഗുകളും രം​ഗങ്ങളും കോർത്തിണക്കിയിരിക്കുന്നു.

2015ൽ ബാഹുബലി - ദി ബിഗിനിംങ് എന്ന ആദ്യ ഭാഗവും 2017 ൽ ബാഹുബലി 2 - ദി കൺക്ലൂഷനും ബോക്സ്ഓഫീസിൽ ചരിത്രം സൃഷ്ടിച്ചിരുന്നു. 4K ദൃശ്യമികവിൽ ആണ് റീ റിലീസ് ചെയ്യുന്നത്. സെഞ്ച്വറി കൊച്ചുമോന്റെ സാരഥ്യത്തിലുള്ള കേരളത്തിലെ പ്രമുഖ നിർമ്മാണ - വിതരണ കമ്പനിയായ സെഞ്ചുറി ഫിലിംസാണ് 'ബാഹുബലി - ദി എപ്പിക്' കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്.

3 മണിക്കൂർ 45 മിനിറ്റ് ദൈർഘ്യമുള്ള അസാധാരണ ദൃശ്യാനുഭവമായാണ് 'ബാഹുബലി ദി എപ്പിക്' പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. നൂറിലധികം തിയേറ്ററുകളിലാണ് റീ റിലീസ് ചാർട്ട് ചെയ്യുന്നത്, കൂടാതെ തെരഞ്ഞെടുക്കപ്പെട്ട ചില ഐമാക്സ് തിയേറ്ററുകളിലും ചിത്രം പ്രദർശിപ്പിക്കും. മാർക്കറ്റിങ് ആൻഡ് പ്രൊമോഷൻസ് - അക്ഷയ് പ്രകാശ്, അഖിൽ വിഷ്ണു വി എസ്.

ബാഹുബലിയുടെ കഥ എഴുതിയത് എസ്.എസ്. രാജമൗലിയുടെ പിതാവ് വി. വിജയേന്ദ്ര പ്രസാദ് ആണ്. ഇന്ത്യന്‍ സിനിമയുടെ അതുവരെയുള്ള ബിഗ് ബജറ്റ് ചിത്രങ്ങളെ സംബന്ധിച്ച മാനദണ്ഡങ്ങള്‍ തന്നെ മാറ്റിമറിക്കാൻ ബാഹുബലിക്ക് സാധിച്ചു. ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ എം എം കീരവാണിയാണ്. ചിത്രത്തിലെ ഗാനങ്ങളും ബിജിഎമ്മും ഇന്നും ഹിറ്റാണ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'കുഞ്ഞിക്ക'യുടെ 14 വർഷത്തെ സിനിമ യാത്ര; 'ഐ ആം ​ഗെയിം' റിലീസ് പ്രഖ്യാപിച്ച് ദുൽഖർ സൽമാൻ
10 വർഷം, റിലീസ് പ്രഖ്യാപിക്കും മാറ്റും, പ്രഖ്യാപിക്കും മാറ്റും! കാത്തിരിപ്പിന് അവസാനമിടാൻ ധ്രുവനച്ചത്തിരം, 'പറ്റിക്കോ'ന്ന് ആരാധകര്‍