എന്നാല്‍ പുതിയ ചില റൂമറുകള്‍ അനുസരിച്ച് മമ്മൂട്ടിയും പൃഥ്വിരാജ് സുകുമാരനും ഒരു പുതിയ ചിത്രത്തിനായി ഒന്നിക്കാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകള്‍ അടുത്തിടെ വന്നിരുന്നു.

കൊച്ചി: 2010ൽ പോക്കിരിരാജ എന്ന സിനിമയിലാണ് മമ്മൂട്ടിയും പൃഥ്വിരാജും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. പുലിമുരുകന്‍ അടക്കം എടുത്ത സംവിധായകന്‍ വൈശാഖിന്‍റെ ആദ്യത്തെ ചിത്രമായിരുന്നു അത്. ചിത്രം ബോക്സോഫീസില്‍ വന്‍ വിജയമാണ് നേടിയത്. ചിത്രം ആ വര്‍ഷത്തെ ടോപ്പ് ഗ്രോസ് ചിത്രങ്ങളില്‍ ഒന്നായിരുന്നു.

എന്നാല്‍ പുതിയ ചില റൂമറുകള്‍ അനുസരിച്ച് മമ്മൂട്ടിയും പൃഥ്വിരാജ് സുകുമാരനും ഒരു പുതിയ ചിത്രത്തിനായി ഒന്നിക്കാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകള്‍ അടുത്തിടെ വന്നിരുന്നു. ഒരു നവാഗത സംവിധായകന്‍റെ ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് എത്തുക എന്നാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്തത്. 
ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ലെങ്കിലും മുതിർന്ന നിർമ്മാതാവ് ആന്‍റോ ജോസഫാണ് ചിത്രം നിർമ്മിക്കുക എന്നാണ് വിവരം വന്നത്. ഇപ്പോള്‍ അത്തരം ഒരു ചിത്രത്തിനായി തനും മമ്മൂക്കയും കഥ കേട്ടിട്ടുണ്ടെന്നാണ് പൃഥ്വിരാജ് വ്യക്തമാക്കുന്നത്. തന്‍റെ പുതിയ ചിത്രം ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന ചിത്രത്തിന്‍റെ പ്രമോഷനിടെയാണ് പൃഥ്വി ഈ കാര്യം വ്യക്തമാക്കിയത്. 

'ഞങ്ങള്‍ കഥ കേട്ടിട്ടുണ്ട്. ഒരു സിനിമയില്‍ മമ്മൂക്കയും പൃഥ്വിരാജും ഒന്നിച്ചാല്‍ നന്നാകും എന്നോ അല്ലെങ്കില്‍ ഏതെങ്കിലും കഥാപാത്രം ചെയ്താല്‍ നന്നാകുമെന്നും ആളുകള്‍ പറയുമല്ലോ. മമ്മൂക്കയ്ക്കും എനിക്കും ഇഷ്ടപ്പെട്ട ഒരു സിനിമയും കഥയുമൊക്കെയുണ്ട്. പക്ഷെ നിര്‍ഭാഗ്യവശാല്‍ മമ്മൂക്ക ഒരുപാട് ബിസിയാണ്. അദ്ദേഹത്തിന് ബാക് ടു ബാക് സിനിമകളുണ്ട്. അപ്പോള്‍ സമയം കണ്ടെത്തുക എന്നതാണ് സിനിമയുടെ ചലഞ്ച്" - പൃഥ്വി ഒരു അഭിമുഖത്തില്‍ പറഞ്ഞു. 

മമ്മൂട്ടിയുടെ അടുത്തതായി വരാനുള്ള ചിത്രം ടര്‍ബോയാണ്. ആക്ഷൻ-കോമഡി ചിത്രമെന്ന് പറയപ്പെടുന്ന ചിത്രം മിഥുൻ മാനുവൽ തോമസിൻ്റെ തിരക്കഥയിൽ വൈശാഖാണ് സംവിധാനം ചെയ്യുന്നത്. അന്യഭാഷ നടന്മാരായ സുനിലും രാജ് ബി ഷെട്ടിയും മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ഇത്. മെയ് 23ന് ചിത്രം ബിഗ് സ്‌ക്രീനുകളിൽ എത്തും.

അതേ സമയം പൃഥ്വി നിര്‍മ്മിച്ച് അഭിനയിക്കുന്ന ഗുരുവായൂര്‍ അമ്പല നടയില്‍ മെയ് 16ന് തീയറ്ററുകളില്‍ എത്തും. ചിത്രത്തില്‍ ബേസില്‍ അടക്കം വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. 

'അടിക്ക് ഒരു തിരിച്ചടി': മോഹന്‍ലാലിന് മുന്നില്‍ റോസ്റ്റ് ചെയ്ത സാബുവിന് മറുപടിയുമായി അഭിഷേക്

'ഇനി നിങ്ങള്‍ സ്വന്തം കളിക്കും': പത്താം ആഴ്ചയില്‍ ബിഗ് ബോസില്‍ വന്‍ ട്വിസ്റ്റ് പ്രഖ്യാപിച്ച് മോഹന്‍ലാല്‍